Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വിറ്റ്‌സർലൻഡിൽ അച്ഛന്മാർക്ക് രണ്ടാഴ്‌ച്ച പെറ്റേണിറ്റി ലീവ് അനുവദിച്ചേക്കും; തീരുമാനം ഫാമിലി ലീവ് ക്യാംപയ്‌നർമാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ

സ്വിറ്റ്‌സർലൻഡിൽ അച്ഛന്മാർക്ക് രണ്ടാഴ്‌ച്ച പെറ്റേണിറ്റി ലീവ് അനുവദിച്ചേക്കും; തീരുമാനം ഫാമിലി ലീവ് ക്യാംപയ്‌നർമാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ

സ്വന്തം ലേഖകൻ

സ്വിറ്റ്‌സർലൻഡിൽ അച്ഛന്മാർക്ക് രണ്ടാഴ്‌ച്ച പെറ്റേണിറ്റി ലീവ് അനുവദിക്കാൻ സാധ്യത.നാലാഴ്ച അവധി ആവശ്യപ്പെട്ട് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവന്ന ഫാമിലി ലീവ് ക്യാംപയ്‌നർമാരുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതെത്തുടർന്ന്, ഹിത പരിശോധനയ്ക്കുള്ള ശ്രമം ക്യാംപെയ്‌നർമാർ ഉപേക്ഷിച്ചു.

ഇതുവരെ ആവശ്യത്തെ പൂർണമായി എതിർക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരുന്നതെങ്കിലും ഇപ്പോൾ രണ്ടാഴ്ച അവധി അനുവദിക്കാൻ ധാരണയായ സാഹചര്യത്തിൽ, ഇനി ജർമനിയിലേതു പോലുള്ള പേരന്റൽ ലീവ് സ്‌കീമിനു വേണ്ടിയാകും ശ്രമിക്കുകയെന്ന് ക്യാംപെയ്‌നർമാർ അറിയിച്ചു കഴിഞ്ഞു.

നിലവിലുള്ള നിയമ പ്രകാരം കുട്ടി ജനിക്കുന്നതുമായി ബന്ധപ്പെട്ട് അച്ഛന് ഒരു ദിവസം പോലും അവധിക്ക് അവകാശമില്ല. അമ്മമാർക്ക് 14 ആഴ്ച അവധി കിട്ടും. അതിൽ ആദ്യത്തെ എട്ടാഴ്ച നിർബന്ധിത അവധിയുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP