Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാദങ്ങളിൽ മലക്കം മറിഞ്ഞ് ഷാജുവിന്റെ പിതാവ്; ആദ്യം ജോളിയെ പിന്തുണച്ച സക്കറിയ അന്വേഷണം മുറുകിയതോടെ ജോളിക്കെതിരെ തിരിഞ്ഞു; മരുമകളുടെയും പേരക്കുട്ടിയുടെയും മരണത്തിൽ സംശയമെന്ന് സക്കറിയ; ഷാജുവിന് സംഭവത്തിൽ ഒന്നിലും പങ്കില്ലെന്നും റോയി തോമസിന്റെ പിതാവ് ടോം തോമസിന്റെ സഹോദരൻ; കൂടത്തായി കേസ് ജോളിയിൽ മാത്രം ഒതുങ്ങില്ല?

വാദങ്ങളിൽ മലക്കം മറിഞ്ഞ് ഷാജുവിന്റെ പിതാവ്; ആദ്യം ജോളിയെ പിന്തുണച്ച സക്കറിയ അന്വേഷണം മുറുകിയതോടെ ജോളിക്കെതിരെ തിരിഞ്ഞു; മരുമകളുടെയും പേരക്കുട്ടിയുടെയും മരണത്തിൽ സംശയമെന്ന് സക്കറിയ; ഷാജുവിന് സംഭവത്തിൽ ഒന്നിലും പങ്കില്ലെന്നും റോയി തോമസിന്റെ പിതാവ് ടോം തോമസിന്റെ സഹോദരൻ; കൂടത്തായി കേസ് ജോളിയിൽ മാത്രം ഒതുങ്ങില്ല?

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്; കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്കെതിരെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവ് സക്കറിയ. ജോളിയുടെ നീക്കങ്ങളിൽ ഇപ്പോൾ സംശയം തോന്നുന്നുവെന്ന് സക്കറിയ പറഞ്ഞു. നേരത്തെ ജോളിയെ പിന്തുണച്ചുകൊണ്ട് സക്കറിയ രംഗത്തെത്തിയിരുന്നു. മരുമകളുടെയും പേരക്കുട്ടിയുടെയും മരണത്തിൽ സംശയമുണ്ടെന്ന് സക്കറിയ പറഞ്ഞു. ഫൊറൻസിക് പരിശോധനവരുന്നതോടെ കാര്യങ്ങൾ വ്യക്തമാകുമെന്നും സക്കറിയ പറഞ്ഞു.

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിൽ ജോളിക്ക് പങ്കുണ്ടെന്നതിൽ താൻ നേരത്തെ വിശ്വസിച്ചിരുന്നില്ല. സിലിയുടെ സഹോദരനും മരണം നടക്കുന്ന സന്ദർഭത്തിൽ ഒപ്പമുണ്ടായിരുന്നതാണ് ഇതിന് കാരണം. ജോളിയുടെ പെരുമാറ്റത്തിലും അസ്വാഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് ജോളിയുടെ അന്നത്തെ നീക്കങ്ങളിൽ സംശയിക്കുന്നുവെന്നും സക്കറിയ പറഞ്ഞു. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ പിതാവ് ടോം തോമസിന്റെ സഹോദരനാണ് സക്കറിയ.

അതേസമയം എല്ലാത്തിനും കാരണം സ്വത്തുതർക്കമെന്നാണ് സക്കറിയ നേരത്തെ പറഞ്ഞത്. സിലിയുടെ കുഞ്ഞ് മരിച്ചത് അപസ്മാരം മൂലമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെയെന്നും അന്വേഷണത്തെ നേരിടുമെന്നും സക്കറിയ പറഞ്ഞിരുന്നു. അമ്മയും അപ്പനുമൊക്കെ മരിച്ച കേസല്ലേ, പരാതി എന്തിന് വൈകിച്ചുവെന്നും അന്ന് സക്കറിയ ചോദിച്ചിരുന്നു.

താൻ പൂർണമായും നിരപരാധിയെന്നാണ് ജോളി കസ്റ്റഡിയിലായ ദിവസം ഷാജു പറഞ്ഞത്. എന്നാൽ ചോദ്യം ചെയ്യലിനായി ഷാജു ഇതുവരെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയിട്ടില്ല. കൊലപാതക പരമ്പരയിൽ അന്വേഷണം റിട്ട. എസ്‌ഐയിലേക്കും നീങ്ങുന്നുണ്ട്. റോയ് തോമസിന്റെ മരണം 2011 അന്വേഷിച്ച കോടഞ്ചേരി എസ്‌ഐ രാമുണ്ണിയെ ചോദ്യംചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. റോയിയുടേത് ആത്മഹത്യയാണെന്ന് കണ്ടെത്തിയത് രാമനുണ്ണിയാണ്. റോയിയുടെ ശരീരത്തിലെ സയനൈഡിന്റെ അംശത്തെക്കുറിച്ച് അന്വേഷണം നടത്തിയില്ല. ആറ് കൊലപാതകങ്ങളിലും ജോളിയെ സഹായിച്ചവർ നിരീക്ഷണത്തിലാണ്. സർക്കാർ ഉദ്യോഗസ്ഥരും പ്രാദേശിക നേതാക്കളും അന്വേഷണ പരിധിയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP