Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോളിക്കു ബ്യൂട്ടി പാർലറിൽ ജോലി ഉണ്ടായിരുന്നില്ല; അവരുമായി സൗഹൃദവും തനിക്ക് ഉണ്ടായിരുന്നില്ല; പാർലറിൽ വന്നിരുന്നത് കസ്റ്റമർ ആയി മാത്രം; എൻഐടി അദ്ധ്യാപിക എന്നാണ് തന്നോടു പറഞ്ഞിരുന്നത്; അവരുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നുമില്ല; മരിച്ച കോൺഗ്രസ് നേതാവ് രാമകൃഷ്ണനുമായും യാതൊരു ബന്ധവുമില്ല; അന്വേഷണ ഉദ്യോഗസ്ഥർ വന്ന് ഫോട്ടോ കാണിച്ചപ്പോൾ ഞെട്ടിപ്പോയി; ആരോപണങ്ങൾ പലവിധത്തിൽ ഉയരുമ്പോൾ പ്രതികരണവുമായി സുലേഖ രംഗത്ത്

ജോളിക്കു ബ്യൂട്ടി പാർലറിൽ ജോലി ഉണ്ടായിരുന്നില്ല; അവരുമായി സൗഹൃദവും തനിക്ക് ഉണ്ടായിരുന്നില്ല; പാർലറിൽ വന്നിരുന്നത് കസ്റ്റമർ ആയി മാത്രം; എൻഐടി അദ്ധ്യാപിക എന്നാണ് തന്നോടു പറഞ്ഞിരുന്നത്; അവരുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നുമില്ല; മരിച്ച കോൺഗ്രസ് നേതാവ് രാമകൃഷ്ണനുമായും യാതൊരു ബന്ധവുമില്ല; അന്വേഷണ ഉദ്യോഗസ്ഥർ വന്ന് ഫോട്ടോ കാണിച്ചപ്പോൾ ഞെട്ടിപ്പോയി; ആരോപണങ്ങൾ പലവിധത്തിൽ ഉയരുമ്പോൾ പ്രതികരണവുമായി സുലേഖ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട ആരോപണം ഉയർന്ന ബ്യൂട്ടിപാർലർ ഉടമ സുലേഖ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തുവന്നു. കൊലപാതക കേസിൽ അറസ്റ്റിലായ ജോളി തന്റെ ബ്യൂട്ടിപാർലറിൽ ജീവനക്കാരി ആയിരുന്നില്ലെന്നാണ് സുലേഖ വെളിപ്പെടുത്തുന്നത്. അവർ തന്റെ കസ്റ്റമർ മാത്രം ആയിരുന്നെന്നും സുലേഖ മാധ്യമങ്ങളോട് വെളിപ്പെടുത്തി. എൻഐടി അദ്ധ്യാപികയാണെന്നാണ് തന്നോടു പറഞ്ഞിരുന്നതെന്നും സുലേഖ വെളിപ്പെടുത്തി. ജോളിയുടെയും സുലേഖയുടെയും സുഹൃത്തായിരുന്ന രാമകൃഷ്ണന്റെ മരണത്തിൽ സംശയം ഉയർന്ന സാഹചര്യത്തിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവർ.

ജോളിയുമായി തനിക്കു സൗഹൃദം പോലും ഉണ്ടായിരുന്നില്ല. അവർ പാർലറിൽ വരാറുണ്ടായിരുന്നു. എൻഐടി അദ്ധ്യാപിക എന്നാണ് തന്നോടു പറഞ്ഞിരുന്നത്. അവരുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ലെന്ന് സുലേഖ പറഞ്ഞു.ജോളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ വന്നിരുന്നു. അവർ ഫോട്ടോ കാണിച്ചപ്പോൾ ഇവർ ലക്ചറർ അല്ലേയെന്നാണ് താൻ ചോദിച്ചത്. ജോളി എന്നെങ്കിലും എൻഐടിയുടെ ഉള്ളിലേക്കു കയറിപ്പോവുന്നതു കണ്ടിട്ടുണ്ടോയെന്നു ചോദിച്ചപ്പോഴാണ് അക്കാര്യം ശ്രദ്ധിച്ചത്. അവർ അങ്ങോട്ടു പോവുന്നത് താൻ കണ്ടിട്ടില്ല. ജോളിയുടെ പെരുമാറ്റത്തിൽ ഒരു അസ്വാഭാവികതയും തോന്നിയിട്ടില്ല. ഇപ്പോൾ ഫോട്ടോ കണ്ടപ്പോൾ ഞെട്ടിപ്പോയെന്ന് സുലേഖ പറഞ്ഞു.

അതേസമയം ഭൂമി വിറ്റ വകയിൽ രാമകൃഷ്ണന് കിട്ടിയ 55 ലക്ഷം രൂപ കാണാതായിട്ടുണ്ടെന്നു മകൻ രോഹിത് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതിനു പിന്നാലെയായിരുന്നു മരണം. ഇപ്പോൾ ജോളിയുമായി ബന്ധപ്പെട്ട വാർത്തകൾ കാണുമ്പോൾ ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും രോഹിത് പറഞ്ഞു. പ്രാദേശിക കോൺഗ്രസ് നേതാവായ രാമകൃഷണൻ 2016 മെയ് 17നാണ് മരിക്കുന്നത്. അന്നേദിവസം രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണൻ രാത്രി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വായിൽ നിന്ന് വെള്ളം പുറത്ത് വന്ന് രാമകൃഷ്ണൻ മരിക്കുകയായിരുന്നു. 62 വയസായിരുന്നു മരിക്കുമ്പോൾ രാമകൃഷ്ണന്റെ പ്രായം. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതിരുന്ന രാമകൃഷ്ണൻ രാഷ്ട്രീയത്തിലും പൊതുപ്രവർത്തനത്തിലും വളരെ സജീവമായിരുന്നു.

കുന്ദമംഗലം മേഖലയിൽ വലിയ ഭൂസ്വത്തുള്ള രാമകൃഷ്ണന് കടമുറികളടക്കം നിരവധി വസ്തുകൾ സ്വന്തമായിട്ടുണ്ടായിരുന്നു. ഇക്കാലയളവിൽ വസ്തു വിറ്റ വകയിൽ കിട്ടിയ 55 ലക്ഷം രൂപ ആരോ തട്ടിയെടുത്തെന്നാണ് മകൻ പറയുന്നത്. കോഴിക്കോട് എൻഐടിയിലെ ലക്‌ച്ചറർ ആണെന്ന് പറഞ്ഞ ദീർഘകാലം ജോളി കുടുംബക്കാരെ കബളിപ്പിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ രാവിലെ എൻഐടിയിലേക്ക് ആണെന്ന് പറഞ്ഞ് വ്യാജഐഡി കാർഡുമായി പുറപ്പെടുന്ന ജോളി, കുന്ദമംഗലം എൻഐടിക്ക് അടുത്തുള്ള ഒരു ബ്യൂട്ടിപാർലറിലായിരുന്നു തങ്ങിയിരുന്നത് എന്ന് കണ്ടെത്തിയിരുന്നു.

അതേസമയം എൻഐടി ക്യാമ്പസ് പരിസരത്തെ നിത്യ സന്ദർശക ആയിരുന്നു ജോളിയെന്നു സെക്യൂരിറ്റി ജീവനക്കാരും പറയുന്നുണ്ട്. മുക്കം എൻഐടി ക്യാമ്പസിനകത്തെ ബ്യൂട്ടി പാർലറിൽ നിത്യസന്ദർശകയായിരുന്നു ജോളി. സമീപത്തെ പലബ്യൂട്ടി പാർലറുകളിലും ഇവർ കയറി ബന്ധം സ്ഥാപിച്ചു. ചിലയിടത്ത് ബ്യൂട്ടീഷ്യനായും നിന്നു. എൻഐടി അദ്ധ്യാപികയാണെന്ന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശ്വസിപ്പിച്ച് വീട്ടിൽ നിന്ന് ടാഗ് തൂക്കി ഇറങ്ങാറുള്ള ജോളി ക്യാമ്പസിനകത്ത് ചുറ്റിയടിച്ച് നടക്കൽ പതിവായിരുന്നെന്ന് സാക്ഷികൾ പറയുന്നു.

ബ്യൂട്ടിപാലർ ഉടമകളുടെ സംഘടനയുമായി ബന്ധപ്പെട്ടെങ്കിലും ഇങ്ങനെയൊരു ജീവനക്കാരിയെക്കുറിച്ച് അവർക്കും അറിവില്ല. കൊല്ലപ്പെട്ട ടോംതോമസിൽ നിന്ന് പണം വാങ്ങി എൻഐടി പരിസരത്ത് ജോളി ഫ്ളാറ്റ് വാടകയ്‌ക്കെടുത്തിരുന്നതായും വിവരമുണ്ട്. ട്യൂഷൻ സെന്ററിനെന്ന പേരിൽ വാങ്ങിയ ഫ്ളാറ്റ് കേന്ദ്രീകരിച്ചായിരുന്നോ കൊലപാതകങ്ങളുടെ ഗൂഢാലോചന നടന്നതെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ഇതേപ്പറ്റിയും വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP