Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യൽ മീഡിയ ഇന്നലെ `കൊന്ന` മലയാളത്തിന്റെ മധുസാർ ഇവിടെ തന്നെയുണ്ട്; മരണ വാർത്തയറിഞ്ഞ് വിളിച്ചവരോട് നേരിട്ട് പ്രതികരിച്ച് മഹാനടൻ; അന്വേഷിച്ചെത്തിയവരോട് ചെറു ചിരിയിലും രണ്ട് വാക്കിലും പ്രതികരണം ഒതുക്കി ഇതിഹാസ താരം

സോഷ്യൽ മീഡിയ ഇന്നലെ `കൊന്ന` മലയാളത്തിന്റെ മധുസാർ ഇവിടെ തന്നെയുണ്ട്; മരണ വാർത്തയറിഞ്ഞ് വിളിച്ചവരോട് നേരിട്ട് പ്രതികരിച്ച് മഹാനടൻ; അന്വേഷിച്ചെത്തിയവരോട് ചെറു ചിരിയിലും രണ്ട് വാക്കിലും പ്രതികരണം ഒതുക്കി ഇതിഹാസ താരം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രശസ്തരായ പലരും മരിച്ചുവെന്ന വ്യാജ വാർത്തകൾ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ നിറയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കേട്ട പാതി കേൾക്കാത്ത പാതി ഇത്തരം വാർത്തകൾ ഷെയർ ചെയ്യുന്നവരാണ് മലയാളികൾ പോലും എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മുൻപ് പല തവണ പലരേയും ഭകൊന്നഭ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ഇന്നലെ ക്രൂര വിനോദത്തിന് തെരഞ്ഞെടുത്തത് മലയാളത്തിന്റെ മഹാനടനായ സാകഷാൽ പത്മശ്രീ മധു സാറിനെയാണ്. നിരവധിയാളുകൾ അദ്ദേഹം മരിച്ചുവെന്ന് തെറ്റിദ്ധരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിത വിഷയത്തിൽ പ്രതികരണവുമായി മധു സാർ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു ചെറു ചിരിയിൽ ഒതുക്കി അത് സാരമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജമരണവാർത്തയുടെ സത്യാവസ്ഥ അറിയാൻ സീരിയൽ താരവും നിർമ്മാതാവുമായ മനോജ് വിളിച്ചപ്പോഴായിരുന്നു മധുവിന്റെ പ്രതികരണം. 'അതു സാരമില്ല' എന്ന മറുപടിയിൽ പ്രതികരണം ഒതുക്കി, ചെറിയൊരു ചിരിയോടെ മധു ഫോൺ സംഭാഷണം അവസാനിപ്പിച്ചു. പ്രമുഖരുടെ മരണ വാർ്തത പലപ്പോഴും അവരെ തന്നെ വിളിച്ച് സ്ഥിരീകരിക്കേണ്ടി വരാറുണ്ട്. ചിലർ നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോൾ ചിലർ മധു സാർചെയ്തത് പോലെ ചിരിച്ച് തള്ളും. നടൻ ജഗതി ശ്രീകുമാർ, രേഖ, ഗായിക എസ്.ജാനകി,നടൻ ശ്രീരാമൻ, ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന തുടങ്ങിയവരെക്കുറിച്ചും ഇത്തരത്തിൽ വ്യാജ മരണവാർത്തകൾ പ്രചരിച്ചിരുന്നു. മുൻപ് നടി കനക മരിച്ചുവെന്ന വാർത്ത പ്രചരിച്ചപ്പോൾ താൻ മരിച്ചിട്ടില്ലെന്ന് നേരിട്ട് മാധ്യമങ്ങൾക്ക് മുന്നിലെത്തിയാണ് അവർ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP