Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൈപിടിച്ചും കുശലം പറഞ്ഞും പെങ്ങളൂട്ടിയായി ആലത്തൂർ എംപി; കാടിന്റെ മക്കളുടെ മനംകവർന്ന് അട്ടപ്പാടിയിലെ കുട്ടികൾ പഠിപ്പിച്ച നാടൻ പാട്ട് മതിമറന്ന് പാടി; നിലമ്പൂർ ഉൾവനത്തിലെ ആദിവാസികൾക്കൊപ്പം ഒരുദിവസം പങ്കുവച്ച് രമ്യ ഹരിദാസ്

കൈപിടിച്ചും കുശലം പറഞ്ഞും പെങ്ങളൂട്ടിയായി ആലത്തൂർ എംപി; കാടിന്റെ മക്കളുടെ മനംകവർന്ന് അട്ടപ്പാടിയിലെ കുട്ടികൾ പഠിപ്പിച്ച നാടൻ പാട്ട് മതിമറന്ന് പാടി; നിലമ്പൂർ ഉൾവനത്തിലെ ആദിവാസികൾക്കൊപ്പം ഒരുദിവസം പങ്കുവച്ച് രമ്യ ഹരിദാസ്

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ കരുളായി ഉൾവനത്തിലെ ആദിവാസികൾക്കൊപ്പം പാട്ടുപാടിയും കൈപിടിച്ചും കാടിന്മക്കളുടെ മനംകവർന്ന് പെങ്ങളൂട്ടി രമ്യഹരിദാസ് എംപി. കാടിന്റെ മക്കളുടെ മനം കവർന്നാണ് ആലത്തൂർ എംപി രമ്യഹരിദാസ് മടങ്ങിയത്. കരുളായി ഉൾവനത്തിലെ ആദിവാസി കോളനികൾക്കുള്ള സംസ്‌ക്കാര സാഹിതിയുടെ സഹായവിതരണ ചടങ്ങാണ് അതിജീവനത്തിന്റെ ആനന്ദംപങ്കുവെക്കുന്ന വേദിയായത്. കരുളായി വനത്തിനുള്ളിലെ നെടുങ്കയം ബദൽ സ്‌കൂൾ മുറ്റത്തൊരുക്കിയ പന്തലിലേക്ക് സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്തിനൊപ്പം രമ്യ എത്തിയപ്പോഴേക്കും പരിചയക്കാരെല്ലാം ചുറ്റുംകൂടി.

കൈപിടിച്ചും കുശലം പറഞ്ഞും ആലത്തൂരിന്റെ എംപി അവരുടെ അനിയത്തികുട്ടിയായി. സഹായവിതരണം ഉദ്ഘാടനം ചെയ്ത രമ്യ നിങ്ങളെപ്പോലെ ഐ.എ.വൈ പദ്ധതിയിൽ ലഭിച്ച വീട്ടിൽ താമസിക്കുന്നയാളാണ് താനുമെന്നു പറഞ്ഞ് പരിചയം പുതുക്കി. ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയർമാനുമായിരിക്കുമ്പോൾ എട്ടുവർഷത്തോളം പദ്ധതികളുടെ കോ ഓർഡിനേറ്ററായി രമ്യ നിലമ്പൂരിലുണ്ടായിരുന്നു. ആദിവാസി, പട്ടികജാതി കോളിനികളിലെ കുട്ടികൾക്ക് സൗജന്യഭക്ഷണവും ട്യൂഷനുമടക്കം നൽകുന്ന ഒപ്പത്തിനൊപ്പം പദ്ധതിയുമായും മറ്റും പലതവണയെത്തിയതാണ് നെടുങ്കയം, മുണ്ടക്കടവ് കോളനികളിൽ. പ്രസംഗം അവസാനിപ്പിച്ചപ്പോൾ ഇനി പാട്ടുപാടണമെന്നായി കോളനിക്കാർ. ഇതോടെ അട്ടപ്പാടിയിലെ കുട്ടികൾ പഠിപ്പിച്ച നാടൻപാട്ടുപാടി രമ്യ. കൈയടിച്ച് എല്ലാവരും ഒപ്പംകൂടി.

പ്രളയത്തിന്റെ ദുരിതംപേറിയ കോളനിക്കാർക്ക് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും വേദികൂടിയായി സഹായവിതരണ ചടങ്ങ്. നെടുങ്കയത്തു നിന്നും പ്രളയത്തിൽ ഒറ്റപ്പെട്ട ഉൾവനത്തിലെ മുണ്ടക്കയം കോളനിയിലും രമ്യഹരിദാസെത്തി. കോളനിമൂപ്പൻ സുധാകരനടക്കമുള്ളവരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. വീടും സ്ഥലവും പ്രളയത്തിൽ ദിശമാറിയൊഴുകിയ കരിമ്പുഴ കവർന്നതോടെ താൽക്കാലിക പ്ലാസ്റ്റിക് ഷെഡുകളിലാണ് 56 കുടുംബങ്ങൾ കഴിയുന്നത്. വനാവകാശനിയമപ്രകാരം വനത്തിൽപകരം ഭൂമി നൽകണമെന്ന കോളനിക്കാരുടെ ആവശ്യത്തിനായി ഇടപെടുമെന്ന ഉറപ്പും നൽകിയാണ് മടങ്ങിയത്. നെടുങ്കയം, മുണ്ടക്കടവ്, മാഞ്ചീരി കോളനികളിലെ മുന്നൂറോളം കുടുംബങ്ങൾക്കാണ് അരിയും വസ്ത്രങ്ങളുമടങ്ങുന്ന കിറ്റുകൾ നൽകിയത്. സഹായവിതരണ ചടങ്ങിൽ സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് ആധ്യക്ഷം വഹിച്ചു. കരുളായി മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീബ പൂഴിക്കുത്ത്, കെ. സുരേഷ്, വി.പി സത്യനാരായണൻ, സി.ടി അൻവർ, പി.പി സനൽ, പഞ്ചായത്തംഗങ്ങളായ ലിസി ജോസ്, സി. ബിനീഷ് പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP