Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അൻവർ എംഎ‍ൽഎയുടെ ഭാര്യാ പിതാവിന്റെ അനധികൃത തടയണ പരിശോധിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകർക്ക് നേരെ ആക്രമണം; എംഎൻ കാരശ്ശേരി അടക്കമുള്ളവരെ ആക്രമിച്ചെന്ന് ആരോപണം; അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തത് പി.വി. അൻവറിന്റെ കൂലിക്കാരാണെന്ന് എം.എൻ. കാരശ്ശേരി

അൻവർ എംഎ‍ൽഎയുടെ ഭാര്യാ പിതാവിന്റെ അനധികൃത തടയണ പരിശോധിക്കാനെത്തിയ പരിസ്ഥിതി പ്രവർത്തകർക്ക് നേരെ ആക്രമണം; എംഎൻ കാരശ്ശേരി അടക്കമുള്ളവരെ ആക്രമിച്ചെന്ന് ആരോപണം; അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തത് പി.വി. അൻവറിന്റെ കൂലിക്കാരാണെന്ന് എം.എൻ. കാരശ്ശേരി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അനധികൃത തടയണ പരിശോധിക്കാനെത്തിയ എം.എൻ. കാരശ്ശേരി അടക്കമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് നേരെ ആക്രമണം. കാരശ്ശേരിക്ക് പുറമെ സി.ആർ. നീലകണ്ഠൻ, ഡോ: ആസാദ്, കെ.അജിത, പ്രൊഫ: കുസുമം ജോസഫ്, ടി.വി.രാജൻ എന്നിവരടക്കമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പി.വി. അൻവർ എംഎ‍ൽഎയുടെ ഭാര്യയുടെ പിതാവിന്റെ പേരിലുള്ള കക്കാടംപൊയിലിലെ അനധികൃത തടയണ പരിശോധിക്കാനെത്തിയതായിരുന്നു ഇവർ. ആക്രമണത്തിന് പിന്നിൽ പി.വി. അൻവറിന്റെ കൂലിക്കാരാണെന്ന് എം.എൻ. കാരശ്ശേരി ആരോപിച്ചു.

പരിസ്ഥിതി പ്രവർത്തകർക്കെതിരെ നടന്ന ആക്രമത്തിൽ പ്രതിഷേധിച്ച് സാംസ്‌കാരിക പ്രവർത്തകർ കോഴിക്കോട് പ്രകടനം നടത്തി. ആൾകൂട്ടം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും തങ്ങളോടൊപ്പമുണ്ടായിരുന്ന കുസുമം ജോസഫിനെ അസഭ്യം പറയുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും കാരശ്ശേരി പറഞ്ഞു. തടയണ സംബന്ധിച്ച വിവരങ്ങൾ അന്വേഷിക്കാൻ പോയതാണെന്നും സമരത്തിന് പോയതല്ലെന്നും അദ്ദേഹം പറഞ്ഞു. പിവി. അൻവർ എംഎ‍ൽഎയുടെ ഉടമസ്ഥതയിലുള്ള തടയണയും ക്വാറിയുമടക്കമുള്ള അനധികൃത നിർമ്മാണങ്ങളുടെ നിജസ്ഥിതി നേരിൽ മനസ്സിലാക്കാനാണ് തങ്ങൾ എത്തിയതെന്നും കാരശ്ശേരി പറയുന്നു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജലീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തങ്ങളെ ആക്രമിച്ചതെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP