Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റിസർവ് ബാങ്ക് സെർവറിലെ തകരാറ് കാരണം മുടങ്ങിയത് ആറ് ലക്ഷത്തോളം പേരുടെ ശമ്പളവും പെൻഷനും; പ്രശ്‌നം പരിഹരിക്കാൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് സൂചന; തകരാർ ഉടൻ പരിഹരിക്കുമെന്ന് റിസർവ് ബാങ്ക്

റിസർവ് ബാങ്ക് സെർവറിലെ തകരാറ് കാരണം മുടങ്ങിയത് ആറ് ലക്ഷത്തോളം പേരുടെ ശമ്പളവും പെൻഷനും; പ്രശ്‌നം പരിഹരിക്കാൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് സൂചന; തകരാർ ഉടൻ പരിഹരിക്കുമെന്ന് റിസർവ് ബാങ്ക്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: റിസർവ് ബാങ്ക് സെർവറിലെ തകരാറ് കാരണം സംസ്ഥാനത്ത് 6 ലക്ഷത്തോളം പേരുടെ ശമ്പളവും പെൻഷനും മുടങ്ങി. ബാങ്ക് അക്കൗണ്ട് വഴി ശമ്പളവും പെൻഷനും വാങ്ങുന്നവർക്കാണ് പണം കിട്ടാത്തത്. ഇതേസമയം, ട്രഷറി അക്കൗണ്ട് വഴി ഭൂരിഭാഗം പേർക്കും പണം ലഭിച്ചു. സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടെ പത്തര ലക്ഷം പേരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2.4 ലക്ഷത്തോളം ഉദ്യോഗസ്ഥർക്കും 3.6 ലക്ഷത്തോളം പെൻഷൻകാർക്കും ശമ്പളം/പെൻഷൻ ലഭിച്ചില്ല. ഇതിനിടയിൽ ഇന്നലെ വൈകിട്ട് അരമണിക്കൂർ സെർവർ പ്രവർത്തനക്ഷമമായപ്പോൾ, എസ്‌ബിഐ വഴി ശമ്പളവും പെൻഷനും വാങ്ങുന്ന 20,013 പേർക്ക് പണം കൈമാറി.

റിസർവ് ബാങ്കിന്റെ ഇകുബേർ ഓൺലൈൻ സംവിധാനത്തിലാണ് തകരാർ സംഭവിച്ചത്. പൂർണമായി ശരിയാക്കാൻ 3 ദിവസമെടുക്കുമെന്നാണ് സൂചന. തകരാറ് കാരണം 5 സംസ്ഥാനങ്ങളിൽ ശമ്പളവും പെൻഷൻ വിതരണവും മുടങ്ങിയതായാണ് വിവരം. തകരാർ ഉടൻ പരിഹരിക്കുമെന്നു റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP