Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിയാദ് ചില്ല 'ബ്ലൂംറീഡ്സ്' സംഘടിപ്പിച്ചു

റിയാദ് ചില്ല 'ബ്ലൂംറീഡ്സ്' സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

റിയാദ്: പുതുതലമറയെ വായനയുടെ വിശാലമായ ലോകത്തേക്കടുപ്പിക്കുന്ന ചില്ലയുടെ 'ബ്ലൂംറീഡ്സ്' റിയാദിൽ സംഘടിപ്പിച്ചു. സ്മാർട്ടഫോണിന്റെയും ഇന്റർനെറ്റിന്റെയും കാലത്ത് വായന ശീലമാക്കിയ ഒരു പുതുതലമുറ നമുക്കിടിയിൽ സജീവമാണെന്ന് 'ബ്ലൂംറീഡ്സ്' വിളിച്ചോതുന്നതായി പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ജനു എഴുതിയ 'പുസ്തകത്താളിലെ നല്ല കൂട്ടുകാർ എന്ന പുസ്തകം ഇസ്സ ഫാത്തിമ അവതരിപ്പിച്ചു. വില്യം ഷേക്‌സ്പിയറിയാന്റെ വിഖ്യാത സൃഷ്ടി മാക്‌ബത്തിന്റെ വായനാനുഭവം റിയ ശകീബ് പങ്കുവെച്ചു. സൗരവ് അവതരിപ്പിച്ചത് 'കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം' എന്ന എസ് ആർ ലാലിന്റെ കൃതിയാണ്. ഫാത്തിമ സഹ്റ ഡാനിയൽ ഡീഫോയുടെ റോബിൻസൺ ക്രൂസോ എന്ന പുസ്തകത്തിന്റെ വായന നടത്തി.

ഹോളി ഗോൾഡ്‌ബെർഗ് സ്ലോൺ രചിച്ച 'കൗണ്ടിങ് ബൈ സെവൻസ്' എന്ന നോവൽ അനസൂയ അവതരിപ്പിച്ചു. മനുഷ്യരാശിയുടെ ചരിത്രം പറയുന്ന യുവാൽ നോഹ ഹരാരിയുടെ 'സാപിയൻസ്' എന്ന പുസ്തകത്തിന്റെ വായനാനുഭവം അമൃത നടത്തി. ആനന്ദിന്റെ 'ഗോവര്ധന്റെ യാത്രകൾ' അഖിൽ ഫൈസൽ അവതരിപ്പിച്ചു. ഇസ്സ ഇബ്രിസ് ഈസോപ്പ് കഥകളിലെ 'എലിയും സിംഹവും' എന്ന കഥ പറഞ്ഞു.

എം ഫൈസൽ, ഇഖ്ബാൽ കൊടുങ്ങല്ലൂർ, ടി ആർ സുബ്രഹ്മണ്യൻ, സുരേഷ് ലാൽ, കൊമ്പൻ മൂസ, ഷക്കീബ് കൊളക്കാടൻ, വിപിൻ, ലീന, നജ്മ, സീബ, സജീന, ബീന, ജോഷി പെരിഞ്ഞനം, റഫീഖ് തിരുർ, നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു.

ബ്ലൂംറീഡ്സിന് മുന്നോടിയായി നടന്ന ചടങ്ങിൽ ആൾക്കൂട്ടക്കൊലകളിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ നടപടികൾ നേരിടുന്ന ചലച്ചിത്രപ്രർത്തകർക്ക് ചില്ല ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മതനിരപേക്ഷ ജനാധിപത്യത്തെ നിലനിർത്താനുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന മതജാതിവർഗീയത ഉയർത്തിക്കൊണ്ട് മുസ്ലിംങ്ങളെയും ദളിതുകളെയും മറ്റു ന്യൂനപക്ഷങ്ങളെയും ഇല്ലാതാക്കാനുള്ള സംഘപരിവാർ രാഷ്ട്രീയത്തെ തടയണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യയിലെ അന്താരാഷ്ട്ര പ്രശസ്തരായ ചലച്ചിത്രപ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ രാജ്യദ്രോഹികളായി മുദ്രയടിക്കപ്പെട്ടിരിക്കുകയാണെന്നും, ബിഹാറിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് ജനാധിപത്യസ്വാതന്ത്ര്യത്തിലെ വിയോജിക്കാനുള്ള അവകാശത്തെ റദ്ദാക്കുന്ന കേന്ദ്രസർക്കാർ നിലപാടിനുള്ള അംഗീകാരമാണെന്നും പ്രമേയത്തിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP