Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്നിധാനത്ത് പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ഉയരം 10 മീറ്ററാക്കണമെന്ന് ശബരി മാസ്റ്റർപ്ലാൻ കമ്മിറ്റി നിർദ്ദേശം; രണ്ട് നിലയ്ക്ക് മുകളിലുള്ള നിർമ്മാണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനും ശുപാർശ

സന്നിധാനത്ത് പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ഉയരം 10 മീറ്ററാക്കണമെന്ന് ശബരി മാസ്റ്റർപ്ലാൻ കമ്മിറ്റി നിർദ്ദേശം; രണ്ട് നിലയ്ക്ക് മുകളിലുള്ള നിർമ്മാണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനും ശുപാർശ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലയിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടങ്ങളുടെ ഉയരം 10 മീറ്ററാക്കണമെന്ന് ശബരി മാസ്റ്റർപ്ലാൻ കമ്മിറ്റി നിർദ്ദേശം. 2 നിലയ്ക്കു മുകളിലുള്ള നിർമ്മാണത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനും ശുപാർശയുണ്ട്. തറ നിരപ്പിൽനിന്ന് 2 നിലയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് അനുമതി ലഭിക്കില്ല. ഇതോടെ മാളികപ്പുറത്ത് നിർമ്മിക്കുന്ന അന്നദാന മണ്ഡപത്തിന്റെ മൂന്നാംനിലയുടെ പണികൾ ഉപേക്ഷിച്ചു. സെല്ലാറും അതിനു മുകളിൽ 3 നിലയും ഉൾപ്പെടുന്നതായിരുന്നു അന്നദാന മണ്ഡപത്തിന്റെ പ്ലാൻ. 5 വർഷം മുൻപാണ് പണികൾ തുടങ്ങിയത്. 2 നിലയുടെ പണികൾ ഭാഗികമായി തീർത്ത് അന്നദാനം ഇതിൽ ആരംഭിച്ചിരുന്നു. മൂന്നാം നില കൂടി പണിത് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താനായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കം.

ആറും ഏഴും നിലകളുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ സന്നിധാനത്ത് ഉയരുന്നെന്നും ഇത് പെരിയാർ കടുവാ സങ്കേതത്തിലെ പരിസ്ഥിതിക്ക് ദോഷമാണെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കമുള്ള വിഷയങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതി സന്നിധാനം സന്ദർശിച്ചപ്പോൾ വനംവകുപ്പ് റിപ്പോർട്ടും നൽകിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP