Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജുബൈൽ കെഎംസിസി ഏരിയ കമ്മിറ്റികൾ സി.എച്ച് അനുസ്മരണം നടത്തി

ജുബൈൽ കെഎംസിസി ഏരിയ കമ്മിറ്റികൾ സി.എച്ച് അനുസ്മരണം നടത്തി

സ്വന്തം ലേഖകൻ

ജുബൈൽ: ജുബൈൽ കെഎംസിസി പോർട്ട് - ഹോസ്പിറ്റൽ ഏരിയ കമ്മിറ്റികൾ സംയുക്തമായി ബദർ അൽ-ഖലീജ് ഓഡിറ്റോറിയത്തിൽ വെച്ച് സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു. ഹമീദ് ആലുവ ഖിറാഅത്തു നിർവഹിച്ചു തുടങ്ങിയ ചടങ്ങിൽ ജുബൈൽ കെഎംസിസി വൈസ് ചെയർമാൻ ഹമീദ് പയ്യോളി അധ്യക്ഷത വഹിച്ചു. ജുബൈലിലെ വിവിധ സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ ജുവയുടെ ചെയർമാൻ നൂഹ് പാപ്പിനിശ്ശേരി അനുസ്മരണ സംഗമം ഉൽഘടനം ചെയ്തു.

ഹോസ്പിറ്റൽ ഏരിയ ട്രെഷറർ ബഷീർ ബാബു കൂളിമാട് മുഖ്യ പ്രഭാഷണവും, ഒ.ഐ.സി.സി ദമ്മാം റീജിയണൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, തനിമ പ്രധിനിധി ഷാജഹാൻ മനക്കൽ, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി അഷ്റഫ് മൂവാറ്റുപുഴ, സാഫ്ക പ്രധിനിധികളായ ബാപ്പു തേഞ്ഞിപ്പലം, ഫസൽ, ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി വൈസ് പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മൽ, ഹോസ്പിറ്റൽ ഏരിയ ജനറൽ സെക്രട്ടറി ശിഹാബ് കൊടുവള്ളി, പോർട്ട് ഏരിയ ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി, കെഎംസിസി സ്പോർട്സ് വിങ് കൺവീനർ അനസ് വയനാട്, കെഎംസിസി സിറ്റി ഏരിയ പ്രസിഡന്റ് മുഹമ്മദ്കുട്ടി എടപ്പാൾ, ഫോക്കസ് പ്രധിനിധി ജമാൽ എന്നിവർ ആശംസ പ്രസംഗവും നടത്തി.

കേരള വിദ്യാഭ്യാസ നവോതഥാനത്തിനു അടിത്തറയൊരുക്കിയ, കേരളത്തിൽ മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ, കേരളത്തിന്റെ മുഖ്യമന്ത്രി വരെ എത്തി മികച്ച ഭരണാധികാരിയായി പ്രവർത്തനം കാഴ്ചവെച്ചു കേരള സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യനായ സി.എച്ച് മുഹമ്മദ് കോയയെ കുറിച്ച് ആശംസ പ്രസംഗകരും മുഖ്യ പ്രഭാഷകരും വിശദമായി സംസാരിച്ചു. കേരള സമൂഹം ആദരവോടെ ഓർക്കുന്ന പ്രിയ നേതാവിനെ കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം സദസ്സിനെ വികാര നിർഭരമാക്കി. പരിപാടിയിൽ പുതുതായി പാർട്ടിയിലേക്ക് കടന്ന് വന്നവർക്കുള്ള സ്വീകരണവും നൽകി. ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ പ്രസിഡന്റ് സലാം ആലപ്പുഴ സ്വാഗതവും പോർട്ട് ഏരിയ പ്രസിഡന്റ് റാഫി കൂട്ടായി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP