Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വന്തമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഇന്ത്യയും; മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പ്രദർശിപ്പിച്ചത് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ; വില 70,000 മുതൽ 80,000വരെ; വെടിയുണ്ടകളിൽനിന്ന് 360 ഡിഗ്രിയിൽ ശരീരത്തിന് സംരക്ഷണം നൽകും; മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചെന്നും റിപ്പോർട്ട്

സ്വന്തമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഇന്ത്യയും; മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് പ്രദർശിപ്പിച്ചത് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ; വില 70,000 മുതൽ 80,000വരെ; വെടിയുണ്ടകളിൽനിന്ന് 360 ഡിഗ്രിയിൽ ശരീരത്തിന് സംരക്ഷണം നൽകും; മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിച്ചെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഇന്ത്യയും. അമേരിക്ക, യു.കെ, ജർമ്മനി എന്നീ രാജ്യങ്ങക്ക് പിറകെയാണ് ഇന്ത്യയും ഈ നേട്ടം കൈവരിക്കുന്നത്. കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് കൊണ്ട് ഇത് അറിയിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള ഇവ സുരക്ഷിതവും ഭാരം കുറഞ്ഞതുമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം പുറമേനിന്ന് വാങ്ങുന്നവയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ വികസിപ്പിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് വില കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം, നീതി ആയോഗ് എന്നിവയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ബി.ഐ.എസ് നിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമ്മിച്ചത്. ബിഐഎസ് നിശ്ചയിച്ചിട്ടുള്ള നിലവാരം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് തുല്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിന് അഞ്ച് മുതൽ പത്ത് വരെ കിലോഗ്രാം ഭാരമുണ്ട്. 70,000 മുതൽ 80,000വരെയാണ് വില. ഈ ജാക്കറ്റുകൾ ഇതിനോടകം തന്നെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിച്ചിട്ടുണ്ടെന്ന സന്തോഷവും പാസ്വാൻ മാധ്യമങ്ങളോട് പങ്കുവച്ചു. കൂടാതെ ഇത് രാജ്യത്തുടനീളം തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ആർമി ഉദ്യോഗസ്ഥർ ജാക്കറ്റ് മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും അതിന്റെ സവിശേഷതകൾ വിശദീകരിക്കുകയും ചെയ്തു.വെടിയുണ്ടകളിൽനിന്ന് 360 ഡിഗ്രിയിൽ ശരീരത്തിന് സംരക്ഷണം നൽകുമെന്ന് ഇവർ വിശദീകരിച്ചു. ഇവ ധരിച്ച് സൈനികർക്ക് ആയുധമുപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP