Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യക്കാരനായ ജീവനക്കാരന് ശമ്പളയിനത്തിൽ നല്‌കേണ്ട തുക കുറച്ച് നല്കി; സിഡ്‌നിയിലെ മലയാളി റസ്‌റ്റോറന്റ് ഉടമയ്‌ക്കെതിരെ കേസ്; ബ്യൂ മൂൾ റസ്റ്റോറന്റ് ഉടമകൾക്കെതിരെയുള്ള കേസിന്റെ വിധി ഈ മാസം അവസാനത്തോടെ

ഇന്ത്യക്കാരനായ ജീവനക്കാരന് ശമ്പളയിനത്തിൽ നല്‌കേണ്ട തുക കുറച്ച് നല്കി; സിഡ്‌നിയിലെ മലയാളി റസ്‌റ്റോറന്റ് ഉടമയ്‌ക്കെതിരെ കേസ്; ബ്യൂ മൂൾ റസ്റ്റോറന്റ് ഉടമകൾക്കെതിരെയുള്ള കേസിന്റെ വിധി ഈ മാസം അവസാനത്തോടെ

സ്വന്തം ലേഖകൻ

ന്ത്യക്കാരനായ ജീവനക്കാരന് ശമ്പളയിനത്തിൽ നല്‌കേണ്ട തുക കുറച്ച് നല്കിയതിനെ തുടർന്ന് സിഡ്‌നിയിലെ മലയാളി ഹോട്ടൽ ഉടമകൾക്കെതിരെ കേസ്. വെന്റ്റ്‌വർത്ത് വില്ലിലെ ബ്ലൂമൂൺ റെസ്റ്റോറന്റ് ഉടമകൾക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.

2013 മുതൽ 2016 വരെ റെസ്റ്റോറന്റിൽ ജോലി ചെയ്ത ഇന്ത്യാക്കാരനായ ജീവനക്കാരന് ശമ്പളയിനത്തിൽ നൽകേണ്ടിയിരുന്ന ഒന്നര ലക്ഷത്തിലേറെ ഡോളർ നൽകിയില്ല എന്നാണ് കേസ്. ഫെയർ വർക്സ് ഓംബുഡ്സ്മാന്റെ അന്വേഷണത്തെ തുടർന്ന് ഫെഡറൽ സർക്യൂട്ട് കോടതിയാണ് ഇപ്പോൾ കേസ് പരിഗണിക്കുന്നത്.

2013ൽ ഇന്ത്യയിൽ നിന്നുള്ള ഒരാളെ ഇവർ റെസ്റ്റോറന്റ് ജോലിക്കായി സ്പോൺസർ ചെയ്യുകയായിരുന്നു. 457 വിസയിൽ വന്ന ഈ ജീവനക്കാരന്, വർഷം 54,000 ഡോളറായിരുന്നു ശമ്പളമായി വാഗ്ദാനം ചെയ്തത് എന്നാണ് ഓംബുഡ്സ്മാൻ ചൂണ്ടിക്കാട്ടിയത്.ഈ ജീവനക്കാരന്റെ പേരിൽ തുടങ്ങിയ ബാങ്ക് അക്കൗണ്ടിലേക്ക് കരാർ പ്രകാരം രണ്ടാഴ്ച കൂടുമ്പോൾ 1600 ഡോളർ വീതം ശമ്പളയിനത്തിൽ നിക്ഷേപിക്കുകയും ചെയ്തു.

എന്നാൽ, റെസ്റ്റോറന്റ് ഉടമകൾ തന്നെയാണ് ഈ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് എന്നാണ് ആരോപണം. ബാങ്ക് കാർഡ് കൈവശം വച്ചിരുന്ന റെസ്റ്റോറന്റ് ഉടമകൾ, അക്കൗണ്ടിൽ നിന്ന് പല തവണ പണം പിൻവലിക്കുകയും ചെയ്തുവെന്ന് ഓംബുഡ്‌സ്മാന് പറയുന്നു.പകരം, ആഴ്ചയിൽ 400 മുതൽ 450 ഡോളർ വരെ ജീവനക്കാരന് നേരിട്ട് പണമായി (ക്യാഷ് ഇൻ ഹാന്റ്) നൽകുകയാണ് ഉടമകൾ ചെയ്തതെന്ന് ഓംബുഡ്സ്മാൻ ആരോപിക്കുന്നു.

മാത്രമല്ലദിവസം 11 മുതൽ 12 മണിക്കൂർ വരെയും ആഴ്ചയിൽ ആറു ദിവസം ജോലി ചെയ്തിട്ടും ശമ്പളം നല്കുന്നത് കുറവാണെന്നും, വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നൽകേണ്ട പെനാല്ട്ടി നിരക്കും പൂർണമായും നൽകിയില്ലെന്നും കേസിൽ ആരോപിക്കുന്നു.

2016ൽ ജോലിയിൽ നിന്ന് പിരിഞ്ഞ ശേഷം ഈ ജീവനക്കാരൻ തന്നെയാണ് ഫെയർ വർക്സ് ഓംബുഡ്സ്മാനെ സമീപിച്ച് പരാതി നൽകിയത്. അവസാന കാലഘട്ടത്തിൽ ജീവനക്കാരനോട് പണം തിരികെ നൽകാൻ റെസ്റ്റോറന്റ് ഉടമകൾ ആവശ്യപ്പെട്ടതായും ഓംബുഡ്സ്മാൻ ആരോപിച്ചു. പാരമറ്റയിലെ ഫെഡറൽ സർക്യൂട്ട് കോടതി ഈ മാസം അവസാനം കേസ് പരിഗണിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP