Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടുമുറ്റത്തുള്ള മാലിന്യം കോരി പറമ്പിലേക്ക് ഇട്ടതിനെ ചോദ്യം ചെയ്തപ്പോൾ ദളിത് ദമ്പതികളെ അയൽവാസിയായ വീട്ടമ്മ ആക്രമിച്ചത് ചൂലുകൊണ്ട്; ശരീരത്തിന് സ്വാധീനക്കുറവുള്ള വൃദ്ധനെ അടിച്ച് താഴെ തള്ളിയിട്ട ശേഷം ജാത്യധിക്ഷേപവും; ഇരുവരും ആശുപത്രിയിൽ; കണ്ണാടിക്കലിലെ സംഭവം പലവട്ടം ആവർത്തിച്ചതായി പരാതി

വീട്ടുമുറ്റത്തുള്ള മാലിന്യം കോരി പറമ്പിലേക്ക് ഇട്ടതിനെ ചോദ്യം ചെയ്തപ്പോൾ ദളിത് ദമ്പതികളെ അയൽവാസിയായ വീട്ടമ്മ ആക്രമിച്ചത് ചൂലുകൊണ്ട്; ശരീരത്തിന് സ്വാധീനക്കുറവുള്ള വൃദ്ധനെ അടിച്ച് താഴെ തള്ളിയിട്ട ശേഷം ജാത്യധിക്ഷേപവും; ഇരുവരും ആശുപത്രിയിൽ; കണ്ണാടിക്കലിലെ സംഭവം പലവട്ടം ആവർത്തിച്ചതായി പരാതി

കെ വി നിരഞ്ജൻ

കോഴിക്കോട്: കണ്ണാടിക്കലിൽ വയോധികരും രോഗികളുമായ ദലിത് വിഭാഗത്തിൽ പെട്ട ദമ്പതിമാരെ ആക്രമിച്ചതായി പരാതി. അയൽവാസിയായ നാൽപ്പത്തഞ്ചുകാരി അക്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അക്രമത്തിൽ മുഖത്തും ദേഹത്തും പരിക്കേറ്റ ഇരുവരെയും ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണാടിക്കൽ നമ്പിടിമണ്ണിൽ ബികില നിവാസിൽ റിട്ട. ബി. എസ്. എൻ എൽ ഉദ്യോഗസ്ഥനായ കെ. പി. ബാലൻ (68) ഭാര്യ കെ. പി. ദേവകി (59) എന്നിവരാണ് അയൽവാസിയായ 45 കാരിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. പട്ടികജാതിയിൽപ്പെട്ട കെ. പി. ബാലന്റെ അയൽവാസിയായ യുവതി, അവരുടെ വീടിലും മുറ്റത്തിലുള്ള മാലിന്യം ബാലന്റെ പറമ്പിലേക്ക് ഇട്ടതിനെ ചോദ്യം ചെയ്ത ഭാര്യയായ ദേവകിയെ ചൂല് കൊണ്ട് അടിക്കുകയും മുഖത്ത് കുത്തുകയും ചെയ്തുവെന്നാണ് പരാതി. സംഭവം തടയാനെത്തിയ വയോധികനായ ബാലനെ യുവതി അടിച്ച് താഴെ തള്ളിയിടുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. വർഷങ്ങൾക്ക് മുമ്പ് രക്തസമ്മർദ്ദം മൂലം ശരീരത്തിന്റെ ഒരു ഭാഗത്തിന് സ്വാധീനകുറവും വാർദ്ധക്യ സഹജമായ അസുഖമുള്ള ബാലനും ഹൃദയസംബന്ധമായ അസുഖവും കാഴ്ചക്കുറവുമുള്ള ഭാര്യ ദേവകിക്ക് നേരെ മാസങ്ങൾക്ക് യുവതിയുടെ 26 വയസ്സുള്ള മകൻ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇതിൽ പൊലീസ് സ്റ്റേഷൻ മുഖേന ഇവർക്ക് താക്കീതും നൽകിയിരുന്നു. ബാലൻ - ദേവകി ദമ്പതികളുടെ മക്കളായ മൂന്ന് പെൺകുട്ടികളിൽ രണ്ടാമത്തെ മകൾ ബിന്ദുവാണ് രക്ഷിതാക്കളുടെ കൂടെ താമസിക്കുന്നത്. സംഭവം നടക്കുമ്പോൾ ബിന്ദുസ്ഥലത്തിലായിരുന്നു. മൂന്നാം തിയ്യതിയായിരുന്നു സംഭവം.

അതിക്രമത്തിന് ഇരയായവരെ പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആശുപത്രിയിൽ സന്ദർശിച്ചു. ദളിത് കുടുംബത്തെ നിരന്തരം ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും പട്ടികജാതി/വർഗ്ഗ അതിക്രമ നിരോധന നിയമം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് വയോജന സംരക്ഷണം ഉറപ്പുവരുത്തമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP