Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ കുറ്റവും ഷാജു ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ജോളിയുടെ ഭർത്താവിനെ വിട്ടയച്ച് പൊലീസ്; കൂടുതൽ വിശദമായി ചോദ്യം ചെയ്യലിനായി വിളിച്ചപ്പോൾ അറസ്റ്റെന്ന് പ്രവചിച്ചവർക്ക് തെറ്റി; ഒന്നുകിൽ എല്ലാം ജോളി തന്നെ ചെയ്തെന്നും ഷാജുവും ഇരയെന്നും പൊലീസിന് തോന്നിയിരിക്കാം; അല്ലെങ്കിൽ ഷാജുവിനെ സ്വതന്ത്രനായി വിട്ടു നിരീക്ഷിക്കാനുള്ള നീക്കം; കൂടത്തായിയിലെ ഗൂഢാലോചനകളെ കുറിച്ച് ഊഹാപോഹങ്ങൾ മാത്രം

എല്ലാ കുറ്റവും ഷാജു ഏറ്റെടുത്തെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി ജോളിയുടെ ഭർത്താവിനെ വിട്ടയച്ച് പൊലീസ്; കൂടുതൽ വിശദമായി ചോദ്യം ചെയ്യലിനായി വിളിച്ചപ്പോൾ അറസ്റ്റെന്ന് പ്രവചിച്ചവർക്ക് തെറ്റി; ഒന്നുകിൽ എല്ലാം ജോളി തന്നെ ചെയ്തെന്നും ഷാജുവും ഇരയെന്നും പൊലീസിന് തോന്നിയിരിക്കാം; അല്ലെങ്കിൽ ഷാജുവിനെ സ്വതന്ത്രനായി വിട്ടു നിരീക്ഷിക്കാനുള്ള നീക്കം; കൂടത്തായിയിലെ ഗൂഢാലോചനകളെ കുറിച്ച് ഊഹാപോഹങ്ങൾ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ പ്രധാന പ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ച് അന്വേഷണ സംഘം. നാല് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം ആണ് വിട്ടയച്ചത്. എപ്പോൾ വിളച്ചാലും പൊലീസിന് മുന്നിൽ ഹാജരാകണം എന്ന നിബന്ധനയോടെയാണ് ഷാജുവിനെ ക്രൈംബ്രാഞ്ച് സംഘം വിട്ടയച്ചത്. ഷാജുവിനെ പൊലീസ് ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചതിന് പിന്നാലെ അറസ്റ്റ് ഉണ്ടായേക്കും എന്ന തരത്തിൽ പ്രചരിച്ച റിപ്പോർട്ടുകളാണ് ഇപ്പോൾ തെറ്റുന്നത്. മൊഴി രേഖപ്പെടുത്തുന്നതിന് വിളിച്ച് വരുത്തിയപ്പോൾ എല്ലാ കൊലപാതകങ്ങളിലും തനിക്ക് പങ്കുണ്ടെന്ന് ഷാജു സമ്മതിച്ചു എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് താൻ അത്തരത്തിൽ മൊഴി നൽകിയിട്ടില്ല എന്ന് ഷാജു തന്നെ വെളിപ്പെടുത്തിയത്

ജോളി ചെയ്ത കാര്യങ്ങളെ കുറിച്ച് ഷാജുവിന് വിശദമായി അറിയില്ല എന്നും ഷാജുവും ജോളിയുടെ ഇരയാണ് എന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ മാറി മറിയുന്നത്. ഷാജുവും ഇരയാണ് എന്ന നിഗമനത്തിലായിരിക്കാം പൊലീസ് ഷാജുവിനെ വിട്ടയച്ചത്. ജോളിയെ അറസ്റ്റ് ചെയ്തപ്പോൾ മുതൽ നിരീക്ഷണത്തിലാണ് ഷാജു. ഷാജുവിനെ എന്തായാലും പൊലീസ് വരും ദിവസങ്ങളിലും നിരീക്ഷിക്കും. അതായത് കൂടത്തായി കൊലപാതകങ്ങളെ കുറിച്ച് പ്രചരിക്കുന്നത് മുഴുവൻ ഊഹാപോഹങ്ങൾ മാത്രമാണ് എന്നാണ് തെളിയുന്നത്. അന്തിമമായ കാര്യങ്ങളിൽ വ്യക്തത വരണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വരും.

നേരത്തേ ജോളിയെ ചോദ്യം ചെയ്തതിനൊപ്പം ഷാജുവിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളിൽ നിരവധി വിശദീകരണം ആവശ്യമായിരുന്നു പൊലീസിന്. ഇത് ചോദിച്ചറിയാനാണ് ഷാജുവിനെ വിളിച്ച് വരുത്തിയത്. അച്ഛൻ സക്കറിയയെ അടക്കം വിശദമായ ചോദ്യം ചെയ്യലിന് വിളിപ്പിച്ച സാഹചര്യത്തിൽ എല്ലാ പഴുതുമടച്ച് മാത്രം മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം. ധൃതി പിടിച്ച് ആരെയും അറസ്റ്റ് ചെയ്യേണ്ടതില്ല എന്ന നിലപാടിലാണ് പൊലീസ് ഉള്ളത്. ചോദ്യം ചെയ്ത് വിട്ടയച്ചതിന്റെ അർത്ഥം ഷാജു കുറ്റക്കാരനാണെന്നോ അല്ലെന്നോ ഈ ഘട്ടത്തിൽ പറയാനും കഴിയില്ല.

അതേസമയം കല്ലറയിൽ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കാൻ ഡിജിപി ലോക്നാഥ് ബെഹ്റ അനുമതി നൽകിയതായി റൂറൽ എസ് പി കെ ജി സൈമൺ അറിയിച്ചു. വിശദമായ രാസപരിശോധനാഫലം ലഭിക്കാൻ വേണ്ടിയാണ് ആറ് അവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കുന്നത്. ഇതുവരെ റോയ് തോമസിന്റെ മൃതദേഹത്തിൽ നിന്ന് മാത്രമേ സയനൈഡിന്റെ അംശം കണ്ടെത്തിയതായി പൊലീസിന്റെ പക്കൽ ആധികാരികമായ തെളിവുള്ളൂ. ബാക്കിയുള്ള ഒരു മൃതദേഹങ്ങളിൽ നിന്നും സയനൈഡ് അംശം കിട്ടിയിട്ടില്ല. മൃതദേഹങ്ങൾ മണ്ണിലഴുകിയാൽ പിന്നീട് സയനൈഡിന്റെ അംശം കണ്ടെത്തുക ദുഷ്‌കരമാണെന്ന് വിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഷാജുവിന്റെ അച്ഛൻ സക്കറിയയ്ക്കും അറിയാമായിരുന്നുവെന്ന് ജോളി മൊഴി നൽകിയിട്ടുണ്ട്. ഇതേ കാര്യം ഷാജുവും പൊലീസിനോട് സമ്മതിച്ചു കഴിഞ്ഞു. ഇതോടെ നാല് കൊലപാതകങ്ങളിൽ, അതായത്, ജോളിയുടെ മുൻഭർത്താവ് റോയ് തോമസ്, അമ്മാവൻ മാത്യു മഞ്ചാടിയിൽ, ഷാജുവിന്റെ ആദ്യഭാര്യ സിലി, മകൾ പത്ത് മാസം പ്രായമുള്ള ആൽഫിൻ എന്നിവരുടെ കൊലപാതകങ്ങളിൽ ഈ മൂന്ന് പേർക്കും വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ കൃത്യമായ തെളിവില്ലാതെ ഒരു നടപടിയിലേക്കും പൊലീസ് കടക്കില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP