Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോളിയുടെ രണ്ടാം വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും മാധ്യമങ്ങൾക്ക് ലഭിച്ചു; പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ചും ആഘോഷിച്ചത് ഷാജുവിന്റെ ഭാര്യ മരിച്ച് ഒരു വർഷത്തിന് ശേഷം

ജോളിയുടെ രണ്ടാം വിവാഹാഘോഷങ്ങളുടെ ചിത്രങ്ങളും മാധ്യമങ്ങൾക്ക് ലഭിച്ചു; പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ചും ആഘോഷിച്ചത് ഷാജുവിന്റെ ഭാര്യ മരിച്ച് ഒരു വർഷത്തിന് ശേഷം

മറുനാടൻ ഡെസ്‌ക്‌

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം വിവാഹ ചിത്രങ്ങൾ പുറത്ത്. ജോളിയും രണ്ടാം ഭർത്താവ് ഷാജുവും പരസ്പരം വീഞ്ഞ് നൽകിയും കേക്ക് മുറിച്ചും വിവാഹവേള ആഘോഷമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആദ്യഭാര്യ സിലി മരിച്ച് ഒരുവർഷത്തിന് ശേഷമാണ് ജോളിയെ ഷാജു വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് സിലിയുടെ വീട്ടുകാർ നിർബന്ധിച്ചെന്നായിരുന്നു ഷാജു ആദ്യം പറഞ്ഞത്. എന്നാൽ രണ്ടാം വിവാഹത്തിന് തങ്ങൾ എതിരായിരുന്നുവെന്നും വിവാഹത്തിൽ പങ്കെടുത്തില്ലെന്നും സിലിയുടെ സഹാദരൻ മൊഴി നൽകിയിരുന്നു. ഷാജു-സിലി ദമ്പതികളുടെ മകൾ ആൽഫൈൻ മരിച്ച് രണ്ട് വർഷത്തിന് ശേഷമാണ് സിലി കൊല്ലപ്പെടുന്നത്.

നേരത്തെ ജോളിയുടെയും ആദ്യഭർത്താവ് റോയിയുടെയും വിവാഹഫോട്ടോ പുറത്തുവന്നിരുന്നു. ജോളി കൊലപ്പെടുത്തിയ റോയിയും മാതാപിതാക്കളായ ടോം തോമസും അന്നാമ്മ തോമസും ചിത്രത്തിലുണ്ട്. മരണങ്ങളുമായി ബന്ധപ്പെട്ട് പരാതി നൽകിയ റോയിയുടെ സഹോദരൻ റോജോ, സഹോദരി രെഞ്ജി എന്നിവരും വിവാഹചിത്രത്തിലുണ്ട്.

കൊല്ലപ്പെട്ട സിലിയുടെ മൃതശരീരത്തിൽ ഷാജുവും ജോളിയും ഒരുമിച്ച് അന്ത്യചുംബനം നൽകുന്നതിന്റെ ഫോട്ടോയും മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. താൻ അന്ത്യചുംബനം നൽകുമ്പോൾ തികച്ചും അപ്രതീക്ഷിതമായി ജോളിയും തനിക്കൊപ്പം അന്ത്യചുംബനം നൽകിയിരുന്നതായും ഷാജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP