Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹാമർ ത്രോ കഴിഞ്ഞ ശേഷം മാറി നിന്നു; അടുത്ത വിദ്യാർത്ഥിയെറിഞ്ഞ ഹാമർ അബദ്ധത്തിൽ വീണത് അബേലിന്റെ തലയിലും; പാലായിലെ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് അപകടം; ഗുരുതര പരിക്കുമായി വിദ്യാർത്ഥി കോട്ടയം മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ

ഹാമർ ത്രോ കഴിഞ്ഞ ശേഷം മാറി നിന്നു; അടുത്ത വിദ്യാർത്ഥിയെറിഞ്ഞ ഹാമർ അബദ്ധത്തിൽ വീണത് അബേലിന്റെ തലയിലും; പാലായിലെ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് അപകടം; ഗുരുതര പരിക്കുമായി വിദ്യാർത്ഥി കോട്ടയം മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് ഹാമർ തലയിൽ വീണ് ആണ് വിദ്യാർത്ഥിക്ക് പരിക്ക്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അബേൽ ജോൺസൻ ആണ് തലയ്ക്ക് പരിക്കേറ്റത്. വിദ്യാർത്ഥി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. തന്റെ ത്രാ കഴിഞ്ഞശേഷം മാറിനിന്ന ആബേലിന്റെ തലയിലേക്ക്, മറ്റൊരു മത്സരാർത്ഥി എറിഞ്ഞ ഹാമർ വീഴുകയായിരുന്നു. അപകടം അബദ്ധത്തിൽ സംഭവിച്ചതാണെന്നും ചികിത്സയ്ക്കാവശ്യമായ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. അബേൽ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് വെന്റിലേറ്ററിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP