Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താക്കറെ കുടുംബത്തിലെ ഇളംമുറക്കാരന് 16 കോടിയുടെ സമ്പത്ത്; 64 ലക്ഷം രൂപയുടെ സ്വർണവും 6.5 ലക്ഷം രൂപ വില വരുന്ന സെക്കന്റ് ഹാൻഡ് ബിഎംഡബ്ല്യൂ കാറും സ്വന്തം; പിതാവ് നൽകിയ കൃഷിഭൂമിയുടെ വില 77.66 ലക്ഷം; കൈവശമുള്ളത് 13344 രൂപ; ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താക്കറെ കുടുംബാംഗം ആദിത്യ താക്കറെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത് സ്വത്ത് വിവരങ്ങൾ

താക്കറെ കുടുംബത്തിലെ ഇളംമുറക്കാരന് 16 കോടിയുടെ സമ്പത്ത്; 64 ലക്ഷം രൂപയുടെ സ്വർണവും 6.5 ലക്ഷം രൂപ വില വരുന്ന സെക്കന്റ് ഹാൻഡ് ബിഎംഡബ്ല്യൂ കാറും സ്വന്തം; പിതാവ് നൽകിയ കൃഷിഭൂമിയുടെ വില 77.66 ലക്ഷം; കൈവശമുള്ളത് 13344 രൂപ; ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താക്കറെ കുടുംബാംഗം ആദിത്യ താക്കറെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയത് സ്വത്ത് വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വോർളി സീറ്റിലേക്ക് മത്സരിക്കുന്ന ആദിത്യ താക്കറെ തനിക്ക് 16 കോടിയുടെ സമ്പത്തുണ്ടെന്ന് സാക്ഷ്യപ്പെടുത്തി. 11.38 കോടിയുടെ ജംഗമ വസ്തുക്കളും 4.67 കോടിയുടെ സ്ഥാവര വസ്തുക്കളുമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. 2010 ൽ രജിസ്റ്റർ ചെയ്ത 6.5 ലക്ഷം രൂപ വില വരുന്ന സെക്കന്റ് ഹാൻഡ് ബിഎംഡബ്ല്യൂ കാറും സ്വന്തമായുണ്ട്. 64. 65 ലക്ഷത്തിന്റെ സ്വർണവും 10.36 കോടി രൂപ വിവിധ ബാങ്കുകളിലായി വിവിധ നിക്ഷേപങ്ങളുടെ രൂപത്തിലുണ്ടെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു. 20.39 ലക്ഷം വിവിധ ബോണ്ടുകളായും ഷെയർ മാർക്കറ്റ്, മ്യൂച്വൽ ഫണ്ട് എന്നിങ്ങനെയുണ്ടെന്നും ആദിത്യ താക്കറെ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഡിൽ അഞ്ചിടങ്ങളിലായി ഉദ്ധവ് താക്കറെ നൽകിയ കൃഷിഭൂമിക്ക് 77.66 ലക്ഷം രൂപ വിലവരുന്നതാണ്. താനെയിൽ 3.89 കോടി മൂല്യമുള്ള രണ്ട് വ്യാപാര സമുച്ചയങ്ങളും സ്വന്തമായുള്ളതായി പറയുന്നു. 13344 രൂപ കൈവശമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

ഇതുവരെ താക്കറെ കുടുംബത്തിലെ ഇളംമുറക്കാരനെതിരെ ക്രിമിനൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. ബാൽതാക്കറെയുടെ കൊച്ചുമകനും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ താക്കറെ കുടുംബത്തിൽ നിന്ന് മത്സരിക്കുന്ന ആദ്യത്തെ അംഗമാണ്. ശിവസേനയുടെ തട്ടകമായ വോർളിയിൽ മത്സരിച്ചാണ് ആദിത്യ തന്റെ സജീവ രാഷ്ട്രീയത്തിന് തുടക്കം കുറിക്കുന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആദിത്യ ജൻ ആശീർവാദ് യാത്ര എന്ന പേരിൽ സംസ്ഥാനത്ത് പര്യടനം നടത്തിയിരുന്നു. ബിഎ, എൽഎൽബി ബിരുദ ധാരിയായ 29 കാരനായ ആദിത്യ താക്കറെയെ പാർട്ടിയിലെ ഒരു വിഭാഗം ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നേരത്തെ തന്നെ ഉയർത്തിക്കാണിച്ചിരുന്നു. 2010ലാണ് ആദിത്യ താക്കറെ യുവസേന പ്രസിഡന്റായി നിയമിക്കപ്പെടുന്നത്. 2018ലാണ് ശിവസേന നേതാവായി ആദിത്യ ഉയർന്നു വരുന്നത്.

താക്കറെ കുടുംബത്തിൽ നിന്ന് ആരും തന്നെ ഇതു വരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച താക്കറെ കുടുംബാംഗത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നാണ് ശിവസേന വിശേഷിപ്പിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി പദത്തിനായി ആരുടെയും പിന്നാലെ നടക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഈ യുവനേതാവ്. ബിജെപിയെക്കാൾ കുറവ് സീറ്റിൽ മത്സരിക്കുന്നത് ശിവസേനക്ക് ക്ഷീണമാകില്ലെന്നാണ് ആദിത്യ താക്കറെ പറയുന്നത്. ശരദ് പവാറിനെതിരായ കേസിനെക്കുറിച്ച് അഭിപ്രായം പറയില്ലെന്നും പ്രതിപക്ഷ എംഎൽഎമാർ ശിവസേനയിലെത്തുന്നത് വികസന രാഷ്ട്രീയം കൊണ്ടാണെന്നും വർളിയിൽ വിജയം ഉറപ്പാണെന്നും ആദിത്യ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നാണ് പറയുന്നതെങ്കിലും ബിജെപി മുഖ്യമന്ത്രി പദത്തെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP