Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിന് യോഗി വിളിച്ച പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തത് പാർട്ടി നിർദ്ദേശം മറികടന്ന്; റായ്ബറേലിയിലെ യുവ വനിത എംഎൽഎ അതിഥിക്ക് നോട്ടീസ് നൽകി കോൺഗ്രസ്; സ്ത്രീ ആയതുകൊണ്ടാണോ എപ്പോഴും തന്നെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ചോദിച്ച് എംഎൽഎ

മഹാത്മ ഗാന്ധിയുടെ ജന്മദിനത്തിന് യോഗി വിളിച്ച പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തത് പാർട്ടി നിർദ്ദേശം മറികടന്ന്; റായ്ബറേലിയിലെ യുവ വനിത എംഎൽഎ അതിഥിക്ക് നോട്ടീസ് നൽകി കോൺഗ്രസ്; സ്ത്രീ ആയതുകൊണ്ടാണോ എപ്പോഴും തന്നെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ചോദിച്ച് എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി വിളിച്ച് ചേർത്ത പ്രത്യേക നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎയ്ക്ക് നോട്ടീസ് നൽകി കോൺഗ്രസ്. റായ്ബറേലിയിൽ നിന്നുള്ള യുവ വനിതാ എംഎൽഎ അതിഥിക്ക് എതിരെയാണ് നടപടി. പ്രത്യേക നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കരുതെന്നുള്ള പാർട്ടി നിർദ്ദേശം ലംഘിച്ചതിനാണ് എംഎൽഎ അതിഥി സിംഗിന് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

നേരത്തെ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ കേന്ദ്ര സർക്കാരിനെ അതിഥി പ്രകീർത്തിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും പാർട്ടി നിർദേശത്തിന് എതിരായി പ്രവർത്തിച്ചതോടെയാണ് നോട്ടീസ് നൽകാനുള്ള തീരുമാനം വന്നത്. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് 48 മണിക്കൂർ പ്രത്യേക നിയമസഭ സമ്മേളനം യോഗി ആദിത്യനാഥ് സർക്കാർ വിളിച്ചിരുന്നു.പ്രത്യേക സമ്മേളനത്തിൽ പങ്കെടുത്തുവെന്ന് വച്ച് ഒരു തെറ്റും താൻ ചെയ്തിട്ടില്ല. തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. തന്റെ പ്രസംഗത്തിൽ പറഞ്ഞും അതൊക്കെയാണ്. ഒരു സ്ത്രീ ആയതുകൊണ്ടാണോ എപ്പോഴും തന്നെ ലക്ഷ്യം വെയ്ക്കുന്നതെന്നും അതിഥി ചോദ്യം ഉന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP