Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നാളെ വിജയദശമി; വിദ്യാരംഭം കുറിക്കുന്ന കുരുന്നുകളുടെയും പഠിക്കുന്ന കുട്ടികൾ ഉള്ള മാതാപിതാക്കളും ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

നാളെ വിജയദശമി; വിദ്യാരംഭം കുറിക്കുന്ന കുരുന്നുകളുടെയും പഠിക്കുന്ന കുട്ടികൾ ഉള്ള മാതാപിതാക്കളും ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നാളെയാണ് വിജയദശമി എന്ന വിദ്യ ആരംഭിക്കുന്ന ദിനം. മഹാനവമിയുടെ പിറ്റേ ദിവസമാണ് വിജയദശമി. കന്നിമാസത്തിലെ കൃഷ്ണാഷ്ടമി നാളിൽ പൂജയ്ക്ക് വയ്ക്കുന്ന പാഠപുസ്തകങ്ങളും ഉപകരണങ്ങളും ഒരു ദിവസത്തിന് ശേഷം വിജയദശമി നാളിൽ പുറത്തെടുക്കും.

കുട്ടിക്ക് അനുയോജ്യമായ മുഹൂർത്തം കുറിച്ച് വാങ്ങി നാവിൽ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ് പണ്ടുകാലത്ത് കേരളത്തിൽ നിലനിന്നിരുന്നത്. എന്നാൽ ഇപ്പോൾ എഴുത്തിനിരുത്തുന്നത് വിജയദശമി ദിനങ്ങളിൽ മാത്രമായി ചുരുങ്ങി. വിജയദശമി നാളിൽ നവമി ബാക്കിയുണ്ടെങ്കിൽ അതും കഴിഞ്ഞ ശേഷമേ വിദ്യാരംഭം തുടങ്ങാവു എന്ന് മാത്രം. ഇതിനായി പ്രത്യേത മുഹൂർത്തം നോക്കേണ്ടതില്ല.

വിജയദശമി ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം പാർത്ഥനക്ക് ശേഷം പൂജ എടുക്കാം. അരച്ചെടുത്ത ചന്ദനത്തിൽ തുളസിയില തൊട്ടു പുസ്തകത്തിലും ഉപകരണത്തിലും വച്ച് വേണം പൂജയെടുക്കാൻ. പൂജയെടുത്ത ശേഷം ആദ്യം ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും ദക്ഷിണാമൂർത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം. കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്.

അതിന് ശേഷം മണലിലോ ഉണക്കലരിയിലോ 'ഓം ഹരിശ്രീ ഗണപതായെ നമ: അവിഘ്നമസ്തു 'എന്ന് മലയാള അക്ഷരമാല എഴുതണം. അതിന് ശേഷം പുസ്തകം പൂജ വെച്ചവർ അതിന്റെ ഒരു ഭാഗം വായിക്കണം. മുതിർന്നവർ പുണ്യ ഗ്രന്ഥങ്ങൾ പകുത്തു വായിക്കാം . ഉപകരണങ്ങൾ പൂജ വെച്ചവർ അത് ദേവി തന്നെ ഏൽപ്പിച്ച കർമമെന്ന് മനസ്സിൽ കരുതി ഉപയോഗിക്കുക.

ഹൈന്ദവാചാരങ്ങളിൽ വിശ്വസിക്കുന്ന എല്ലാ മലയാളികളും ഓരോ പ്രദേശത്തേയും ജീവിത രീതിയുടെയും മറ്റും അടിസ്ഥാനത്തിൽ ഗ്രന്ഥങ്ങൾ പണിയായുധങ്ങൾ എന്നിവ ദേവീ സന്നിധിയിൽ പൂജിച്ച് വയ്ക്കുകയും വിജയദശമി ദിനം അവ പ്രാർത്ഥനയോടെ തിരികെ എടുക്കും. വിദ്യക്കും ജീവിതവൃത്തിക്കും അധിപയായ ദേവിയുടെ അനുഗ്രഹം നേടി എടുക്കുകയാണ് ഈ ആരാധനക്ക് പിന്നിൽ.

ഒക്ടോബർ 7നു തിങ്കളാഴ്ച മധ്യകേരളത്തിൽ പകൽ 12.43 നു ദശമി തുടങ്ങും. എന്നാൽ ഉദയത്തിന് ദശമി ബന്ധം വരുന്ന ഒക്ടോബർ 8 നാണ് വിജയദശമിയായി ആചരിക്കേണ്ടത്. അന്ന് പകൽ 02.47 വരെയാണു ദശമിയുടെ ദൈർഘ്യം. അന്നു രാവിലെ കേരളത്തിൽ തുലാരാശി തുടങ്ങുന്നത് 06.55നാണ്. അപ്പോൾ മുതൽ വൃശ്ചിക രാശി തീരുന്ന 11.08 വരെ പൂജ എടുപ്പിനും വിദ്യാരംഭത്തിന് ഉത്തമമാണ്. വിദേശരാജ്യങ്ങളിൽ അവിടത്തെ ഉദയാൽപരം ഒരുമണിക്കൂർ മുതൽ രണ്ടരമണിക്കൂർ വരെ വിദ്യാരംഭം നടത്താം . ക്ഷേത്രങ്ങളിലോ പുണ്യ സങ്കേതങ്ങളിലോ വിദ്യാരംഭം നടത്തുന്നവർ ഈ സമയക്രമം പാലിക്കണമെന്നു നിർബന്ധമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP