Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർക്കാർ 25 ലക്ഷം രൂപ നൽകാമെന്നേറ്റിട്ടും എന്തുകൊണ്ടായിരിക്കാം 50 ഫ്‌ളാറ്റുകൾക്ക് ഉടമകൾ എത്താത്തത് ? ലക്ഷങ്ങൾ വിലമതിക്കുന ഫ്‌ളാറ്റുകൾക്ക് വെറും മൂന്ന് ലക്ഷം രൂപ മാത്രം രജിസ്‌ട്രേഷൻ നടത്തിയതും നോട്ട് നിരോധനത്തിന്റെ പേരിൽ ബഹളം വച്ചതും തമ്മിൽ എന്തെങ്കിലും ബന്ധം സംശയിക്കാമോ? ഒരു തെറ്റും ചെയ്യാതെ വഴിയിലിറക്കിയവരോടുള്ള സഹതാപം നിലനിർത്തുമ്പോഴും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാൻ മലയാളിക്ക് അവകാശമില്ലേ?

സർക്കാർ 25 ലക്ഷം രൂപ നൽകാമെന്നേറ്റിട്ടും എന്തുകൊണ്ടായിരിക്കാം 50 ഫ്‌ളാറ്റുകൾക്ക് ഉടമകൾ എത്താത്തത് ? ലക്ഷങ്ങൾ വിലമതിക്കുന ഫ്‌ളാറ്റുകൾക്ക് വെറും മൂന്ന് ലക്ഷം രൂപ മാത്രം രജിസ്‌ട്രേഷൻ നടത്തിയതും നോട്ട് നിരോധനത്തിന്റെ പേരിൽ ബഹളം വച്ചതും തമ്മിൽ എന്തെങ്കിലും ബന്ധം സംശയിക്കാമോ? ഒരു തെറ്റും ചെയ്യാതെ വഴിയിലിറക്കിയവരോടുള്ള സഹതാപം നിലനിർത്തുമ്പോഴും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയാൻ മലയാളിക്ക് അവകാശമില്ലേ?

മറുനാടൻ ഡെസ്‌ക്‌

മരടിലെ ഫ്‌ളാറ്റ് ഉടമകൾ ഒഴിഞ്ഞിരിക്കുകയാണ്. ഏതാണ്ട് എല്ലാവരും തന്നെ സ്ഥലം കാലിയാക്കി. അവരോടുള്ള സഹതാപം ആദ്യം തന്നെ രേഖപ്പെടുത്ത്ടടെ. വർത്തമാനകാല ഇന്ത്യയുടെ നിയമലംഘനത്തിന്റഎ ഇരകളായി വേണം അവരെ കാണാൻ. ഇരകൾ എന്ന് പറയുമ്പോൾ ഇവരിൽ പലരും നിസ്സഹായരായ ഇരകൾ തന്നെയാണ്. എല്ലാം ശരിയാണ് എന്ന് കരുതി പെട്ട്‌പൊയവർ. എന്നാൽ പകുതിയിൽ അധികം പേർ ഇവിടെ ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നു എന്ന് അറിഞ്ഞുകൊണ്ട്. സ്വാധീനവും സാഹചര്യവും ഉപയോഗിച്ച് അതിനെ മറികടക്കാം എന്ന് വിശ്വസിച്ച് ഫ്‌ളാറ്റ് ഉടമകൾ ആയവരാണ്.

അവരുടെ പിൻബലം പ്രമുഖരായ പലർക്കും അവിടെ ഫ്‌ളാറ്റുകൾ ഉണ്ട് എന്നത് തന്നെയായിരുന്നു. അതിനുള്ള ഏറ്റവും വലിയ തെളിവ് നിങ്ങളാരും ഇവിടെ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി പോകേണ്ടി വരില്ല എന്ന പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ തന്നെയാണ്. സിപിഎം സെക്രട്ടറി മാത്രമല്ല മറ്റ് പാർട്ടി നേതാക്കളും പിന്തുണ നൽകുകയും അവർക്ക് പ്രതീക്ഷ നൽകുകയും ചെയ്തു എന്നത് ഈ രാഷ്ട്രീയ അടിത്തറയുടെ തെളിവാണ്. എന്നാൽ ഒടുവിൽ എല്ലാ വാതിലുകളും അവർക്ക് മുന്നിൽ കൊട്ടിയടഞ്ഞപ്പോൾ അഭയാർത്ഥികളെ പോലെ അവർക്ക് ഉള്ളതും കൊണ്ട് ഇറങ്ങി പോകേണ്ടി വന്നു.അവരിൽ ചിലരെങ്കിലും നിയമത്തിന്റെ നൂലാമാലകളുടെ ഇരകളാണ് എന്ന് സമ്മതിക്കുന്നതിൽ ഒരു വിഷമവും എനിക്കില്ല.

എന്നാൽ വളരെ ശ്രദ്ധേയമായ ഒരു കാര്യം ഒടുവിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 50ഓളം ഫ്‌ളാറ്റുകളുടെ ഉടമകളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് നഗരസഭ സെക്ട്രട്ടറി പറയുന്നു. 350 ഫ്‌ളാറ്റുകളാണ് ആ സമുച്ഛയങ്ങളിൽ മൊത്തം ഉള്ളത് എന്ന് എല്ലാവർക്കും അറിയുന്നതാണ്. അതിൽ പലർക്കും വേറെ ഫ്‌ളാറ്റുകൾ ഉണ്ട്. എന്നാൽ മറ്റ് പലർക്കും വേറെ കിടപ്പാടം ഇല്ല. അവർക്ക് സർക്കാർ അഭയാർത്ഥികളെപ്പോലെ അതേസൗകര്യങ്ങളുള്ള ഫ്‌ളാറ്റുകൾ പുനരധിവാസ കേന്ദ്രങ്ങളായി ഒരുക്കിയിട്ടുണ്ട്. പക്ഷേ ഈ 50 പേരെ കണ്ടെത്താൻ ഇനിയും കഴിയുന്നില്ല. ആരുടേതാണ് ഈ 50 ഫ്‌ളാറ്റുകൾ എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല സർക്കാരിന് അത് അറിയുകയുമില്ല. 350 ഫ്‌ളാറ്റുകൾ പരിശോധിക്കുമ്പോൾ അതിൽ 50 എണ്ണം ആരുടേതാണ് എന്ന് കണ്ടെത്താൻ നഗരസഭയ്ക്ക് കഴിയുന്നില്ല എന്നത് മരട് നഗരസഭയുടേയും കേരള സർക്കാരിന്റേയും ഇന്ത്യ എന്ന രാജ്യത്തിന്റേയും പരാജയമാണ്. നമ്മുടെ രാജ്യത്ത് ഉടമകൾ ആരാണ് എന്ന് സർക്കാരിന് അറിയാതെ സൂക്ഷിക്കാം എന്നുള്ള തെളിവ്.

എന്ത്‌കൊണ്ടയിരിക്കാം 25 ലക്ഷം രൂപ സർക്കാർ അടിയന്തിരമായി നഷ്ട പരിഹാരം നൽകുന്നു എന്ന് പറഞ്ഞിട്ടും ആരും ഉടമസ്ഥ അവകാശം പറഞ്ഞുകൊണ്ട് എത്താത്തത്. എന്തുകൊണ്ടായിരിക്കാം 25000 രൂപ വാടകയുള്ള ആഡംബര ഫ്‌ളാറ്റ് തന്നെ വാടകയ്ക്ക് നൽകാം എന്ന പറഞ്ഞിട്ട് ഈ 50 വീട്ടുകാർ എത്താതിരിക്കുന്നത്. അതിന് പിന്നിൽ ദുരൂഹമായ ദുർഗന്ധം ഉണ്ട് എന്ന് തന്നെ വേണം കരുതാൻ. സൗബിൻ സാഹിറും മേജർ രവിയും ബ്ലെസിയും അടക്കമുള്ള സിനിമക്കാർക്ക് അവിടെ ഫ്‌ളാറ്റ് ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. അവരൊക്കെ പരസ്യമായി തന്നെ അവരുടെ അവകാശം സ്ഥാപിച്ചവരാണ്. അതുകൊണ്ട് തന്നെ അവർക്ക് മറച്ച് വെക്കാൻ ഒന്നും ഇല്ല.

പക്ഷേ പുറത്ത് വരാതിരിക്കുന്ന അൻപത് പേരുടെ കാര്യം അങ്ങനെയല്ല. അവർക്ക് പലതും ഒളിക്കാനുണ്ട്. ഈ ഫ്‌ളാറ്റുകൾ സംബന്ധിച്ച് ഇത്രയും കോലാഹലങ്ങൾ അരങ്ങേറുന്നു. അവർക്ക് അത് ഒന്നും അറിയില്ല. ഇത്ര.ും വലിയ വാദ പ്രതിവാദങ്ങൾ മാസങ്ങളോളം കോടതിയിലും മറ്റും നടക്കുകയും മാധ്യമങ്ങൾ മുഴുവൻ വാർത്തയാവുകയും ചെയ്തിട്ടും അവർ അറിഞ്ഞില്ല എന്ന് പറയുന്നത് കള്ളത്തനം തന്നെയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP