Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പ്രതീക്ഷ ബഹറൈൻ' ഗൾഫ് കിറ്റും സാമ്പത്തിക സഹായവും കൈമാറി

'പ്രതീക്ഷ ബഹറൈൻ' ഗൾഫ് കിറ്റും സാമ്പത്തിക സഹായവും കൈമാറി

സ്വന്തം ലേഖകൻ

 

ജോലിയോ മറ്റു വരുമാനമോ ഇല്ലാതെ ഗുദേബിയയിലെ പാർക്കിൽ കഴിഞ്ഞിരുന്ന കാസർകോട് സ്വദേശി അബ്ദുൽ ജലീലിന് 'പ്രതീക്ഷ ബഹ്റൈൻ' (HOPE) സഹായം കൈമാറി. സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ, എംബസ്സിയുടെ സഹായത്തോടെ ഇദ്ദേഹത്തിന്റെ നാട്ടിലേയ്ക്കുള്ള യാത്ര സാധ്യമാകുമ്പോൾ, ധരിക്കാനാവശ്യമായ വസ്ത്രങ്ങളും, കുടുംബങ്ങൾക്ക് സമ്മാനങ്ങൾ അടങ്ങിയ 'പ്രതീക്ഷയുടെ ഗൾഫ് കിറ്റും', കൂടാതെ ഇരുപത്തിയാറായിരം രൂപയുമാണ് സഹായമായി നൽകിയത്.

കഴിഞ്ഞ ഒരു മാസം മാത്രം, ഹതഭാഗ്യരായ ഏഴു പേർക്ക് 'ഗൾഫ് കിറ്റ്' നൽകാൻ ഈ കൂട്ടായ്മയ്ക്ക് സാധിച്ചിരുന്നു. ഇതിൽ ശമ്പളകുടിശ്ശികയും തുടർന്ന് ജോലിയും നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് യാത്രയായ മലപ്പുറം സ്വദേശിയും മൂന്നുമക്കളുടെ പിതാവുമായ അബ്ദുൾ ജലീൽ എന്ന സഹോദരന് 'ഗൾഫ് കിറ്റും' ടിക്കറ്റും നൽകാൻ സാധിച്ചപ്പോൾ, സമാന സാഹചര്യത്തിൽ വെറും കൈയോടെ മടങ്ങേണ്ടി വന്ന വിധവയായ സഹോദരിക്കും ഗൾഫ് കിറ്റ് നൽകി യാത്രയാക്കാനായി.

കൂടാതെ വിസിറ്റ് വിസയിലെത്തി ജോലി ലഭിക്കാതെ തുടരവേ, കിഡ്നിക്കും ഹൃദയത്തിനും തകരാറുണ്ടെന്ന് കണ്ടു പിടിക്കപ്പെട്ട് നാട്ടിലേയ്ക്ക് യാത്രയായ ഹൈദെരാബാദ് സ്വദേശിയായ മുഹമ്മദ് ഫക്രുദീൻ, സമാന സാഹചര്യത്തിൽ സൽമാനിയ ഹോസ്പിറ്റലിൽ നിന്നും നാട്ടിലേയ്ക്ക് യാത്രയായ ആന്ധ്രാ സ്വദേശി, ജോലി നഷ്ടപ്പെട്ട് നാട്ടിലേയ്ക്ക് യാത്രയായ മണർകാട് സ്വദേശി, ഏജന്റിനാൽ കബളിക്കപ്പെട്ട ആലപ്പുഴ സ്വദേശിനി എന്നിവർക്കും പ്രതീക്ഷയുടെ ഗൾഫ് കിറ്റ് നൽകി യാത്രയാക്കാൻ കഴിഞ്ഞ മാസം ഹോപ്പിന് സാധിച്ചു. ഇതിനു വേണ്ടി സഹകരിച്ച എല്ലാ അംഗങ്ങൾക്കും ഭാരവാഹികൾ നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP