Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പിസ എക്സ്പ്രസും പൂട്ടലിന്റെ വക്കിൽ; രക്ഷിക്കാനായി ഉപഭോക്താക്കൾ കൂട്ടത്തോടെ കടകളിലേക്ക്; ബ്രിട്ടനിലെ പിസ വിപണനക്കാരൻ കോടികൾ ഉണ്ടാക്കിയെങ്കിലും ദരിദ്രനായി മരിച്ചതിന്റെ ഓർമകൾ പൂർത്തിയാകുമ്പോൾ

പിസ എക്സ്പ്രസും പൂട്ടലിന്റെ വക്കിൽ; രക്ഷിക്കാനായി ഉപഭോക്താക്കൾ കൂട്ടത്തോടെ കടകളിലേക്ക്; ബ്രിട്ടനിലെ പിസ വിപണനക്കാരൻ കോടികൾ ഉണ്ടാക്കിയെങ്കിലും ദരിദ്രനായി മരിച്ചതിന്റെ ഓർമകൾ പൂർത്തിയാകുമ്പോൾ

സ്വന്തം ലേഖകൻ

യുകെ ഹൈസ്ട്രീറ്റിലെ ജനപ്രിയ ഫുഡ് ചെയിനായ പി എക്സ്പ്രസ് അടച്ച് പൂട്ടലിന്റെ വക്കിലെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതിനെ തുടർന്ന് പിസ എക്സ്പ്രസിന്റെ ആരാധകരായ ഉപഭോക്താക്കൾ കമ്പനിയെ രക്ഷിക്കുന്നതിനായി കടകളിലേക്ക് കൂട്ടത്തോടെ ഒഴുകിയെത്തി. പിസ വിപണനക്കാരൻ കോടികൾ ഉണ്ടാക്കിയെങ്കിലും ദരിദ്രനായി മരിച്ചതിന്റെ ഓർമകൾ ഇത്തരത്തിൽ പൂർത്തിയാവുകയാണ്.2014ൽ ചൈനിസ് പ്രൈവറ്റി ഇക്യുറ്റി ഫേമായ ഹണി കാപിറ്റൽ പിസ എക്സ്പ്രസിനെ അക്വയേർഡ് ചെയ്തിരുന്നു. 655 ബില്യൺ പൗണ്ടിന്റെ കടത്തിലായ പിസ എക്സ്പ്രസിനെ രക്ഷിക്കുന്നതിനുള്ള നിർണായകമായ ചർച്ചകൾ ഹണി കാപിറ്റൽ നടത്തി വരുന്നുണ്ട്.

വർധിച്ച് വരുന്ന നടത്തിപ്പ് ചെലവുകളും യുകെയിൽ കച്ചവടം നടത്താനുള്ള ബുദ്ധിമുട്ടുകളും മൂലമാണ് കമ്പനി നഷ്ടത്തിയാലി കടം കയറിയിരിക്കുന്നത്. പിസ എക്സ്പ്രസ് അടച്ച് പൂട്ടിയാൽ 14,000 പേർക്കായിരിക്കും തൊഴിൽ നഷ്ടമുണ്ടാകുന്നത്. ഹൈ സ്ട്രീറ്റിൽ നിന്നും ജാമി ഇറ്റാലിയൻ അടച്ച് പൂട്ടിപ്പോയി മാസങ്ങൾ തികയുന്നതിന് മുമ്പാണ് മറ്റരൊരു ജനപ്രിയ ബ്രാൻഡായ പിസ എക്സ്പ്രസിനും താഴിടൽ ഭീഷണിയുയർന്നിരിക്കുന്നത്.തങ്ങളുടെ പ്രിയപ്പെട്ട പിസ എക്സ്പ്രസ് അടച്ച് പൂട്ടാൻ പോകുന്നുവെന്ന വാർത്തയറിഞ്ഞ് ഉത്കണ്ഠാകുലരായ ആയിരക്കണക്കിന് കസ്റ്റമേർസാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.

തുടർന്ന് നിരവധി പേർ പിസ് എക്സ്പ്രസ് റസ്റ്റോറന്റുകളിലേക്ക് കുതിച്ചെത്തുകയും ചെയ്തിരുന്നു.ഇത്തരത്തിൽ ഒരുമിച്ച് പർച്ചേസ് ചെയ്താൽ കമ്പനിയുടെ വരുമാനം വർധിച്ച് നഷ്ടത്തിൽ നിന്നും കരകയറ്റാമെന്ന പ്രതീക്ഷയോടെയായിരുന്നു ആരാധകർ ഒഴുകിയെത്തിയിരുന്നത്.തങ്ങൾ വളരെക്കാലമായി പിസ എക്സ്പ്രസിന്റെ ആരാധകരും ആസ്വാദകരുമാണെന്നും അത് ഒരിക്കലും അടച്ച് പൂട്ടരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടതെല്ലാം തങ്ങളാലാവുന്ന വിധത്തിൽ ചെയ്യുമെന്നുമാണ് നിരവധി കസ്റ്റമർമാർ വെളിപ്പെടുത്തിയിരിക്കുന്നത്.കമ്പനി നിലവിലെ സാഹര്യത്തിൽ ഒരു കമ്പനി വളണ്ടറി അഗ്രിമെന്റി(സിവിഎ)നെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അടച്ച് പൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നുവെന്നുമാണ് ഈ സാഹചര്യവുമായി വളരെ അടുത്ത ബന്ധമുള്ള ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്.

33 മില്യണിൽ നിന്നും പരമദരിദ്രനായി ഒരു മരണം; പിസ എക്സ്പ്രസ് സ്ഥാപൻ പീറ്റർ ബോയ്സോട്ട് ഒരു ദുരന്തകഥ

കമ്പനിയുടെ സ്ഥാപനായിരുന്നു പീറ്റർ ബോയ്സോട്ട് 1993ൽ പിസ എക്സ്പ്രസിനെ 33 മില്യൺ പൗണ്ടിന് വിറ്റിരുന്നു. എന്നാൽ തന്റെ എല്ലാ പണവും നഷ്ടപ്പെട്ട് പരിമദരിദ്രനായിട്ടായിരുന്നു അദ്ദേഹം കഴിഞ്ഞ വർഷം മരിച്ചത്. പിസ എക്സ്പ്രസ് അടച്ച് പൂട്ടുക കൂടി ചെയ്യുന്നതോടെ ആ ദുരന്തകഥ പൂർത്തിയാവുകയാണ്.തന്റെ 89ാം വയസിലായിരുന്നു കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം നരകയാതനകൾ അനുഭവിച്ച് മരിച്ചത്.തന്റെ കടബാധ്യതകൾ തീർത്തപ്പോഴേക്കും ബോയ്സോട്ട് പാപ്പരായിത്തീരുകയായിരുന്നു.നിരവധി ബിസിനസ് ഡീലുകളിലൂടെയായിരുന്നു ബോയ്സോട്ടിന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ടിരുന്നത്.ബ്രിട്ടനിൽ വിശ്വസനീയമായ രീതിയിലും ആസ്വാദ്യകരമായ രീതിയിലുമുള്ള പിസ വിറ്റ് ബോയ്സോട്ട് മില്യണുകൾ സമ്പാദിച്ചെങ്കിലും അവസാന കാലത്ത് അതൊന്നും അദ്ദേഹത്തിന് പ്രയോജനപ്പെടാതെ പോവുകയായിരുന്നു.

മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ എസ്റ്റേറ്റിന് മൊത്തം 45,000 പൗണ്ട് ടാക്സ് ബിൽ അടക്കേണ്ടിയിരുന്നുവെന്നും അതിന് പുറമെ ഫ്യൂണറൽ ചെലവുകളും നിയമഫീസുകൾ, മറ്റ് കടങ്ങൾ തുടങ്ങിയവ ഏറെയുണ്ടായിരുന്നുവെന്നുമാണ് സഹോദരിയായ ക്ലെമെന്റിനെ അല്ലെൻ പറയുന്നത്. ഏറെ പ്രതിസന്ധികൾ നേരിട്ടിരുന്ന തന്റെ പ്രാദേശിക ഫുട്ബോൾ ക്ലബായ പീറ്റർബറോ യുണൈറ്റഡിൽ പണം നിക്ഷേപിക്കുകയും അതിനെ ഏറ്റെടുക്കുകയും ചെയ്തതിലൂടെയും ഒരു തിയേറ്ററും ആർട്ട് ഗ്യാലറികളും , ഹോട്ടലും വാങ്ങിയതിലൂടെ വൻ തോതിൽ പണം നഷ്ടപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP