Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേലുകാവ് രാജേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്‌ഐയെ പ്രതിചേർത്തു; കെ.ടി സന്ദീപിനെ പ്രതിചേർത്തത് അന്യായ തടങ്കലടക്കമുള്ള കുറ്റങ്ങൾ ചുമത്തി; രാജേഷ് ആത്മഹത്യ ചെയ്തത് നിരപരാധിയാണെന്ന് വ്യക്തമാക്കിയുള്ള വീഡിയോ പുറത്തുവിട്ട ശേഷം; നാലു പൊലീസുകാർക്കെതിരെയും നടപടി

മേലുകാവ് രാജേഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്‌ഐയെ പ്രതിചേർത്തു; കെ.ടി സന്ദീപിനെ പ്രതിചേർത്തത് അന്യായ തടങ്കലടക്കമുള്ള കുറ്റങ്ങൾ ചുമത്തി; രാജേഷ് ആത്മഹത്യ ചെയ്തത് നിരപരാധിയാണെന്ന് വ്യക്തമാക്കിയുള്ള വീഡിയോ പുറത്തുവിട്ട ശേഷം; നാലു പൊലീസുകാർക്കെതിരെയും നടപടി

മറുനാടൻ ഡെസ്‌ക്‌

കോട്ടയം; മേലുകാവിൽ മോഷണക്കേസിൽ അറസ്റ്റിലായ രാജേഷ് എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്‌ഐ കെ.ടി സന്ദീപിനെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു.അന്യായ തടങ്കലടക്കമുള്ള കുറ്റങ്ങളാണ് സന്ദീപിനെതിരെ ചുമത്തിയത്. നാല് പൊലീസുകാർക്കെതിരെയും നടപടിയെടുത്തു. രാജേഷ്, നിരപരാധിയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശേഷമാണ് അത്മഹത്യ ചെയ്തത്.

മാനസിക പീഡനം താങ്ങാനാവാതെ മാർച്ച് ആറിന് രാജേഷ് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കും വിധമാണ് അന്വേഷണമെന്നായിരുന്നു പരാതി.മേലുകാവിലെ ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് രാജേഷിനെ മേലുകാവ് പൊലീസ് പ്രതിചേർത്തത്. ഇയാൾക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പൊലീസിന്റെ തന്നെ നിർദ്ദേശപ്രകാരം പരാതി നൽകാൻ പിതാവിനൊപ്പം എത്തിയ രാജേഷിനെ മേലുകാവ് എസ്‌ഐ. അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലാണ് നടപടി.

മേലുകാവ് എസ് ഐ കെ ടി സന്ദീപ് മർദ്ദിച്ചുവെന്നാരോപിച്ച ശേഷമായിരുന്നു മോഷണക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത രാജേഷിന്റെ ആത്മഹത്യ. മരിക്കുന്നതിന് മുൻപ് രാജേഷ് എടുത്ത വീഡിയോയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയെ കേസ് എടുത്തിരുന്നു. ശരത് എന്നയാളിൽനിന്ന് രാജേഷ് കാർ വാങ്ങിയിരുന്നു. തുകയുടെ ആദ്യഗഡു നൽകി കാർ കൈപ്പറ്റുകയും ചെയ്തു. പിന്നീട് ശരത് ആവശ്യപ്പെട്ടതു പ്രകാരം ഒരു മാല രാജേഷിന്റെ പേരിൽ പണയം വെച്ചു. തുടർന്ന് കാറിലെത്തി മാല പൊട്ടിച്ച കേസിൽ ശരത് അറസ്റ്റിലായതോടെ മൂവാറ്റുപുഴ പൊലീസ് രാജേഷിനെ വിളിപ്പിക്കുകയായിരുന്നു.

രാജേഷിന്റെ പേരിൽ ശരത് വാടകയ്ക്കെടുത്ത കാറിൽ സഞ്ചരിച്ചായിരുന്നു മാല പൊട്ടിച്ചത്. ശരത് ആവശ്യപ്പെട്ടതു പ്രകാരം കാർ തന്റെ പേരിൽ വാടകയ്ക്കെടുത്തു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് രാജേഷ് പൊലീസിൽ അറിയിച്ചു. തുടർന്ന്, ശരത്തിന്റെ പേരിൽ പരാതി നൽകാൻ അവർ നിർദേശിച്ചു. അതുപ്രകാരം മേലുകാവ് സ്റ്റേഷനിൽ പിതാവിനൊപ്പം ചെന്നപ്പോൾ രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മോഷണക്കേസിന്റെ അന്വേഷണം എസ്‌ഐയിൽ നിന്ന് മാറ്റിയിരുന്നു. ഈരാറ്റുപേട്ട സിഐക്കാണ് ചുമതല. എസ്‌ഐ നേരത്തെ നടത്തിയ അന്വേഷണത്തിൽ എന്തെങ്കിലും അപാകതയുണ്ടോയെന്നും പരിശോധിക്കും. നീലൂർ ടൗണിന് സമീപം ഉറവിള ബസ്സ്റ്റാൻഡിൽ വച്ച് വീട്ടമ്മയുടെ മാല കാറിലെത്തി അപഹരിച്ചുവെന്നാണ് കേസ്. 16നാണ് സംഭവം. 28നാണ് ജാമ്യത്തിലിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP