Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വളരെ ക്ലാസിക്കായി  കൂർമബുദ്ധിയോടെ നടപ്പിലാക്കി; കേസിൽ മാസ്റ്റർ ബ്രെയിനായി പ്രവർത്തിച്ച വേറെ ഒരാൾ കൂടിയുണ്ട്; ജോളി പൊലീസിനേക്കാൾ വളരെ ക്ലവർ ആയ ലേഡി; ചെയ്യുന്നത് ജോളിയാണെങ്കിലും ഭർത്താവ് ഷാജുവിന് ഇതിൽ നല്ല റോളുണ്ട്; സ്വത്ത് കൃത്യത്തിൽ പ്രാഥമികഘടകം; കൂടത്തായി കേസിൽ കണ്ടെത്തലുകളുമായി മുൻ എസ്‌പി ജോർജ് ജോസഫ്

വളരെ ക്ലാസിക്കായി  കൂർമബുദ്ധിയോടെ നടപ്പിലാക്കി; കേസിൽ മാസ്റ്റർ ബ്രെയിനായി പ്രവർത്തിച്ച വേറെ ഒരാൾ കൂടിയുണ്ട്; ജോളി പൊലീസിനേക്കാൾ വളരെ ക്ലവർ ആയ ലേഡി; ചെയ്യുന്നത് ജോളിയാണെങ്കിലും ഭർത്താവ് ഷാജുവിന് ഇതിൽ നല്ല റോളുണ്ട്; സ്വത്ത് കൃത്യത്തിൽ പ്രാഥമികഘടകം; കൂടത്തായി കേസിൽ കണ്ടെത്തലുകളുമായി മുൻ എസ്‌പി ജോർജ് ജോസഫ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കൂടത്തായി കേസിൽ വ്യത്യസ്ത കണ്ടെത്തലുകളുമായി മുൻ എസ്‌പി ജോർജ് ജോസഫ്. ജോളിയും ഷാജുവും അല്ലാതെ ഈ കേസിൽ മാസ്റ്റർ ബ്രെയിനായി പ്രവർത്തിച്ച വേറെ ഒരാൾ കൂടിയുണ്ടെന്നാണ് ജോർജ് ജോസഫിന്റെ നിരീക്ഷണം.ഷാജു, ജോളി, പൊട്ടാസ്യം സയനേഡ് കൊടുത്ത ആൾ അതോടൊപ്പം ഒസ്യത്ത് തയ്യാറാക്കിയ ആൾ. പിന്നെ ഇതിന് പിന്നിൽ മാസ്റ്റർ ബ്രെയിനായി പ്രവർത്തിച്ച ഒരാളും കൂടിയുണ്ട്. മിക്കവാറും ഒരാളും കൂടി വരും. അയാളാണ് ഇത് മോണിറ്റർ ചെയ്യുന്നത്. അയാളാണ് ഇതിന്റെ മാസ്റ്റർ ബ്രെയിൻ. ജോർജ് ജോസഫ് പറഞ്ഞു.

ഇത് വളരെ ദുരൂഹമായ കേസ് തന്നെയാണ്. പൊലീസ് വളരെ സമർത്ഥമായി തന്നെ കേസ് അന്വേഷിച്ചിട്ടുണ്ട്. ദുരൂഹമായ ആറ് പേരുടെ മരണം ഏകദേശം 14 വർഷത്തിന് ഇടയ്ക്കാണ് സംഭവിക്കുന്നത്.റോയിയുടെ മരണത്തിൽ മാത്രമാണ് പൊട്ടാസ്യം സയനേഡിന്റെ അംശം കണ്ടെത്താനായത്. ജോളി പൊലീസിനേക്കാൾ വളരെ ക്ലവർ ആയ ലേഡിയാണ്.ഇതെല്ലാം ചെയ്യുന്നത് ജോളിയാണെങ്കിലും ജോളിയുടെ ഭർത്താവ് ഷാജുവിന് ഇതിൽ നല്ല റോളുണ്ട്.

രണ്ട് പള്ളികളിലായാണ് മരിച്ചവരെ അടക്കിയത്. കോടഞ്ചേരിയിലും കൂടരഞ്ഞി പള്ളിയിലുമായാണ് അടക്കിയത്. അത് അവരുടെ കുടുംബകല്ലറയാണ്. അതിൽ പലരേയും അടക്കിയിട്ടുണ്ടാകാം. ഇപ്പോൾ എടുക്കുന്ന പല്ലിൽ നിന്നും എല്ലിൽ നിന്നും നഖത്തിൽ നിന്നും പൊട്ടാസ്യം സയനേഡിന്റെ അംശം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. അത് മരിച്ചയാളുടെ തന്നെയാണ് എന്ന് പൊലീസിന് സ്ഥാപിക്കേണ്ടി വരും. ഇത് വളരെ ശ്രമകരമായ കാര്യമാണെന്നും അദ്ദേഹം. ആ എല്ലോ പല്ലോ നഖമോ അമേരിക്കയിലെ റോജോയുടെഡി.എൻ.എയും ഒന്നാണെന്ന് തെളിയിക്കണം. ഐഡന്റിന്റി ഇതിൽ വലിയ പ്രശ്നമാണ്. പൊലീസ് ഓരോ സ്റ്റെപ്പും വളരെ സൂക്ഷിച്ച് വെക്കണം.

പൊട്ടാസ്യം സയനേഡ് കൊടുത്തത് ജോളിയുടെ ബന്ധുവാണ്. അവരും ഇതിന് കാരണക്കാരാണ്. പിന്നെ ഒസ്യത്ത് എഴുതിയിട്ടുണ്ട്. അതിന്റെ പിന്നിൽ ആരുടെ ബുദ്ധി, അതുകൊണ്ട് ഇതിൽ ഇനിയും ഒരു പുരുഷന്റെ സാന്നിധ്യം വരാനുണ്ട്.ഇതിനകത്ത് നല്ലൊരു റോൾ ഷാജുവിന് ഉണ്ട്. അതിൽ സംശയമില്ല. തുടക്കം മുതൽ ഷാജുവിന് റോൾ ഉണ്ടാകും. കാരണം അന്നമ്മയുടേയും ടോം ജോസിന്റേയും ഡയറി മോഷ്ടിച്ചിട്ടുണ്ട്.

അതിനകത്ത് തന്നെ അന്നമ്മ മരിച്ചപ്പോൾ ഷാജു അവിടെ വരാൻ പാടില്ലെന്ന് ടോം തോമസ് പറഞ്ഞിട്ടുണ്ട്. അവർ തമ്മിൽ നിയമവിരുദ്ധമായി ബന്ധമുണ്ടെന്ന് അന്ന് തന്നെ സംശയം ചിലർ ഉയർത്തിയിട്ടുണ്ട്. അതിലേക്ക് കേരള പൊലീസ് മൂവ് ചെയ്യണം. അന്നമ്മയുടെ എട്ട് പവന്റെ മാല എട്ട് വള ഇത് മോഷണം പോയിട്ടുണ്ട്. അവിടെ ജോളിയുടെ പങ്ക് വ്യക്തമാണ്.

അതിലും പ്രധാനപ്പെട്ട കാര്യമുണ്ട്. പൊട്ടാസ്യം സൈനഡ് 14 വർഷം ജോളി സൂക്ഷിക്കണം. അല്ലെങ്കിൽ ഓരോ ഘട്ടത്തിൽ ഇതുകൊടുക്കണം. അതിന്റെ മിച്ചം അവിടെ ഉണ്ടാകണം. ഷാജുവിനേയും ജോളിയേയും അറസ്റ്റ് ചെയ്യുമ്പോൾ ഇത് റെക്കോർഡ് ചെയ്യണം. വീടുകൾ സീൽ ചെയ്യണം. അന്നമ്മയുടേയും ഷാജുവിന്റേയും ജോളിയുടേയും വീട് സീൽ ചെയ്യണം.

പൊട്ടാസ്യം സൈനേഡ് ഇനി മിച്ചമുള്ളത് റെക്കോഡ് ചെയ്യണം. എത്ര ക്വാണ്ടിറ്റി കൊടുത്തു. ചെറിയ നുള്ള് മാത്രം മതിയാകും. അത് മരണത്തിൽ വ്യക്തമാണ്.മറ്റൊരു കാര്യം ദന്തിസ്റ്റിന്റെ അടുത്ത് പോകുമ്പോഴാണ് സിസിലിക്ക് ഛർദിലുണ്ടാകുന്നത്. ജോളിക്കൊപ്പം ഇരിക്കുമ്പോഴായിരുന്നു ഇത്. റോയി ഇല്ലാത്ത സമയത്താണ് ഇത്. അപ്പോൾ ഇത് ജോളി കൈയിൽ കൊണ്ടു നടക്കുകയാണ്. ഇത് എങ്ങനെയാണ് കൊണ്ടുപോകുന്നത്. പൊലീസ് വളരെയധികം ആലോചിക്കണം. ജോർജ് ജോസഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP