Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആനുകൂല്യത്തോടെയുള്ള മറ്റേണിറ്റി പറ്റേണിറ്റി അവധികൾ രണ്ടാഴ്ച കൂടി നീട്ടും; അയർലന്റിൽ പുതിയ നിയമം നവംബർ മുതൽ പ്രാബല്യത്തിൽ

ആനുകൂല്യത്തോടെയുള്ള മറ്റേണിറ്റി പറ്റേണിറ്റി അവധികൾ രണ്ടാഴ്ച കൂടി നീട്ടും; അയർലന്റിൽ പുതിയ നിയമം നവംബർ മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ആനുകൂല്യത്തോടെയുള്ള മറ്റേണിറ്റി - പറ്റേണിറ്റി അവധികൾ രണ്ടാഴ്ച കൂടി നീട്ടുന്ന നിയമം നവംബർ മുതൽ പ്രാബല്യത്തിൽ വരും. ജസ്റ്റിസ് മിനിസ്റ്റർ ആണ് പാരന്റൽ അവധി നീട്ടുന്ന പ്രഖ്യാപനം നടത്തിയത്. ആനുകൂല്യമില്ലാത്ത പാരന്റൽ അവധികൾ 18 ആഴ്ചയിൽ നിന്നും 22 ആഴ്ചയായി നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിയമം കൂടി നിലവിൽ വരുന്നത്. ഇതോടെ 60,000 രക്ഷിതാക്കൾക്ക് പുതിയ പ്രഖ്യാപനം ഫലപ്രദമാകും.

കുട്ടിക്ക് ഒരു വയസ്സ് പൂർത്തിയാകുന്നത് വരെയുള്ള കാലയളവിൽ ആണ് രക്ഷിതാക്കൾക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ടാകുക. ദത്തെടുക്കപെടുന്ന കുട്ടികൾക്കും ഈ നിയമം ബാധകമായിരിക്കും.

അവധിയും, ആനുകൂല്യങ്ങളും കൈപറ്റി ആ സമയത്ത് രക്ഷിതാക്കൾ മറ്റുജോലികളിൽ ഏർപ്പെട്ടാൽ അത് നിയമ വിരുദ്ധമായി കണക്കാക്കും. അത്തരം രക്ഷിതാക്കൾ നിയമ നടപടികളും നേരിടേണ്ടി വരും. ജോലിയുള്ളവർക്കും, സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഒരുപോലെ ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP