Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐഎസ്ആർഒ ശാസ്ത്രജ്ഞന്റെ ജീവനെടുത്തത് സ്വവർഗാനുരാഗത്തോടുള്ള തീർത്താൽ തീരാത്ത ഭ്രാന്ത്; മുറിയിൽ വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെങ്കിലും 50,000 രൂപ കൊടുക്കാൻ വിസമ്മതിച്ചപ്പോൾ ലാബ് ടെക്‌നീഷ്യൻ തലക്കടിച്ചു കൊന്നു; ഹൈദരാബാദിൽ കൊല്ലപ്പെട്ട മലയാളി ശാസ്ത്രജ്ഞന്റെ മരണ കാരണം കണ്ടെത്തിയത് ഹൈദരാബാദ് പൊലീസ്

ഐഎസ്ആർഒ ശാസ്ത്രജ്ഞന്റെ ജീവനെടുത്തത് സ്വവർഗാനുരാഗത്തോടുള്ള തീർത്താൽ തീരാത്ത ഭ്രാന്ത്; മുറിയിൽ വിളിച്ചു വരുത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെങ്കിലും 50,000 രൂപ കൊടുക്കാൻ വിസമ്മതിച്ചപ്പോൾ ലാബ് ടെക്‌നീഷ്യൻ തലക്കടിച്ചു കൊന്നു; ഹൈദരാബാദിൽ കൊല്ലപ്പെട്ട മലയാളി ശാസ്ത്രജ്ഞന്റെ മരണ കാരണം കണ്ടെത്തിയത് ഹൈദരാബാദ് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: ഐ.എസ്.ആർ.ഒയിലെ മലയാളി ശാസ്ത്രജ്ഞൻ എസ്.സുരേഷ് കുമാറിനെ (56) ഹൈദരാബാദിലെ അപ്പാർട്ട്‌മെന്റിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞു. സുരേഷ് സ്വവർഗാനുരാഗി ആയിരുന്നെന്നന്നും ഈ ബന്ധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം. ഐഎസ്ആർഒ ശാസ്ത്രജ്ഞനെ അപ്പാർട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സുരേഷിന്റെ കൊലപാതകത്തിൽ ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്നീഷ്യനുമായ ജെ.ശ്രീനിവാസിനെ(39) പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും സ്വവർഗ അനുരാഗികളായിരുന്നുവെന്നും ഇവർ തമ്മിൽ ബന്ധമുണ്ടായിരുന്നെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മിഷണർ അഞ്ജനി കുമാർ പറഞ്ഞു. സ്വവർഗ്ഗരതിക്കു ശേഷം 50,000 രൂപ നൽകാത്തതിൽ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കൊലപാതകത്തിനുള്ള വിവരങ്ങൾ തേടി ഓൺലൈനിൽ നിന്ന് പ്രതി വിവരങ്ങൾ ശേഖരിച്ചതായും പൊലീസ് പറഞ്ഞു. ഈമാസം ഒന്നിനാണ് ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ മുതിർന്ന ശാസ്ത്രജ്ഞനായ എസ്.സുരേഷ് കൊല്ലപ്പെട്ടത്. ഫ്‌ളാറ്റിനുള്ളിൽ തലയ്ക്കടിയേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അരിവാൾ ഉപയോഗിച്ച് ശ്രീനിവാസിനറെ തലയിൽ പരുക്കേൽപ്പിച്ചാണ് കൊല നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

അമീർപേട്ടിലെ അന്നപൂർണ അപ്പാർട്‌മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസം. ജോലിക്ക് എത്താത്തിനെത്തുടർന്ന് സഹപ്രവർത്തകർ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണിൽ വിവരം അറിയിച്ചു. പിന്നീട് പൊലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചകിടക്കുന്നത് കണ്ടെത്തിയത്. 20 വർഷമായി സുരേഷ് ഹൈദരാബാദിലാണു താമസം. സുരേഷ് കുമാറിന്റെ രണ്ട് സ്വർണ മോതിരങ്ങളും സെൽഫോണും പ്രതി ജോലി ചെയ്തു വന്ന വിജയാ ഡയഗ്‌നോസ്റ്റിക് സെന്ററിൽ നിന്ന് കണ്ടെടുത്തു.

ഗുരുവായൂർ സ്വദേശിയായ സുരേഷിന്റെ കുടുംബം വർഷങ്ങൾക്കു മുൻപ് ചെന്നൈയിലേക്കു കുടിയേറിയതാണ്. പാലക്കാട് സ്വദേശിനിയായ ഭാര്യ ഇന്ദിര ഇന്ത്യൻ ബാങ്ക് പെരിങ്ങളത്തൂർ ബ്രാഞ്ചിൽ മാനേജരാണ്. രണ്ടു മക്കളുണ്ട്. ഇസ്‌റോയുടെ ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്റർ ഫോട്ടോ സെക്ഷനിൽ എസ്ജി സയന്റിസ്റ്റായിരുന്നു. കുടുംബം ചെന്നൈയിലായതിനാൽ ഹൈദരാബാദ് അമീർപേട്ട് ധരംകരം റേഡിലെ അന്നപൂർണ അപ്പാർട്ട്‌മെന്റിൽ ഒറ്റയ്ക്കായിരുന്നു താമസം.

കൊലപാതകത്തിന് ശേഷം സുരേഷിന്റെ ഫോൺ കാണാതെ പോയിരുന്നു. ഫോണുമായി ചുറ്റിപ്പറ്റി നടന്ന അന്വേഷണവുമാണ് കൊലപാതകം തെളിയിക്കുന്നതിൽ നിർണയാകമായത്. കഴിഞ്ഞ 20 വർഷമായി സുരേഷ് ഹൈദരാബാദിൽ താമസമായിരുന്നു. 2005ലാണ് ഭാര്യ ചെന്നൈയിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പോയത്. മകൻ യു.എസിലും മകൾ ഡൽഹിയിലുമാണ്. ഇതോടെ ഒറ്റയ്ക്കുള്ള ജീവിതമായിരുന്നു സുരേഷ് നയിച്ചത്. ഐഎസ്ആർഒ ശാസ്ത്രജ്ഞനാണ് കൊല്ലപ്പെട്ടത് എന്നതിനാൽ സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP