Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്ത് മണ്ടത്തരവും വിളമ്പാനുള്ള ലൈസൻസ് ഓരോ ഇന്ത്യക്കാരനും ഭരണഘടന ഉറപ്പ് നൽകവേ രാജ്യത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ രാജ്യദ്രാഹത്തിനും മതങ്ങൾ തമ്മിലുള്ള കലാപത്തിനും കേസെടുക്കുന്ന വിധം എന്റെ ഇന്ത്യ എങ്ങനെയാണ് മാറി തീർന്നത്? നിയമത്തിന്റെ എബിസിഡി അറിയാത്തവരെങ്ങനെ മജിസ്ട്രേറ്റായി എന്നിടത്ത് വേണം അന്വേഷണം തുടങ്ങാൻ; അതിനു മോദി എന്ത് പിഴച്ച് എന്ന് ചോദിക്കുന്നവരോട് ഇതൊക്കെ നടക്കുന്നതിന് മോദിയുടെ ഇന്ത്യയിലാണ് എന്ന് തന്നെയാണ് മറുപടി

എന്ത് മണ്ടത്തരവും വിളമ്പാനുള്ള ലൈസൻസ് ഓരോ ഇന്ത്യക്കാരനും ഭരണഘടന ഉറപ്പ് നൽകവേ രാജ്യത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റെ പേരിൽ രാജ്യദ്രാഹത്തിനും മതങ്ങൾ തമ്മിലുള്ള കലാപത്തിനും കേസെടുക്കുന്ന വിധം എന്റെ ഇന്ത്യ എങ്ങനെയാണ് മാറി തീർന്നത്? നിയമത്തിന്റെ എബിസിഡി അറിയാത്തവരെങ്ങനെ മജിസ്ട്രേറ്റായി എന്നിടത്ത് വേണം അന്വേഷണം തുടങ്ങാൻ; അതിനു മോദി എന്ത് പിഴച്ച് എന്ന് ചോദിക്കുന്നവരോട് ഇതൊക്കെ നടക്കുന്നതിന് മോദിയുടെ ഇന്ത്യയിലാണ് എന്ന് തന്നെയാണ് മറുപടി

മറുനാടൻ ഡെസ്‌ക്‌

രണ്ട് ദിവസമായി ബീഹാറിലെ മുസാർപുർ കോടതി അടൂർ ഗോപാലകൃഷ്ണനടക്കം ഇന്ത്യയിലെ 49 പ്രമുഖരായ സാംസ്‌കാരിക നായകർക്കെതിരെ രാജ്യദ്രോഹത്തിനും മതങ്ങൾ തമ്മിൽ ഭിന്നിപ്പിച്ച് കലാപം ഉണ്ടാക്കുന്നതിനും എതിരെ ജാമ്യമില്ലാ വകുപ്പ് ചാർത്തി കേസെടുത്തിട്ട്. എന്തുകൊണ്ട് രണ്ടുദിവസമായി ഇതേക്കുറിച്ച് ഇൻസ്റ്റന്റ് റെസ്‌പോൺസിൽ ഒന്നും സംസാരിച്ചില്ല എന്ന് ചോദിക്കുന്നവരോട്, അങ്ങനെ സംസാരിക്കാൻ പോലും കഴിയാത്തത്ര ഭീതിദമായ ഫാസിസ്റ്റ് നടപടിയായിരുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം. ഇന്ന് രാജ്യാന്തര മാധ്യമങ്ങളിൽ അത് വാർത്തയാകുകയും ഇന്ത്യയുടെ സഹിഷ്ണുതയുടെ അടയാളമായും ഇന്ത്യയുടെ മനുഷ്യാവകാശത്തിന്റെ ഉദാഹരണമായും ഇത് പ്രചരിക്കപ്പെടുകയും ചെയ്യുമ്പോൾ സങ്കടത്തോടും നിരാശയോടും കൂടി ഇതേക്കുറിച്ച് പ്രതികരിച്ചേ മതിയാവൂ എന്നാണ് സാഹചര്യം.

ആലോചിച്ച് നോക്കൂ, രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്ക് രാജ്യത്തെ പ്രമുഖരായ എഴുത്തുകാരും സിനിമാക്കാരും അടങ്ങുന്ന ഒരു സംഘം ഒരു കത്തെഴുതുന്നു. അവർ ആ കത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ആശയത്തിൽ വിശ്വസിക്കുന്ന ആൾക്കൂട്ടങ്ങൾ നിയമം കയ്യിലെടുത്തുകൊണ്ട് സാധാരണക്കാരെ വഴിയിലിട്ട് തല്ലിക്കൊല്ലുന്നതിനെതിരെ നടപടിയുണ്ടാവണം എന്നാണ്. അതായത്, ലോകത്ത് ജനാധിപത്യം ഇല്ലാത്ത ഏതാധിപതികൾ ഭരിക്കുന്ന നാട്ടിൽ പോലും ഇല്ലാത്ത തരത്തിൽ ആൾക്കൂട്ടം നിയമം കയ്യിലെടുക്കുകയും അവരുടെ ആശയത്തിന്റെ പേരിൽ വഴിയിൽ കാണുന്നവരെ തല്ലിക്കൊല്ലുകയും ചെയ്യുന്ന സാഹചര്യം ചോദ്യം ചെയ്യപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്. പശുവിന്റെ മാംസം കഴിക്കുന്നതോ കഴിക്കാൻ ശ്രമിക്കുന്നതോ ഒരു വിശ്വാസത്തെ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും ആണെന്നും അകുകൊണ്ട് തന്നെ അതിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിക്കണമെന്നും വിശ്വസിക്കുമ്പോൾ തന്നെ ഒരാൾ ഒരു പശുവുമായി വഴിയിലൂടെ യാത്ര ചെയ്തതിന്റെ പേരിൽ അയാളെ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിച്ച് കൊല്ലുന്ന സാഹചര്യം പാക്കിസ്ഥാനിലോ ഇറാനിലോ പോലും ഉണ്ടാവാൻ പാടില്ല.

പ്രത്യേകിച്ച് ഇന്ത്യപോലെ വിയോജിക്കുന്നതിനും വിഘടിക്കുന്നതിനും എതിർക്കുന്നതിനും ഒക്കെ അവകാശമുള്ള ഒരു മഹാരാജ്യത്ത്. എന്താണ് ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ഉറപ്പു നൽകുന്ന അടിസ്ഥാനപരമായ അവകാശം. നിങ്ങൾക്ക് ഉത്തമ ബോധ്യമുള്ള ഒരു കാര്യം പൂർണമായും തെറ്റാണെങ്കിൽ കൂടി അത് നിർഭയം വിളിച്ച് പറയുന്നതിനുള്ള അവകാശമാണത്. എന്നാൽ, നിങ്ങളുടെ അഭിപ്രായം രണ്ട് മതങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതോ രാജ്യത്തെ ഛിന്നഭിന്നമാക്കുന്നതോ ആണെങ്കിൽ മാത്രമാണ് അതിന് നിയന്ത്രണം ഉണ്ടാകേണ്ടത്. ഇന്ത്യാ മഹാരാജ്യത്തിന്റെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഭസ്മം മോഷ്ടിച്ച് കൊണ്ടു പോകുകയും ഗാന്ധിജിയുടെ ശവകുടീരത്തിന് മുമ്പിൽ രാജ്യദ്രോഹി എന്നെഴുതുകയും മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വെടിവെച്ച് കൊല്ലുകയും ചെയ്യുന്നവർ രാജ്യത്തെ ജനപ്രതിനിധികളായി മാറുകയും പ്രധാനമന്ത്രിയോട് വിയോജന കുറിപ്പെഴുതുന്നവർ രാജ്യദ്രോഹികളായി മാറുകയും ചെയ്യുന്നത് ഒരു ജനാധിപത്യത്തിനും നല്ലതല്ല.

പ്രധാനമന്ത്രിക്ക് കത്തെഴുതിയവരോട് വിയോജിക്കുന്നതിനുള്ള പൂർണമായ അവകാശം സംഘപരിവാറുകാർക്കെന്നല്ല മറ്റാർക്കുമുണ്ട്. ആ കത്തിലെ സൂചനകൾ സംഘപരിവാർ പ്രസ്ഥാനത്തിന്റെ ആശയങ്ങൾക്ക് എതിരാണെങ്കിൽ അതിനെ വിമർശിക്കുന്നതിലും ഒരു തെറ്റുമില്ല. എന്നാൽ, ഇന്ത്യാ മഹാരാജ്യത്ത് എത് അഭിപ്രായവും പറയാൻ അവകാശമുള്ളപ്പോൾ അതിന്റെ പേരിൽ ക്രിമിനൽ കേസെടുക്കുന്നത് അങ്ങേയറ്റം ഫാസിസവും മ്ലേച്ഛവുമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP