Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരാതി കൊടുത്തിട്ട് നീയങ്ങ് അമേരിക്കയിലേക്ക് പോകും; പിറകേ നടന്നനുഭവിക്കേണ്ടത് ഞാനും എന്റെ മക്കളും; മരണങ്ങൾ അന്വേഷിക്കേണ്ടേ എന്ന ചോദ്യം കേൾക്കുന്നുടൻ ജോളി കട്ടിലിൽ വീണ് നിലവിളിക്കും; കേസിനെ കുറിച്ചോർത്തുള്ള പരിഭ്രമത്തിന് കാരണം ചോദിച്ചപ്പോൾ പറഞ്ഞത് മക്കളുടെ കല്യാണം കഴിഞ്ഞില്ലെന്നും; ജോളി പഠിച്ച കള്ളിയെന്നും നടത്തിയത് ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങെന്നും തുറന്ന് പറഞ്ഞ് രഞ്ജി

പരാതി കൊടുത്തിട്ട് നീയങ്ങ് അമേരിക്കയിലേക്ക് പോകും; പിറകേ നടന്നനുഭവിക്കേണ്ടത് ഞാനും എന്റെ മക്കളും; മരണങ്ങൾ അന്വേഷിക്കേണ്ടേ എന്ന ചോദ്യം കേൾക്കുന്നുടൻ ജോളി കട്ടിലിൽ വീണ് നിലവിളിക്കും; കേസിനെ കുറിച്ചോർത്തുള്ള പരിഭ്രമത്തിന് കാരണം ചോദിച്ചപ്പോൾ പറഞ്ഞത് മക്കളുടെ കല്യാണം കഴിഞ്ഞില്ലെന്നും; ജോളി പഠിച്ച കള്ളിയെന്നും നടത്തിയത് ഇമോഷണൽ ബ്ലാക്ക് മെയിലിങ്ങെന്നും തുറന്ന് പറഞ്ഞ് രഞ്ജി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: റോയിയുടെ സഹോദരങ്ങൾ ശ്രമിച്ചത് സ്വത്ത് തട്ടിയെടുക്കാനാണെന്ന പ്രചാരണമാണ് ജോളി നടത്തിയതെന്ന് റോയിയുടെ സഹോദരി രഞ്ജി. 2011ൽ സഹോദരൻ മരിച്ചപ്പോൾ അന്വേഷണം ആവശ്യപ്പെടാൻ റോജോ തയ്യാറായപ്പോൾ തടഞ്ഞത് ജോളി ആയിരുന്നെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ രഞ്ജി വ്യക്തമാക്കാക്കി. അന്വേഷണത്തിന് കൊടുത്തിട്ട് റോജോ അമേരിക്കയിലേക്ക് പോകും. പിന്നെ ഞാനും എന്റെ മക്കളുമാണ് അനുഭവിക്കേണ്ടത് എന്നാണ് അന്ന് ജോളി പറഞ്ഞത്. ഓരോ മരണവും സംബന്ധിച്ച അന്വേഷണം ആവശ്യപ്പെടാം എന്ന് പറയുമ്പോൾ ജോളി കട്ടിലിൽ വീണ് കിടന്ന് നിലവിളിക്കും. അമ്മയുടെ മരണത്തിന് തൊട്ടടുത്ത ദിവസം തന്നോട് പറഞ്ഞത് തനിക്ക് ഇനി ഇവിടെ നിന്നും ഒന്നും കിട്ടാനില്ല എന്നാണ്. അതിന് ശേഷം അച്ഛന് ജോളി പറയുന്നതായിരുന്നു വേദവാക്യം എന്നും അവർ പിതാവിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നെന്നും രഞ്ജി വ്യക്തമാക്കി.

സ്വത്ത് കൈകലാക്കാൻ ജോളിയുണ്ടാക്കിയ ഒസ്യത്ത് വ്യാജമാണ്. അതിൽ പല തിരുത്തലുകളുണ്ടായിരുന്നു. ആദ്യം കിട്ടിയ ഒസത്യത്തിൽ തീയതിയോ സ്റ്റാമ്പുകളോ സാക്ഷികളോ ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഇതൊക്കെ വന്നു. ഒസ്യത്തിൽ ഞങ്ങൾക്ക് അറിയാത്ത ആളുകളാണ് സാക്ഷികളായി വന്നത്. പല വ്യാജസത്യങ്ങളും പ്രചരിക്കാൻ തുടങ്ങിയതോടെയാണ് മാധ്യമങ്ങൾക്ക് മുന്നിലേക്ക് വന്നത്. സത്യം സത്യമായി തെളിയട്ടെ. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നൊന്നും ഞാൻ പറയുന്നില്ല. എല്ലാം ക്രൈംബ്രാഞ്ച് കണ്ടെത്തട്ടെ.

കേസ് നൽകുന്നതിനെയും അന്വേഷണത്തെയും ഒരോ തവണയും ഓരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് തടയാനാണ് ജോളി ശ്രമിച്ചത്. ഒടുവിൽ അന്വേഷഴുമായി മുന്നോട്ട് പോയപ്പോഴും ജോളി പരിഭ്രാന്തയായി കാണപ്പെട്ടു. നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് പരിഭ്രമിക്കുന്നത് എന്ന ചോദ്യത്തിന് എന്റെ മക്കൾ ഇപ്പോൾ വലുതായെന്നും അവരുടെ വിവാഹം കഴിഞ്ഞിട്ടില്ല എന്നുമായിരുന്നു ജോളിയുടെ മറുപടി. എന്നാൽ ഞാൻ കേസ് പിൻവലിക്കുന്നതിന് ശ്രമിക്കാം എന്ന് പറഞ്ഞപ്പോൾ വളരെ പെട്ടെന്ന് ഭാവമാറ്റം ഉണ്ടായെന്നും ആശ്വാസത്തോടും സന്തോഷത്തോടും പെരുമാറി എന്നും രഞ്ജി പറയുന്നു.

അതേസമയം പരസ്പര ബന്ധമില്ലാതെയും വ്യക്തമായ മറുപടി ഇല്ലാതെയുമാണ് ജോളിയുടെ ഭർത്താവ് ഷാജു പരിപാടിയിൽ മറുപടി നൽകിയത്. പല ചോദ്യങ്ങൾക്കും വിശ്വസനീയമായ മറുപടി നൽകാൻ ഷാജുവിന് കഴിഞ്ഞില്ല. ജോളിയെ ചോദ്യം ചെയ്യുന്ന ദിവസം സിനിമ കാണാൻ പോയി എന്ന ആരോപണം ഷാജു നിഷേധിച്ചു. സിനിമ കാണാൻ പോകുന്നു എന്ന് പറഞ്ഞു എങ്കിലും പോയില്ല എന്നാണ് ഷാജു പറഞ്ഞത്. അന്ന നല്ല ജലദോഷം ഉണ്ടായിരുന്നെന്നും ചോദ്യം ചെയ്യൽ കഴിയുന്നത് വരെ ബസ് സറ്റേപ്പിൽ നിൽക്കുകയായിരുന്നു എന്നുമാണ് ഷാജിവിന്റെ നിലപാട്. പൊന്നാമറ്റം വീട്ടിൽ പോകാറില്ല എന്ന പഴയ നിലപാടും ഷാജു മാറ്റി. വിശേഷ ദിവസങ്ങളിൽ പോകാറുണ്ട് എന്ന നിലയിലാണ് ഷാജു പറഞ്ഞത്.

അതേസമയം, ജോളി ഇടക്കിടെ എൻഐടി ക്യാന്റീനിൽ വരാറുണ്ടായിരുന്നെന്ന് ക്യാന്റീനിലെ ജീവനക്കാരൻ വ്യക്തമാക്കുന്നു. അവസാനമായി കണ്ടത് ഏതാണ്ട് ആറ് മാസം മുമ്പാണെന്നും ജീവനക്കാരൻ വെളിപ്പെടുത്തി. എൻഐടി അദ്ധ്യാപികയെന്ന വ്യാജ മേൽവിലാസത്തിലാണ് ജോളി ജോസഫ് നാട്ടിൽ അറിയപ്പെട്ടത്. 2002 മുതലായിരുന്നു എൻഐടി അദ്ധ്യാപികയായിട്ടുള്ള ജോളിയുടെ വേഷംകെട്ടൽ. രാവിലെ വീട്ടിൽ നിന്ന് കാറിൽ പോകുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്.

എൻഐടി ക്യാംപസിൽ ജോളിയെ കണ്ടിരുന്നതായി പലരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ എൻഐടിയിലെ വ്യാജ ഐഡി കാർഡ് ഉണ്ടാക്കാൻ ജോളിയെ സഹായിച്ചതാരെന്ന് ഉൾപ്പടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. കേസന്വേഷണവുമായി ബന്ധപ്പെട്ട് ജോളിയുടെ വീട്ടിൽ ഫോറൻസിക് സംഘം ഇന്ന് പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചു. രാസപരിശോധന ഫലം പെട്ടെന്ന് ലഭ്യമാക്കി മറ്റ് മരണങ്ങളിൽ കൂടി തുമ്പുണ്ടാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ജോളിയുമായി അടുത്തബന്ധം പുലർത്തിയ ഒരു ബിഎസ്എൻഎൽ ജീവനക്കാരൻ ഉൾപ്പെടെ ഉള്ളവരെ വരും ദിവസം വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസ് അന്വേഷണം തുടങ്ങിയശേഷം ജോളിയുമായി കൂടുതൽ തവണ ഫോണിൽ ബന്ധപ്പെട്ട ഏഴ് പേരെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. ഒരു ബി എസ്എൻഎൽ ജീവനക്കാരൻ ഉൾപ്പെടെ ഉള്ളവരെയാണ് ചോദ്യം ചെയ്യുക. ജോളിയുടെ സ്വദേശമായ കട്ടപ്പന കേന്ദ്രീകരിച്ചും വീണ്ടും അന്വേഷണം നടത്തും. കൊലപാതകങ്ങളും സ്വത്ത് തട്ടിപ്പും നടത്തിയത് താൻ ഒറ്റയ്ക്കല്ലെന്ന ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മറ്റ് പതിനൊന്ന് പേരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

കൂടത്തായി കൂട്ടക്കൊലപാതക കേസിന്റെ ഭാവി എന്തായിരിക്കുമെന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് കൊല്ലപ്പെട്ട അന്നമ്മ-ടോം ദമ്പതികളുടെ മകളും റോയിയുടെ സഹോദരിയുമായ റെഞ്ജി നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അച്ഛന്റേയും അമ്മയുടേയും സഹോരന്റേയും മരണം തീർത്തും സ്വഭാവികമായിരിക്കുമെന്നാണ് ഞങ്ങൾ വിശ്വസിച്ചിരുന്നത്. എന്നാൽ സത്യം എന്താണെന്ന് ദൈവം കാണിച്ചു തന്നു.ഞങ്ങൾ അറിയേണ്ട സത്യം ഞങ്ങൾ അറിഞ്ഞു കഴിഞ്ഞു. മറ്റൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ടെന്നും എല്ലാ ചോദ്യങ്ങൾക്കമുള്ള ഉത്തരം ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ലഭിക്കുമെന്നും അവർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP