Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായി പരാതിപെട്ടപ്പോൾ ഗഡ്ഗരി ഉദ്യോഗസ്ഥരെ വിരട്ടി ഉറപ്പിച്ചത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 526 കിലോമീറ്റർ നീളുന്ന നെടുങ്കണ്ടൻ പാത; പഴയ എൻ എച്ച് 17നെ 13 ഭാഗമായി തിരിച്ച് 45 മീറ്റർ വീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും മൂന്ന് ലൈൻ വീതമാക്കി മാറ്റുമ്പോൾ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും; രണ്ട് വരിപാതിയിൽ നിന്നും ആറു വരി പാതയിലേക്ക് മാറാൻ വർഷങ്ങൾ എടുക്കുമെങ്കിലും ലാഭിക്കുന്നത് രണ്ടിരട്ടിയോളം സമയം

പിണറായി പരാതിപെട്ടപ്പോൾ ഗഡ്ഗരി ഉദ്യോഗസ്ഥരെ വിരട്ടി ഉറപ്പിച്ചത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള 526 കിലോമീറ്റർ നീളുന്ന നെടുങ്കണ്ടൻ പാത; പഴയ എൻ എച്ച് 17നെ 13 ഭാഗമായി തിരിച്ച് 45 മീറ്റർ വീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും മൂന്ന് ലൈൻ വീതമാക്കി മാറ്റുമ്പോൾ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും; രണ്ട് വരിപാതിയിൽ നിന്നും ആറു വരി പാതയിലേക്ക് മാറാൻ വർഷങ്ങൾ എടുക്കുമെങ്കിലും ലാഭിക്കുന്നത് രണ്ടിരട്ടിയോളം സമയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയപാത വികസനത്തിൽ തടസ്സങ്ങളെല്ലാം നീക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരണാപത്രം ഒപ്പിട്ടുമ്പോൾ കേരളം പ്രതീക്ഷയിലേക്ക് എത്തുകയാണ്. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് വ്യാഴാഴ്ച കരാറായത്. ദേശീയപാത 66-ൽ (പഴയ എൻ.എച്ച്.-17) കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരത്തെ കഴക്കൂട്ടംവരെ 526 കിലോമീറ്ററാണ് 13 ഭാഗങ്ങളിൽ ആറുവരിപ്പാതയായി വികസിപ്പിക്കുക. 45 മീറ്ററായാണ് ഈ ഭാഗങ്ങളിൽ റോഡ് വികസനം. ഇതോടെ കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറുഭാഗത്തേക്ക് അതിവേഗം പായാൻ കഴിയും.

ഭൂമിയേറ്റെടുക്കലിന്റെ 25 ശതമാനം ചെലവ് ഏറ്റെടുക്കാമെന്ന് കേരളം നേരത്തേ അറിയിച്ചിരുന്നു. ചൊവ്വാഴ്ചതന്നെ കേന്ദ്രത്തിന്റെ സമ്മതപത്രം കിട്ടിയിരുന്നെങ്കിലും ഒമ്പതിനു ധാരണാപത്രം ഒപ്പിടാനായിരുന്നു തീരുമാനം. എന്നാൽ, നടപടികൾ വേഗത്തിലാക്കി വ്യാഴാഴ്ചതന്നെ ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി കമലവർധന റാവുവും കേന്ദ്ര ജോയന്റ് സെക്രട്ടറി അമിത് ഘോഷുമാണ് ഒപ്പുവെച്ചത്. ദേശീയപാത അഥോറിറ്റി ജനറൽ മാനേജർ അലോക് ദിപാങ്കർ സന്നിഹിതനായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതിയാണ് കാര്യങ്ങൾ വേഗത്തിലാക്കിയത്. പഴയ ദേശീയപാത 17നെ 13 ഭാഗമായാണ് വികസിപ്പിക്കുന്നത്.

പഴയ എൻ എച്ച് 17നെ 13 ഭാഗമായി തിരിച്ച് 45 മീറ്റർ വീതിയിൽ അങ്ങോട്ടും ഇങ്ങോട്ടും മൂന്ന് ലൈൻ വീതമാക്കി മാറ്റുമ്പോൾ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. രണ്ട് വരിപാതിയിൽ നിന്നും ആറു വരി പാതയിലേക്ക് മാറാൻ വർഷങ്ങൾ എടുക്കുമോങ്കിലും ലാഭിക്കുന്നത് രണ്ടിരട്ടിയോളം സമയമാകും. എത്രയും വേഗം പണി പൂർത്തിയാക്കുമെന്നാണ് കേന്ദ്രം നൽകുന്ന ഉറപ്പ്. ഭൂമിയേറ്റെടുക്കലിന്റെ ചെലവുവഹിക്കാമെന്ന് രണ്ടുമാസംമുമ്പ് കേരളം അറിയിച്ചിരുന്നെങ്കിലും ഗതാഗതമന്ത്രാലയം നടപടികളെടുത്തില്ല. ഇക്കാര്യത്തിൽ പരാതി പറയാനെത്തിയ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അലംഭാവം കാട്ടിയ മന്ത്രാലയ ഉദ്യോഗസ്ഥരെ കഠിനമായി ശാസിച്ചു. മന്ത്രാലയത്തിൽ സ്വാർഥതാത്പര്യക്കാരുണ്ടെന്ന് അറിയാമെന്നു പറഞ്ഞ കേന്ദ്രമന്ത്രി കേരളത്തിന്റെ കരാറിൽ വേഗം തീരുമാനമെടുത്തില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും മുന്നറിയിപ്പു നൽകി. നക്‌സലൈറ്റായി രാഷ്ട്രീയജീവിതം തുടങ്ങിയ തന്നെ വീണ്ടും അതേ നിലപാടിലേക്കു കൊണ്ടുപോകരുതെന്ന താക്കീതും നൽകി. തുടർന്ന്, അന്നുരാത്രിതന്നെ കേന്ദ്രത്തിന്റെ സമ്മതപത്രം കേരള സർക്കാരിനു കൈമാറി.

ദേശീയപാത അഥോറിറ്റിയുടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു മുൻഗണനാപ്പട്ടിക മാറ്റിനിശ്ചയിച്ചപ്പോൾ കേരളം തഴയപ്പെട്ടിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെ തീരുമാനം തിരുത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചെങ്കിലും തുടർനടപടികൾ മുന്നോട്ടുപോയില്ല. വികസനത്തിന്റെ പേരിൽ അറ്റകുറ്റപ്പണിക്കുള്ള പണവും ദേശീയപാത അഥോറിറ്റി നൽകുന്നില്ല. ഇതോടെയാണു മുഖ്യമന്ത്രി വീണ്ടും ഗഡ്കരിയുമായി ചർച്ച നടത്തിയതും കരാർ ഒപ്പിടാൻ വഴിയൊരുങ്ങിയതും. സ്ഥലമേറ്റെടുപ്പിന്റേതുൾപ്പെടെ മുടങ്ങിക്കിടക്കുന്ന വിജ്ഞാപനങ്ങൾ ഉടൻ ഇറക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥലമേറ്റെടുക്കാൻ ഏറ്റവും കൂടുതൽ എതിർപ്പുണ്ടായിരുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തർക്കങ്ങൾ പരിഹരിച്ചിരുന്നെങ്കിലും വീണ്ടും നിയമപ്രശ്‌നങ്ങൾ ഉയരുന്നുണ്ട്. മലപ്പുറം ഇടിമുഴിക്കൽ മുതൽ രാമനാട്ടുകര വരെ പുതിയ അലൈന്മെന്റ് പ്രകാരം സ്ഥലം ഏറ്റെടുക്കാനുള്ള 3എ വിജ്ഞാപനം നാട്ടുകാരുടെ പരാതിയെത്തുടർന്നു ഹൈക്കോടതി റദ്ദാക്കിയിരുന്നു. ബദൽ അലൈന്മെന്റിന്റെ സാധ്യതയും ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും പരിഗണിച്ച് പുതിയ തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുക്കുന്നവർക്ക് അനുവദിച്ച തുക കൂടുതലാണെന്ന പരാതിയും കേന്ദ്ര സർക്കാരിനുണ്ട്. കാസർകോട് ചെങ്കളയിൽ ധാരണയായ നഷ്ടപരിഹാരത്തുക കൂടുതലാണോയെന്ന് പരിശോധിക്കാൻ അടുത്തിടെ കേന്ദ്രസംഘം എത്തിയിരുന്നു.

വികസിപ്പിക്കുന്നത് 13 ഭാഗമായി

* തലപ്പാടി-ചെങ്കള 39 കി.മീ.
* ചെങ്കള-നീലേശ്വരം 37 കി.മീ.
* പേരോൽ-തളിപ്പറമ്പ് 40 കി.മീ.
* തളിപ്പറമ്പ്-മുഴപ്പിലങ്ങാട് 36 കി.മീ.
* അഴിയൂർ-വെങ്ങളം 39 കി.മീ.
* രാമനാട്ടുകര-കുറ്റിപ്പുറം 53 കി.മീ.
* കുറ്റിപ്പുറം-കപ്പിരിക്കാട് 24 കി.മീ.
* കപ്പിരിക്കാട്-ഇടപ്പള്ളി 89 കി.മീ.
* തുറവൂർ-പറവൂർ 38 കി.മീ.
* പറവൂർ-കൊറ്റംകുളങ്ങര 38 കി.മീ.
* കൊറ്റംകുളങ്ങര- കൊല്ലം ബൈപ്പാസ് തുടക്കം വരെ 08 കി.മീ.
* കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം 32 കി.മീ.
* കടമ്പാട്ടുകോണം- കഴക്കൂട്ടം 29 കി.മീ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP