Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്റ്റേഡിയത്തിലെ അപകടം: അത് ലറ്റിക് അസോസിയേഷൻ പിരിച്ചുവിട്ട് അന്വേഷണമാവശ്യപ്പെട്ടു പ്രതിഷേധ ധർണ്ണ

സ്റ്റേഡിയത്തിലെ അപകടം: അത് ലറ്റിക് അസോസിയേഷൻ പിരിച്ചുവിട്ട് അന്വേഷണമാവശ്യപ്പെട്ടു പ്രതിഷേധ ധർണ്ണ

സ്വന്തം ലേഖകൻ

പാലാ: സംഘാടകരുടെ പിടിപ്പുകേടുമൂലം വിദ്യാർത്ഥിക്കു ഹാമർ കൊണ്ട് ഗുരുതരമായ പരുക്കേൽക്കാൻ ഇടയായ സംഭവത്തിൽ പ്രതിഷേധിച്ചു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ഉദ്ഘാടനം ചെയ്തു.

ഗുരുതരമായ പിഴവിനു ദുർബലമായ വകുപ്പ് ചുമത്തിയ പൊലീസ് നടപടി കുറ്റക്കാരെ സംരക്ഷിക്കാൻ മാത്രമുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നഗരസഭയുടെ അനുമതി തേടാതെ സംസ്ഥാന തലത്തിലുള്ള കായികമേള നഗരസഭാ സ്റ്റേഡിയത്തിൽ സംഘടിച്ചത് ഇവരുടെ സ്വാധീനത്തിന്റെ പ്രകടമായ തെളിവാണ്. അഫീൽ ജോൺസനുള്ള നഷ്ടപരിഹാരം അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികളിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കണം. സ്‌കൂൾ വിദ്യാർത്ഥികളെ പഠന സമയത്ത് സ്റ്റേഡിയത്തിൽ വോളന്റിയറായി നിയമിച്ച നടപടി പരിശോധിക്കണം. സംഘാടകരറിയാതെയാണ് അഫീൽ സ്റ്റേഡിയത്തിൽ എത്തിയതെന്നവാദം ഉത്തതരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടടമാണ്. രാവിലെ മുതൽ വിദ്യാർത്ഥികളെയാണ് വോളന്റിയർമാരായി നിയോഗിച്ചിരുുന്നത്. ജാവലിനും ഹാമറും നിയമവിരുദ്ധമായി ഒന്നിച്ചു നടത്തിയവർക്കെതിരെ മന: പൂർവ്വമുള്ള വധശ്രമത്തിനു കേസെടുക്കണം. ഗുരുതരമായ പിഴവ് സംഘാടനത്തിൽ വന്ന സാഹചര്യത്തിൽ സംസ്ഥാന കോട്ടയം ജില്ലാ അത്ലറ്റിക് അസോസിയേഷനുകൾ പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും എബി ജെ. ജോസ് ആവശ്യപ്പെട്ടു.

എ വി ജോർജ്, ബിനു പെരുമന, അനൂപ് കെ. എന്നിവർ പ്രസംഗിച്ചു. സോജൻ വർഗീസ്, ടോണി വേലംകുന്നേൽ, അനീഷ് രവി, റാംശങ്കർ, ജോസഫ് കുര്യൻ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP