Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയശേഷം ബന്ധിയാക്കി; വൃദ്ധ ദമ്പതികളിൽ നിന്ന് സ്വർണവും പണവും കവർന്ന പ്രതികൾ പൊലീസ് പിടിയിൽ; അക്രമത്തിന് ഉപയോഗിച്ച കമ്പിയും മുഖംമൂടിയും കണ്ടെടുത്തത് സമീപത്തെ പുല്ലും വെള്ളവും നിറഞ്ഞ പാടത്ത് നിന്ന്; കവർച്ച നടത്തിയത് മലയാളികൾ തന്നെയെന്ന് ഏല്യാമ്മയുടെ മൊഴി; സംഭവത്തിന് പിന്നിൽ പരിചയക്കാരോ ബന്ധുക്കളോ നടത്തിയ ഗൂഢാലോചനയെന്നും സംശയം; പ്രതികളെ വിശദമായി ചോദ്യം ചെയ്യും

ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയശേഷം ബന്ധിയാക്കി; വൃദ്ധ ദമ്പതികളിൽ നിന്ന് സ്വർണവും പണവും കവർന്ന പ്രതികൾ പൊലീസ് പിടിയിൽ; അക്രമത്തിന് ഉപയോഗിച്ച കമ്പിയും മുഖംമൂടിയും കണ്ടെടുത്തത് സമീപത്തെ പുല്ലും വെള്ളവും നിറഞ്ഞ പാടത്ത് നിന്ന്; കവർച്ച നടത്തിയത് മലയാളികൾ തന്നെയെന്ന് ഏല്യാമ്മയുടെ മൊഴി; സംഭവത്തിന് പിന്നിൽ പരിചയക്കാരോ ബന്ധുക്കളോ നടത്തിയ ഗൂഢാലോചനയെന്നും സംശയം; പ്രതികളെ വിശദമായി ചോദ്യം ചെയ്യും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അയിരൂർ പാടത്ത് വ്യദ്ധ ദമ്പതികളെ ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്തി ബന്ധിയാക്കി സ്വർണ്ണവും പണവും കവർച്ച ചെയ്ത സംഭവത്തിൽ പ്രതികൾ പൊലീസ് പിടിയിൽ. ഇന്നലെ അറസ്റ്റു രേഖപ്പെടുത്തിയ പ്രതികളെ പൊലീസ് ഇന്ന് രാവിലെ 10 മണിയോടെ കവർച്ച നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു .വൃദ്ധ ദമ്പതികളെ അടിച്ചു വീഴ്താനുപയോഗിച്ച കമ്പി ,മുഖം മൂടി തുടങ്ങിയ സമീപത്തെ വെള്ളവും പുല്ലും നിറഞ്ഞ പാടത്തു നിന്നും തെളിവെടുപ്പിനെത്തിയ കോതമംഗലം സി ഐ യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെടുത്തു .ഉച്ചകഴിഞ്ഞ് ആലുവയിൽ റൂറൽ എസ് പി കെ കാർത്തിക് അറസ്റ്റും കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കു വയ്ക്കുമെന്ന് ലോക്കൽ പൊലീസ് അറിയിച്ചിട്ടുണ്ട്

പ്രതികളുടെ പേരുവിവരങ്ങളോ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളോ വെളിപ്പെട്ടുത്താൻ കോതമംഗലം പൊലീസ് തയ്യാറായിട്ടില്ല .വൃദ്ധ ദമ്പതികളെ ആക്രമിച്ച് ,ബന്ധികളാക്കി കവർച്ച നടത്തിയ സംഘത്തെ കണ്ടെത്താൻ കോതമംഗലം സി ഐ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ അന്വേഷണ സംഘം പ്രവർത്തിച്ചു വന്നിരുന്നു. വീട്ടുകാരെ അടുത്തറിയാവുന്നവരോ ഇത്തരക്കാരുടെ നിർദ്ദേശമനുസരിച്ചോ എത്തിയവരാവാം കവർച്ചയ്ക്ക് പിന്നിലെന്നാണ് പ്രദേശത്തെ ജനപ്രതിനിധികളും നാട്ടുകാരും അഭിപ്രായപ്പെട്ടിരുന്നത്.പിടികൂടിയ പ്രതികളെക്കുറിച്ച് പുറത്തു വന്നിട്ടുള്ള സൂചനകൾ ഇക്കാര്യം ശരിവയ്ക്കുന്നു.കവർച്ച നടന്നതിനടടുത്ത പ്രദേശമായ ഉപ്പുകണ്ടമാണ് പ്രതികളിൽ ഒരാളുടെ സ്വാദേശമെന്നും മറ്റെയാൾ മൂവാറ്റുപുഴ സ്വദേശിയാണെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. കേസ്സിന്റെ മുഴുവൻ വിവരങ്ങളും ഉച്ചകഴിഞ്ഞ് ആലുവ റൂറൽ എസ് പി മാധ്യമങ്ങൾക്ക് നൽകുമെന്നാണ് ലോക്കൽ പൊലീസ് അറിയിച്ചിട്ടുള്ളത്.

ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗവും വീട്ടിലെത്തി തെളിവെടുത്തിരുന്നു.പൊലീസ് നായ വീട്ടിൽ നിന്നും ഇടവവഴിയിലൂടെ ഓടി 250 മീറ്ററോളം അകലെ മെയിൻ റോഡിലെത്തി അൽപനേരം നിന്ന ശേഷം മടങ്ങുകയായിരുന്നു.കവർച്ചക്കാരുടെ അക്രമണത്തിൽ പരിക്കേറ്റ് കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന അയിരൂർപ്പാടം അറയ്ക്കൽ യാക്കോബ (70), ഭാര്യ ഏല്യാമ്മ(65) എന്നിവർ സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയത് ആഴ്ചകൾക്ക് ശേഷമാണ്.ഏല്യാമ്മയുടെ തലയിൽ 4 മുറിവുകളുണ്ടായിരുന്നു. 24 തുന്നികെട്ടുകളും വേണ്ടിവന്നു.അബോധാവാവസ്ഥയിൽ രക്തം വാർന്ന് മണിക്കൂറുകളോളം കിടന്നിരുന്നതിനാൽ ഇവർ അവശയായിരുന്നു.കൂടാതെ ഇവരുടെ കാലിലും അടിയേറ്റ പാടുണ്ട്.ക്രൂരമായ ആക്രമണമാണ് ഇവർക്കുനേരെ ഉണ്ടായതെന്നും ജീവൻ രക്ഷപെട്ടത് ഭാഗ്യം കൊണ്ടുമാത്രമാണെന്നുമാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്.യാക്കോബ്ബിന് തലയിൽ 9 തുന്നിക്കെട്ടു വേണ്ടി വന്നു.

കവർച്ചയ്ക്കെത്തിയവർ മലയാളികളാണെന്ന് സംഭാണത്തിൽ നിന്നും വ്യക്തമായതായിട്ടാണ് ഏല്യാമ്മ പൊലീസിൽ നൽകിയിരുന്ന മൊഴി.വീട്ടിൽ അലമാരിയിയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണ്ണവും 3000 ത്തോളം രൂപയും കവർച്ച ചെയ്യപ്പെട്ടതായിട്ടാണ് പ്രഥമീക വിവരമെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ എന്തോക്കെ നഷ്ടപ്പെട്ടു എന്ന് കൃത്യമായി തിട്ടപ്പെടുത്താനാവു എന്നാണ് ബന്ധുക്കൾ പൊലീസിൽ വ്യക്തമാക്കിയിരുന്നു.മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘത്തിൽ രണ്ടുപേരാണ് വീടനകത്ത് കടന്ന് ആക്രമണം നടത്തിയതും തങ്ങളെ ബന്ധികളാക്കിയതെന്നുമാണ് ഏല്യാമ്മ വെളിപ്പെടുത്തിയിരുന്നത്‌കൈയിൽക്കിടന്ന വളകൾ ഊരിനൽകാൻ കവർച്ചക്കാരിൽ ഒരാൾ ആവശ്യപ്പെട്ടപ്പോൾ താൻ വിസമ്മതിച്ചെന്നും തുടർന്നാണ് ഇയാൾ കമ്പിക്ക് തലയ്ക്കടിക്കാൻ തുടങ്ങിയതെന്നുമാണ് എല്യാമ്മ മകളോടും ബന്ധുക്കളോടും വ്യക്തമാക്കിയിട്ടുള്ളത്.

തലയ്ക്കടിച്ചുവീഴ്തിയ ശേഷം കാലുകൾ തമ്മിൽ കയർ ഉപയോഗിച്ച് കൂട്ടികെട്ടിയിട്ടശേഷമാണ് കവർച്ചക്കാർ മുറികളിലേയ്ക്ക് നീങ്ങിയതെന്നാണ് ഏല്യാമ്മ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്.പുലർച്ചെ ബോധം വീണപ്പോൾ ചുറ്റും രക്തം തളം കെട്ടികിടന്നിരുന്നതായും എന്നേ തുടറന്ന് വിട് എന്ന് ഉച്ചത്തിലുള്ള നിലവിളി കേട്ടപ്പോഴാണ് ഭർത്താവ് മുറിക്കകത്തുണ്ടെന്ന് ബോദ്ധ്യമായതെന്നും പിന്നീട് താൻ ഇഴഞ്ഞെത്തി വാതിൽ തുറന്ന് ഭർത്താവിനെ തുറന്നുവിടുകയായിരുന്നെന്നും അവശ നിലയിൽ ആശുപത്രിയിൽ എത്തിച്ച ഏല്യാമ്മ ബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നുഭർത്താവ് യാക്കോബ്ബിന്റെ തലയിലും കൈയിലും അടിയേറ്റിരുന്നു.തലയ്ക്കടിച്ച് വീഴ്തിയ ശേഷം വായിൽ തുണി തിരുകി ഉന്തിയും തള്ളിയും വലിച്ചിഴച്ചും തന്നെ മുറിയിൽ എത്തിച്ച് പൂട്ടിയിടുകയായിരുന്നെന്നാണ് യാക്കോബ് പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.

വാതിലിന്റെ ഭാഗത്തുനിന്നും കുത്തിപ്പൊളിക്കുന്നതുപോലുള്ള ശബ്ദം കേട്ടാണ് ദമ്പതികൾ ഉണർന്നത്.തുടർന്ന് രണ്ട് മുറികളിലായി കടന്നിരുന്ന ഇവർ പുറത്തിറങ്ങി കതകിന് സമീപത്തേയ്ക്ക് നടക്കുമ്പോഴാണ് കവർച്ചക്കാരുടെ മുന്നിൽപ്പെടുന്നതും ആക്രമണത്തിനിരയായതും.വൃദ്ധ ദമ്പതികൾ മാത്രമായിരുന്നു റബ്ബർതോട്ടത്തിന് നടുവിലെ വീട്ടിൽ താമസിച്ചിരുന്നത.250 മീറ്ററോളം മാറിയാണ് ബന്ധുക്കൾ താമസിക്കുന്നത്.ഈ സാഹചര്യം വിലയിരുത്തിയാണ് കവർച്ചക്കാർ ഈ വിട് ലക്ഷ്യമിട്ടതെന്നാണ് പൊലീസ് അനുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP