Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അമ്പതാം വർഷത്തിലേക്ക്; ഈ വർഷത്തെ മേള നവംബർ ഇരുപത് മുതൽ ഇരുപത്തിയെട്ട് വരെ; അമ്പതാം വാർഷികത്തിന്റെ ഭാഗമായി അമ്പത് വർഷം മുൻപ് വിവിധ ഭാഷകളിൽ റിലീസ് ചെയ്ത പന്ത്രണ്ട് ചിത്രങ്ങളും പ്രദർശനത്തിന്; പ്രിയദർശൻ ഫീച്ചർ സിനിമാ വിഭാഗത്തിന്റെ ജൂറി ചെയർമാൻ

ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അമ്പതാം വർഷത്തിലേക്ക്; ഈ വർഷത്തെ മേള നവംബർ ഇരുപത് മുതൽ ഇരുപത്തിയെട്ട് വരെ; അമ്പതാം വാർഷികത്തിന്റെ ഭാഗമായി അമ്പത് വർഷം മുൻപ് വിവിധ ഭാഷകളിൽ റിലീസ് ചെയ്ത പന്ത്രണ്ട് ചിത്രങ്ങളും പ്രദർശനത്തിന്; പ്രിയദർശൻ ഫീച്ചർ സിനിമാ വിഭാഗത്തിന്റെ ജൂറി ചെയർമാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം അമ്പതാം വർഷത്തിലേക്ക്. നവംബർ ഇരുപത് മുതൽ ഇരുപത്തിയെട്ട് വരെയായിരിക്കും ഈ വർഷത്തെ ചലച്ചിത്രോത്സവം. വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയാണ് ഇത്തവണത്തെ മേളയുടെ പാർട്ണർ രാജ്യം. വിവിധ രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറിലേറെ ചലച്ചിത്രങ്ങൾ പ്രദർശനത്തിനെത്തുന്നുണ്ടാകും. വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നായി ഏതാണ്ട് ഇരുപത്തിയാറ് ഫീച്ചർ സിനിമകളും പതിനഞ്ചോളം നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുമെന്നും ജാവഡേക്കർ പറഞ്ഞു.

അമ്പതാം വാർഷികത്തിന്റെ ഭാഗമായി അമ്പത് വർഷം മുൻപ് വിവിധ ഭാഷകളിൽ റിലീസ് ചെയ്ത പന്ത്രണ്ട് ചിത്രങ്ങളും ഇത്തവണ പ്രദർശിപ്പിക്കും. ദാദാ ഫാൽക്കെ അവാർഡ് നേടിയ അമിതാഭ് ബച്ചന്റെ എട്ട് ചിത്രങ്ങളും മേളയിലുണ്ടാകും. ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഗുജറാത്തി ചിത്രം ഹെല്ലാരുവായിരിക്കും ഉദ്ഘാടനച്ചിത്രം. നോൺ ഫീച്ചർ വിഭാഗത്തിൽ ആശിഷ് പാണ്ഡെയുടെ നൂറെയാണ് ഉദ്ഘാടനച്ചിത്രം. സംവിധായകൻ പ്രിയദർശനാണ് ഫീച്ചർ സിനിമാ വിഭാഗത്തിലെ ജൂറി ചെയർമാൻ. രാജേന്ദ്ര ജാഗ്ലേയാണ് നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ ജൂറി അധ്യക്ഷൻ. 1952 മുംബൈയിലാണ് ആദ്യ മേള നടന്നത്. 2004 മുതലാണ് ഗോവ സ്ഥിരം വേദിയാകാൻ തുടങ്ങിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP