Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫിനിക്സിൽ നാല് മാസം പ്രായമുള്ള പെൺ കുഞ്ഞ് വാനിൽ ചൂടേറ്റ് മരിച്ചു

ഫിനിക്സിൽ നാല് മാസം പ്രായമുള്ള പെൺ കുഞ്ഞ് വാനിൽ ചൂടേറ്റ് മരിച്ചു

പി പി ചെറിയാൻ

ഫിനിക്സ്: ഫിനിക്സിലെ സ്‌കൂൾ ബസ് ഫെസിലിറ്റിയുടെ പുറത്ത് പാർക്ക് ചെയ്തിരുന്ന വാനിൽ മണിക്കൂറുകളോളം കഴിയേണ്ടിവന്ന നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് ചൂടേറ്റ് മരിച്ചതായി അധികൃതർ പറഞ്ഞു.

വാഷിങ്ടൺ എലിമെന്ററി സ്‌ക്കൂൾ ഡിസ്ട്രിക്റ്റിൽ ഒക്ടോബർ ഒന്ന് ചൊവ്വാഴ്ചയായിരുന്ന സംഭവം. രാവിലെ വീട്ടിൽ നിന്നും കുട്ടികളെ ഡെകെയറിൽ വിട്ടതിന് ശേഷം 4 മാസം പ്രായമുള്ള കുഞ്ഞിന് ഡോക്ടേഴ്സ് അപ്പോയ്ന്മെന്റ് ഉണ്ടായിരുന്നതുകൊണ്ട് ആ കുട്ടിയേയും കൂട്ടി സ്‌കൂളിന് മുൻവശം എത്തി. തുടർന്ന് വാൻ പാർക്ക് ചെയ്ത് നേരെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു.

ഈ സ്‌കൂളിൽ ബിൽഡിങ് അഡ്‌മിനിസ്ട്രേറ്ററായി ജോലി ചെയ്തുവരികയായിരുന്നു 56 വയസ്സുള്ള കുട്ടികളുടെ പിതാവ്. മൂന്ന് മണിക്ക് ശേഷം ജോലി കഴിഞ്ഞ് വാനിന്റെ സമീപമെത്തിയപ്പോഴായിരുന്നു കുട്ടി വാനിലുള്ള വിവരം ഇയ്യാൾ ഓർക്കുന്നത്. ഇതിനിടയിൽ കുട്ടി അബോധാവസ്ഥയിലെത്തിയിരുന്നു. ഉടനെ 911 വിളിച്ചു, പൊലീസ് എത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു.

കൂട്ടികളെ വീട്ടിൽ ദത്തെടുത്ത് വളർത്തിയിരുന്ന പിതാവിന് കുട്ടിയെ മനഃ പൂർവ്വമായി വേദനിപ്പിക്കണമെന്ന് ഉണ്ടായിരുന്നില്ല എന്ന മാത്രമല്ല കുട്ടികളെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയായിരുന്നു ഇദ്ദേഹമെന്ന് സ്‌കൂൾ സഹപ്രവർത്തകർ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയിലാണ് 11 മാസം പ്രായമുള്ള രണ്ട് കുട്ടികളെ കാറിൽ മറന്നുവെച്ച് ഒരു കുട്ടി മരിച്ച സംഭവം ഉണ്ടായത്. ഇതോടെ ഈ വർഷം കാറിൽ ചൂടേറ്റ്മരിക്കുന്ന കുട്ടികളുടെ സംഖ്യ 44 ആയി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP