Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബായ് വേറെ..പാലാ വേറെ; ഗൾഫിൽ കളിചിരികളാവാം; നാട്ടിലെത്തിയാൽ മുഖം വീർപ്പിക്കും; ജോസ് ടോമിന്റെ തോൽവി മറന്ന് കത്തോലിക്ക കോൺഗ്രസ് സമ്മേളനത്തിനിടെ ജോസ് കെ മാണിയും ജോസഫും തോളിൽ കൈയിട്ടതൊക്കെ പഴങ്കഥ; ജോസഫിന്റെ മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരെ സമരവുമായി ജോസ് കെ മാണി വിഭാഗം

ദുബായ് വേറെ..പാലാ വേറെ; ഗൾഫിൽ കളിചിരികളാവാം; നാട്ടിലെത്തിയാൽ മുഖം വീർപ്പിക്കും; ജോസ് ടോമിന്റെ തോൽവി മറന്ന് കത്തോലിക്ക കോൺഗ്രസ് സമ്മേളനത്തിനിടെ ജോസ് കെ മാണിയും ജോസഫും തോളിൽ കൈയിട്ടതൊക്കെ പഴങ്കഥ; ജോസഫിന്റെ മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരെ സമരവുമായി ജോസ് കെ മാണി വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

പാലാ: പാലായിൽ തമ്മിലടിച്ചവർ ദൂബായിൽ എത്തിയപ്പോൾ കളിചിരികളാൽ മതിമറന്നു എന്ന റിപ്പോർട്ട് വായിച്ച് രസിച്ചവർക്കൊക്കെ അത് മറക്കാം. ജോസ് ടോമിന് മാത്രമാണ് നഷ്ടമെന്നും ജോസഫും ജോസ് മോനും എല്ലാം മറന്ന് ഒന്നിച്ചെന്നും കരുതിയെങ്കിൽ തെറ്റി. ഇത് കേരള കോൺ്ഗ്രസ് രാഷ്ട്രീയമാണ്. പിളരും തോറും വളരുന്ന പാർട്ടി. പാലായിലെ തോൽവിക്കും ശത്രുതയ്ക്കും ശേഷം പി ജെ ജോസഫ്, ജോസ് കെ മാണി എന്നിവർ ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതാക്കൾ ഒരുമിച്ചാണ് ദുബായിലെത്തിയത്. കത്തോലിക്കാ കോൺഗ്രസ് ആഗോള സമ്മേളനത്തിൽ പങ്കെടുക്കാൻ ഇരുവരും ഒരു വിമാനത്തിൽ ആണ് ദുബായിയിൽ എത്തിയത്. പി ജെ ജോസഫും ജോസ് കെ മാണിയും ഒരുമിച്ച വേദി പങ്കിടുകയും ചെയ്തു. പാലായിലെ ജോസ് ടോമിന്റെ പ്രചരണത്തിൽ പോലും കാണാത്ത ഐക്യം. എന്നാൽ, നാട്ടിൽ ആ ഐക്യം അങ്ങ് മറന്നേച്ചാൽ മതിയെന്ന് തെളിയിക്കുകയാണ് ഇരുവരും.

വർക്കിങ ചെയർമാൻ എന്നൊന്നും നോക്കില്ല കേരള കോൺഗ്രസുകാർ പി.ജെ. ജോസഫിന്റെ സ്വന്തം നിയോജക മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ജോസ് കെ മാണി വിഭാഗം സമരവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തൊടുപുഴ നിയോജക മണ്ഡലത്തിലെ തകർന്നടിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ടാണ് ജോസ് കെ മാണി വിഭാഗം കേരളാ കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സമരം.ഒക്ടോബർ 18 ന് പി ഡബ്ല്യു ഡി ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം.

ജോസ് ടോമിന്റെ പ്രചരണത്തിന് പിജെ ജോസഫ് എത്തിയപ്പോൾ വേദിയിൽ നിന്നും കൂകി വിളി എത്തിയിരുന്നു. ഇതിനൊപ്പം ജോസഫിനെ കളിയാക്കി ജോസ് കെ മാണിയുടെ നിയന്ത്രണത്തിലുള്ള പാർട്ടി മുഖപത്രമായ പ്രതിച്ഛായയിൽ ലേഖനവും എത്തി. ഇതോടെ ജോസ് കെ മാണിയും ജോസഫും അടുക്കാനാവാത്ത വിധം അകന്നെന്ന വിലയിരുത്തലെത്തി. പാലായിൽ തോൽവിക്ക് കാരണം ജോസഫെന്നായിരുന്നു ജോസ് ടോമിന്റെ പ്രതികരണം. ജോസ് കെ മാണിയെന്നായിരുന്നു പിജെ ജോസഫിന്റെ കുറ്റപ്പെടുത്തൽ. ഇതെല്ലാം അതിവേഗം മറന്ന് തോളിൽ കൈയിടുന്ന പിജെ ജോസഫിന്റേയും ജോസ് കെ മാണിയുടേയും ചിത്രം കണ്ട് മൂക്കിൽ വിരൽ വച്ചവർക്ക് ആശ്വസിക്കാം. ദുബായ് വേറെ. പാലാ വേറെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP