Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി

മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: അതിശയിപ്പിക്കുന്ന ആസൂത്രണ മികവോടെയാണ് കൂടത്തായിയിലെ ജോളി ഓരോ കൊലപാതകങ്ങളും നടത്തിയത്. സ്വന്തം ഭർത്താവിനെ പോലും വിഷം കൊടുത്തു കൊല്ലാൻ മടി കാണിക്കാത്തളായിരുന്നു ജോളി. അതുകൊണ്ട് തന്നെ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ പോലും 'ബ്രില്യന്റ് ഗേൾ' എന്നാണ് ഇവരെ വിശേഷിപ്പിച്ചത്. കൂടത്തായിക്കാർക്ക് ജോളിയെ പരിചയമായിട്ട് 22 വർഷമായി. ഇടുക്കി കട്ടപ്പനയിലെ മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയ പെൺകുട്ടിയായിരുന്നു ജോളി. എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കുകയും ഇടപഴകുയും ചെയ്യുന്ന ആകർഷകമായ വ്യക്തിത്വമായിരുന്നു ജോളിയുടേത്.

കട്ടപ്പന സ്വദേശിയായ ജോളി 22 വർഷം മുൻപാണു റോയി തോമസിനെ വിവാഹം കഴിച്ചു കൂടത്തായിയിലെത്തുന്നത്. റോയിയുടെ അമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യുവിന്റെ ബന്ധുവായ ജോളി. ഒരു കല്യാണ വീട്ടിൽ വച്ചാണ് റോയിയും ജോളിയും പരിചയപ്പെടുന്നത്. ഈ പരിചയം പ്രണയത്തിനു വഴിമാറുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു. 1993 മുതൽ 1996 വരെ പാലാ ടൗണിൽ പ്രവർത്തിച്ചിരുന്ന പാരലൽ കോളജിലാണു ജോളി ബികോമിനു പഠിച്ചത്.

മത്തായിപ്പടിയിലെ എട്ട് ഏക്കർ പുരയിടത്തിന് നടുവിലെ വീട്ടിലാണ് രണ്ട് സഹോദരിമാർക്കും 3 സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ജോളി കഴിഞ്ഞിരുന്നത്. പെൺമക്കളിൽ ഇളയവളാണ് ജോളി. ഇപ്പോൾ ഈ വീട്ടിൽ ആരും താമസമില്ല. കുടുംബം കട്ടപ്പനയിലേയ്ക്ക് താമസം മാറിയിട്ട് വർഷങ്ങളായി. കുഞ്ഞെന്ന് നാട്ടുകാർ വിളിക്കുന്ന ജോളിയുടെ പിതാവ് മത്തായിപ്പടിയിൽ റേഷൻകട നടത്തി വന്നിരുന്നു. ഇടപാടുകാരുമായി കാര്യമായ പ്രശ്നങ്ങളില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നാട്ടുകാർക്കെല്ലാം കുഞ്ഞേട്ടൻ പ്രിയങ്കരനാണ് താനും.

അതേസമയം പണം മോഷ്ടിച്ചതിന് പിതാവിന്റെ ശകാരവും ശിക്ഷയും ഏറ്റുവാങ്ങിയ വാങ്ങിയ കൗമാരക്കാരിയായിരുന്നു ജോളി. നാട്ടിലെ ചെറുപ്പക്കാരുടെ മനസിൽ ഇടംപിടിച്ച സുന്ദരിയായ പെൺകുട്ടി. ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാർക്കിടയിലെ നല്ല കുട്ടിയായിരുന്നു അവൾ. ഒന്നര പതിറ്റാണ്ടിനിടയിൽ ഭർത്താവടക്കം 6 പേരുടെ ജീവനെടുത്ത കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുമ്പോഴും കട്ടപ്പന വാഴവര ഏഴാംമൈയിൽ മത്തായിപ്പടി ചേറ്റയിൽ ജോളിയുടെ ഭൂതകാലത്തെക്കുറിച്ച് നാട്ടിൽ ആർക്കും അധികം പരാതികളില്ല.

ഭർത്താവിന്റെ മരണത്തിന്റെ പേരിൽ ഇന്നലെ ജോളിയെ ക്രൈംബ്രാഞ്ച് സംഘം അർസ്റ്റുചെയ്തെന്ന വാർത്ത പുറത്തുവന്നപ്പോൾ മത്തായിപ്പടിയെന്ന കർഷകഗ്രാമം അക്ഷരാർത്ഥിത്തിൽ ഞെട്ടി. സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബമായിരുന്നു ജോളിയുടേത്. ഒരിക്കൽ ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങുകന്നതിനാണ് ജോളി വീട്ടിൽ നിന്നുതന്നെ പണം അപഹരിച്ചിരുന്നതെന്നും ഇത് കണ്ടെത്തിയ പിതാവ് ശകാരിച്ചതായുമാണ് നാട്ടിൽ ഇപ്പോൾ പരക്കുന്ന കാര്യം.

ജോളിയുടെ സൗഹൃദങ്ങളിൽ ചിലതൊക്കെ പരിധിക്കപ്പുറം വളർന്നെന്ന അടക്കം പറച്ചിൽ വിവാഹത്തിന് മുമ്പെ നാട്ടിൽ പക്കെ പ്രചരിച്ചിരുന്നതായുള്ള സൂചനകളുമുണ്ട്. എന്നാൽ, അതെല്ലാം ഒരു കൗമാരക്കാരിയുടെ അന്നത്തെ സാധാരണ പെരുമാറ്റം മാത്രമായിരുന്നു. 22 വർഷം മുമ്പ് മാത്തായിപ്പടിയിലെ വീടിന്റെ പടിയിറങ്ങി ഭർത്തൃഗ്രഹത്തിലേയ്ക്ക് പോയ ശേഷം ജോളിയേക്കുറിച്ച് തങ്ങൾക്ക് യാതൊന്നും അറിയില്ലെന്നാണ് അയൽവാസികൾ അടക്കമുള്ള നാട്ടുകാർ വ്യക്തമാക്കുന്നത്. സ്വത്തിനോടുള്ള ആർത്തിയും ദാമ്പത്യത്തിലെ സ്വരചേർച്ച ഇല്ലാത്തതുമാണ് ജോളിയെ കൊലപാതകി ആക്കിയത്.

കട്ടപ്പന സ്വദേശിനിയായ ജോളി പാലായിൽ ഹോസ്റ്റലിൽ നിന്നാണു ജോളി പഠിച്ചിരുന്നത്. അന്നു വളരെ ശാന്തസ്വഭാവക്കാരിയായിരുന്നു ജോളിയെന്നു സഹപാഠികൾ ഓർമിക്കുന്നു. ഇത്തരത്തിൽ വിവിധ കൊലപാതകങ്ങൾക്കു ജോളി ചുക്കാൻ പിടിച്ചുവെന്ന് അവർക്കു വിശ്വസിക്കാനാകുന്നില്ല. എല്ലാവരോടും സൗമ്യമായാണ് ഇടപെട്ടിരുന്നത്. പഠനകാലത്തിനു ശേഷവും പാലായിലുള്ള ചുരുക്കം ചില സഹപാഠികളുമായി സൗഹൃദം തുടർന്നിരുന്നു. സമീപകാലത്തും അവരെ ഫോണിൽ വിളിച്ചിരുന്നു. കൂടത്തായിയിൽ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ട കേസിൽ പിടിയിലായ ജോളിയെക്കുറിച്ചു കേൾക്കുന്ന വാർത്തകൾ വിശ്വസിക്കാനാകാതെ പാലായിലെ പഴയ സഹപാഠികൾ.

ചിലന്തി വലനെയ്യുന്നതുപോലെ ക്ഷമയോടെ കാത്തിരുന്നത് ആസൂത്രിതമായി ഇരകളെ ആരുമറിയാതെ ഇല്ലാതാക്കുകയായിരുന്നു ജോളി. അന്നമ്മ (ജോളിയുടെ ഭർതൃമാതാവ്)യാണ് ആദ്യ ഇര 2002 ഓസ്റ്റ് 22-നാണ് ഇവർ കൊല്ലപ്പെട്ടത്.ഭർതൃഗൃഹമായ പൊന്നാമറ്റം വീട്ടിൽ കാര്യങ്ങളുടെ നിയന്ത്രണം ഭർതൃമാതാവ് അന്നമ്മ തോമസിന് ആയിരുന്നു. വീടിന്റെ അധികാരം കൈപ്പിടിയിലൊതുക്കുകയായിരുന്നു ഇവരെ വകവരുത്തിയതിന് പിന്നിലുള്ള ലക്ഷ്യമെന്നാണ് പൊലീസ് സംഘത്തിന് ലഭിച്ചിട്ടുള്ള സൂചന. ടോം തോമസായിരുന്നു(ഭർതൃപിതാവ്)രണ്ടാം ഇര. 2008-ൽ ആണ് ടോം തോമസ് കൊല്ലപ്പെടുന്നത്.

ടോം തോമസ് തന്റെ സ്വത്തുക്കൾ വിറ്റ് പണം റോയ് തോമസിനു നൽകിയിരുന്നു. ഇനി കുടുംബസ്വത്തിൽ വിഹിതമില്ലെന്ന് ടോം പറഞ്ഞതാണ് ജോളിക്ക് വൈരാഗ്യമുണ്ടാക്കിയത്. റോയ് തോമസ്(ഭർത്താവ്) 2011 സെപ്റ്റംബറിലാണ് കൊല്ലപ്പെടുന്നത്.ദാമ്പത്യത്തിലെ പൊരുത്തക്കേടുകളാണ് ഭർത്താവിനെ വകുവരുത്താൻ ജോളിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർ തമ്മിൽ വീട്ടിൽ കലഹം പതിവായിരുന്നെന്നാണ് ജോളി പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

ടോം തോമസിന്റെ സഹോദരപുത്രൻ ഷാജുവിനെപ്പോലെയുള്ള ഭർത്താവിനെയാണ് തനിക്കു വേണ്ടതെന്ന് റോയിയോട് ഇവർ പറഞ്ഞിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിമുക്തഭടനായ മാത്യൂ മഞ്ചാടി( അന്നമ്മയുടെ സഹോദരൻ) 2014 ഫെബ്രുവരിയിലാണ് കൊല്ലപ്പെടുന്നത്. ഭർത്താവ് റോയിയുടെ മരണത്തിൽ മാത്യൂ സംശയമുന്നയിച്ചതും പോസ്റ്റ്‌മോർട്ടം ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചതുമാണ് ജോളിയുടെ വൈരാഗ്യത്തിന് കാരണം.

ഷാജുവിന്റെ മകൾ ആൽഫൈൻ 2014ലും ഭാര്യ സിലി 2016ലും ആണ് കൊല്ലപ്പെട്ടത് ഷാജുവനൊപ്പമുള്ള ഭാവി ജീവിതത്തിന് വഴിയൊരുക്കുന്നതിനാണ് ജോളി ഇവരെ വകവരുത്തിയതെന്നാണ് ഇതവരെ പുറത്തുവന്നിട്ടുള്ള വിവരം. ആൽഫൈൻ തൊണ്ടയിൽ ഭക്ഷണം കുരുങ്ങിയാണ്മരിച്ചതെന്നാണ് ജോളി പ്രചരിപ്പിച്ചിരുന്നത്.സിലി മരിക്കുന്നത് ഭർത്താവ് ഷാജുവിനൊപ്പം ദന്ത ഡോക്ടറെ കാണാൻ പോയപ്പോഴാണ്. ഒപ്പം ജോളിയും ഉണ്ടായിരുന്നു. ഷാജു ഡോക്ടറുടെ മുറിയിലേക്കു പോയപ്പോൾ സിലിക്ക് താൻ വെള്ളത്തിൽ സയനൈഡ് കലർത്തി നൽകുകയായിരുന്നുവെന്നാണ് മൊഴിയെടുപ്പിൽ ജോളി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP