Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് ചോദ്യം ചെയ്ത് വിട്ടപ്പോൾ പുറത്തിറങ്ങി കളിച്ചത് അയ്യോ പാവം കളി; ചാനലുകൾക്ക് മുന്നിലെത്തിയത് താനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ; അവളുടെ വലയിൽ വീണെന്ന് പറഞ്ഞത് എല്ലാം ജോളിയുടെ തലയിൽ കെട്ടി വെച്ച് മാപ്പുസാക്ഷിയാകാൻ ശ്രമം; രക്ഷപ്പെടാൻ ഉപയോഗിച്ചത് അദ്ധ്യാപകൻ എന്ന ജെന്റിൽമാൻ പരിവേഷം; ചോദ്യം ചെയ്യലിൽ എല്ലാം മണി മണിയായി പറഞ്ഞ് ജോളിയുടെ പെർഫക്റ്റ് പാർട്‌നറെന്ന് തെളിയിച്ച് ഷാജു സക്കറിയ

പൊലീസ് ചോദ്യം ചെയ്ത് വിട്ടപ്പോൾ പുറത്തിറങ്ങി കളിച്ചത് അയ്യോ പാവം കളി; ചാനലുകൾക്ക് മുന്നിലെത്തിയത് താനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ; അവളുടെ വലയിൽ വീണെന്ന് പറഞ്ഞത് എല്ലാം ജോളിയുടെ തലയിൽ കെട്ടി വെച്ച് മാപ്പുസാക്ഷിയാകാൻ ശ്രമം; രക്ഷപ്പെടാൻ ഉപയോഗിച്ചത് അദ്ധ്യാപകൻ എന്ന ജെന്റിൽമാൻ പരിവേഷം; ചോദ്യം ചെയ്യലിൽ എല്ലാം മണി മണിയായി പറഞ്ഞ് ജോളിയുടെ പെർഫക്റ്റ് പാർട്‌നറെന്ന് തെളിയിച്ച് ഷാജു സക്കറിയ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിൽ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു എല്ലാം സമ്മതിക്കുമ്പോൾ ഞെട്ടലോടെയാണ് കേരളം ഓരോ വെളിപ്പെടുത്തലുകൾ കേൾക്കുന്നത്. ഒന്നുമറിഞ്ഞില്ലേ എന്നും എല്ലാം അവളുടെ കളികളാണ് എന്ന രീതിയിൽ ഷാജു ആദ്യം മുതൽ പെരുമാറിയത് പിതാവ് സക്കറിയയെ കൂടി രക്ഷപ്പെടുത്താൻ വേണ്ടിയാണ്. എന്നാൽ തന്റെ അതിബുദ്ധിയും അയ്യോപാവം കളിയും ഒടുവിൽ ഷാജുവിന് വിനയായി മാറി.കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിക്ക് തുല്യമായ തന്നെ കുറ്റമാണ് താനും ചെയ്തത് എന്ന് സമ്മതിക്കുകയാണ് ഷാജു. മകളേയും ഭാര്യയേയും കാമുകിക്ക് വേണ്ടി അരുങ്കോല ചെയ്ത ഷാജുവിനെ പൊലീസ് കുടുക്കിയത് വെറും ഒരു പാപമാണ് ഷാജു എന്ന പ്രതീതി നിലനിർത്തിയാണ്

ഇന്നലെ പൊലീസ് ചോദ്യം ചെയ്ത് പുറത്ത് വിട്ടപ്പോൾ മുതലുള്ള ഷാജുവിന്റെ പ്രവർത്തികൾ പൊലീസ് സൂക്ഷമമായി തന്നെ നിരീക്ഷിച്ചു വരികയായിരുന്നു. നേരത്തെ തന്നെ സംശയനിഴലിൽ ഷാജു ഉണ്ട് എന്ന തോന്നൽ അയാൾക്ക് നൽകാതെയാണ് അതി വിദഗ്ധമായി അന്വേഷണം സംഘം കേസിന്റെ അടിവേരിലേക്ക് ചെല്ലത്തക്ക തെളിവുകൾക്ക് വഴിമരുന്നിടുന്നത്. വീണ്ടുമുള്ള ചോദ്യം ചെയ്യലിൽ മകളേയും ഭാര്യയേയും കൊന്നത് താനാണ് എന്ന് സമ്മതിക്കുന്ന ഷാജു എല്ലാം തന്റെ പിതാവ് സക്കറിയക്ക് അറിയാമായിരുന്നു എന്ന തലത്തിലേക്ക് കൂടി എത്തിച്ച് നൽകിയിരിക്കുകയാണ് അല്ലെങ്കിൽ അന്വേഷണ സംഘം അയാളെ അതിലേക്ക് എത്തിച്ചിരിക്കുകയാണ്.

ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മുതൽ ഷാജു കളത്തിലേക്ക് ഇറങ്ങി കളിച്ച ആ ഓവർ സ്മാർട്‌നസ് അയാൾക്ക് തന്നെ വിനയാവുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ പുറത്തിറങ്ങിയ ഷാജു താൻ വെറും ഒരു പാവമാണ് എന്ന രീതിയിലാണ് പെരുമാറിയത്. ചാനലുകൾക്ക് മുന്നിലെത്തിയത് പോലും നിഷ്‌കളങ്കനായിട്ടാണ്. എല്ലാം ജോളിയുടെ തലയിൽ കെട്ടി വെക്കാൻ തന്നെയാണ് ഷാജു ശ്രമിച്ചത്. താൻ കൊലപാതക വിവരം പറഞ്ഞപ്പോൾ 'അവർ മരിക്കേണ്ടവർ തന്നെ' ആയിരുന്നു എന്നായിരുന്നു ഭർത്താവിന്റെ പ്രതികരണം. ഇക്കാര്യം ആരും അറിയരുതെന്നും തന്നോടു ഷാജു പറഞ്ഞതായായാണ് ജോളിയുടെ മൊഴി. ആദ്യ ഭാര്യയുടെയും കുഞ്ഞിന്റെയും കൊലപാതകത്തിൽ ഷാജുവിനെതിരെ അന്വേഷണ സംഘത്തിന് മുന്നിൽ ജോളിയുടെ നിർണായക മൊഴിയോടെയാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെ്യ്യുന്നതിലേക്ക് എത്തിയത്.

ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തി. കൂട്ടക്കൊലപാതകം നടന്ന പൊന്നാമറ്റം തറവാട്ടിൽ നിന്നും കഴിഞ്ഞദിവസം വൈകീട്ട് ഷാജു ഏതാനും സാധനങ്ങൾ കടത്തിയതായ വിവരം പുറത്തുവന്നിരുന്നു. നിർണായകമായ തെളിവുകൾ കടത്തിക്കൊണ്ടുപോയോ എന്ന് സംശയമുള്ളതായി ജോളിയുടെയും കൊല്ലപ്പെട്ട റോയി തോമസിന്റെയും മകനായ റോമോ റോയി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയുള്ള ചോദ്യം ചെയ്യലിലാണ് എല്ലാം തന്റെ അറിവോടെയാണ് എന്ന് ഷാജു സമ്മതിക്കുന്നത്.കഴിഞ്ഞ ആറ് ദിവസമായി ഷാജുവിന്റെ വീട് കർശന പൊലീസ് നിരീക്ഷണത്തിലാണ്. ജോളിയെ അറസ്റ്റ് ചെയ്തിട്ടും പൊലീസ് സംഘം ഇവിടെ നിന്നും പിന്മാറിയിട്ടില്ല. പ്രദേശത്ത് പൊലീസിന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. ഇന്നലെ വീട്ടിൽ നിന്നും സാധനങ്ങൾ ചാക്കിൽകെട്ട് കടത്തിയതും ഷാജുവിന് വിനയായി. ചാനലുകളെ സമീപിച്ച് തനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞതും ന്യായീകരണം നടത്തിയതും ഷാജുവിന് വിനയാകുന്നുണ്ട്.

അതേസമയം സിലി മരിക്കുന്നതിന് മുമ്പ് ജോളിക്ക് തന്നോട് താൽപ്പര്യമുണ്ടായിരുന്നു എന്നാണ് ഷാജു നേരത്തെ പറഞ്ഞത്. ഇതിൽ താൻ അസ്വസ്ഥനായിരുന്നുവെന്നും നേരത്തെ കേസു കൊടുത്തിരുന്നെങ്കിൽ സിലിയെയും മക്കളെയും രക്ഷിക്കാമായിരുന്നുവെന്നു ഷാജു പറഞ്ഞിരുന്നു. താൻ തെറ്റുകാരനല്ലെന്ന് ആവർത്തിക്കുകയാണ് ഷാജു ചെയ്തത്. പൊലീസിന്റെ ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും താനുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് ജോളി തന്നെയാണെന്നും ഷാജു പറഞ്ഞിരുന്നു എന്നാൽ പിതാവ് സക്കറിയയുടെ അറിവോടെയാണ് എന്ന് ഷാജു തന്നെ സമ്മതിക്കുമ്പോൾ അഴിഞ്ഞ് വീഴുന്നത് ഷാജുവിന്റെ പൊയ്മുഖമാണ് . കടുത്ത മാനസിക സംഘർഷത്തിലെന്ന് ജോളിയുടെ ഭർത്താവ് ഷാജു അഭിനയിക്കുകയായിരുന്നു. ജോളിയുടെയും മകന്റെയും ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതിൽ ദുഃഖമുണ്ടെന്നും ഷാജു വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് അമ്മയെ ചോദ്യം ചെയ്യാൻ കൊണ്ടുപോയപ്പോൾ സിനിമക്ക് പോയ ആളാണ് ഷാജു എന്ന റോമോയുടെ ആരോപണത്തെക്കുറിച്ചു ഷാജു വിശദീകരിച്ചത് പോലും ഒന്നുമറിഞ്ഞില്ല എന്ന മട്ടിലാണ്. ചോദ്യം ചെയ്യലിനായി ഹാജരാവാൻ ജോളിക്കൊപ്പം താൻ കൂടെ പോയിരുന്നെന്നും വരാൻ താമസിക്കുമെന്ന് ജോളി പറഞ്ഞപ്പോൾ എങ്കിൽ താൻ ഒരു സിനിമയ്ക്കോ പോയുന്നു എന്നും പറഞ്ഞിരുന്നു എന്നാണ് ഷാജുവിന്റെ `നിഷ്‌കളങ്കമായ` വിശദീകരണം. എന്നാൽ താൻ സിനിമയ്ക്ക് പോയില്ലെന്നും പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ പോയി എന്നും ഷാജു കൂട്ടിച്ചേർത്തു. ജോളിയിൽ നിന്നാവാം റോമോ സിനിമയയുടെ കാര്യം അറിഞ്ഞത് എന്നും ഷാജു പറഞ്ഞു. ജോളി എൻഐടിയിലെ അദ്ധ്യാപിക അല്ലെന്ന കാര്യം ക്രൈംബാഞ്ച് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോഴാണ് അറിഞ്ഞതെന്നും ഷാജു പറഞ്ഞിരുന്നു. ഇതെല്ലാം തന്നെ നുണയാണ് എന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. ഷാജു ഏതറ്റം വരെ പോകും എന്ന് അന്വേഷണസംഘം പരിശോധിക്കുകയായിരുന്നു.

ഭാര്യ എൻഐടി ലക്ചറായിരുന്നുവെന്ന് ആണ് തന്നോട് പറഞ്ഞത് എന്നാണ് ഷാജു നേരത്തെ പറഞ്ഞത്. ഇത്തരത്തിൽ എല്ലാം ജോളിയുടെ തലയിൽ വെച്ച് അയ്യോ പാവം കളിക്കുകയായിരുന്നു ഷാജു. ജോളിയെ ചോദ്യം ചെയ്യുന്നതിനിടയിൽ തന്നെ കുറിച്ച് എന്തെങ്കിലും തുമ്പ് പൊലീസിന് ലഭിച്ചാൽ അതെല്ലാം ജോളിയുടെ കഥകളാണ് എന്ന് വരുത്തി തീർക്കാനാണ് അവളുടെ വലയത്തിൽ വീണ് പോയതാണ് എന്ന പ്രതീതി സൃഷ്ടിച്ച് ഷാജു മുന്നോട്ട് പോയത്. അദ്ധ്യാപകൻ എന്ന സാത്വിക ഭാവം ഉപയോഗിച്ചതും മാപ്പ് സാക്ഷിയായി രക്ഷപ്പെടാനാണ്. എന്നാൽ ഷാജുവിന്റെ അതിബുദ്ധി മനസ്സിലാക്കിയ അന്വേഷണ സംഘം കാര്യങ്ങൾ വ്യക്തമായി തന്നെ മനസ്സിലാക്കിയിരുന്നു. എല്ലാ കുറ്റത്തിലും ഷാജുവിനും പഹ്ഖുണ്ടെന്നും ജോളിയുടെ പെർഫക്റ്റ് ക്രൈം ഇൻ പാർട്‌നറാണ് താനെന്നും ഷാജുവിനെ കൊണ്ട് തന്നെ സമ്മതിപ്പിക്കുകയായിരുന്നു അന്വേഷണ സംഘം.

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണസംഘത്തെ അടക്കം ഞെട്ടിച്ചാണ് ഷാജുവിന്റെ കുറ്റസമ്മതം. ഭാര്യയേയും മകളെയും കൊല്ലാൻ താൻ അവസരമൊരുക്കിയെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് . ഈ കൊലപാതകങ്ങൾക്കും ജോളിക്ക് ഒത്താശ ചെയ്തത് താനെന്ന് ഷാജു പറഞ്ഞു. അന്വേഷണസംഘത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞാണ് ഷാജു നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. ജോളിയോടുള്ള പ്രണയത്തിന്റെ പേരിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മകളെ കൊന്നത് ബാധ്യയത ആകുമെന്നതിനാൽ. മകനെ കൊല്ലാതെ വിട്ടത് മാതാപിതാക്കൾ നോക്കുമെന്ന് പറഞ്ഞതിനാലെന്നും ഷാജുവിന്റെ നിർണായക വെളിപ്പെടുത്തൽ. പനമരത്ത് വിവാഹത്തിന് പോയപ്പോഴാണ് ഭാര്യയെ കൊല്ലാൻ തിരിമാനിക്കുന്നത്. എല്ലാ വിവരം പിതാവ് സക്കറിയയ്ക്കും അറിയാമായിരുന്നു എന്നും നിർണായക വെളിപ്പെടുത്തൽ. പിതാവാണ് ജോളിയുമായുള്ള വിവാഹത്തിന് മുൻ കൈ എടുത്തതെന്നു ഇന്നലെ വരെയും പാവമായി നടിച്ച ഷാജു ഒടുവിൽ സമ്മതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP