Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒന്നര വയസുകാരിയുടെ തല കുടത്തിൽ കുടുങ്ങിയത് കളിക്കുന്നതിനിടെ; സമീപത്തുള്ള ആശുപത്രിക്കാരും കൈ മലർത്തിയപ്പോൾ രക്ഷയ്‌ക്കെത്തിയത് ഫയർഫോഴ്‌സ്; സെപ്റ്റിക് ടാങ്കിൽ പശു വീണത് അറിഞ്ഞതോടെ അവിടേക്കും ഓടിയെത്തി രക്ഷകരായി; സാഹസികതയുമായി ഫയർഫോഴ്‌സിന്റെ ഒരു ദിവസം

ഒന്നര വയസുകാരിയുടെ തല കുടത്തിൽ കുടുങ്ങിയത് കളിക്കുന്നതിനിടെ; സമീപത്തുള്ള ആശുപത്രിക്കാരും കൈ മലർത്തിയപ്പോൾ രക്ഷയ്‌ക്കെത്തിയത് ഫയർഫോഴ്‌സ്; സെപ്റ്റിക് ടാങ്കിൽ പശു വീണത് അറിഞ്ഞതോടെ അവിടേക്കും ഓടിയെത്തി രക്ഷകരായി; സാഹസികതയുമായി ഫയർഫോഴ്‌സിന്റെ ഒരു ദിവസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുടത്തിൽ തല കുടുങ്ങിയ ഒന്നര വയസ്സുകാരിയെ രക്ഷിച്ച് ഫയർ ഫോഴ്‌സ്. ഈഞ്ചക്കൽ സുഭാഷ് നഗറിലെ സുനിൽകുമാറിന്റെ മകൾ ഒന്നര വയസ്സുകാരി അനുഷമയാണ് കളിക്കുന്നതിനിടെ അലുമിനിയം കുടത്തിനുള്ളിൽ തല പെട്ടു പോയത്. മാതാപിതാക്കളും അയൽവാസികളും ചേർന്നു വലിച്ചൂരാൻ ശ്രമിച്ചെങ്കിലും കുടം കുടുങ്ങിത്തന്നെ കിടന്നു. സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർക്കും ഒന്നും ചെയ്യാൻ പറ്റിയില്ല. തുടർന്ന് ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷൻ ഓഫിസറിന്റേയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസറിന്റേയും നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം കുട്ടിയെ സാന്ത്വനിപ്പിച്ച ശേഷം കട്ടർ ഉപയോഗിച്ച് പതിയെ കുടം മുറിച്ചാണു തല പുറത്തെടുത്തത്.

കുട്ടിയുടെ തല കുടുങ്ങിയതിന് പിന്നാലെ സെപ്റ്റിക് ടാങ്കിൽ പശു വീണു എന്ന വിവരവും ഫയർഫോഴ്‌സിന് ലഭിച്ചു്. കരയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കരയ്ക്കു കയറാനാകാതെ വലഞ്ഞ പശുവിനെ നാട്ടുകാർ വടം കൊണ്ടു കെട്ടി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഫയർമാൻ ഷജീർ ഉള്ളിലിറങ്ങി ക്യാൻവാസ് ഹോസ് ഉപയോഗിച്ച് പശുവിനെ കെട്ടിവരിഞ്ഞു. സേനാംഗങ്ങൾ നാട്ടുകാരും ചേർന്ന് കരയിലേയ്ക്കു വലിച്ചു കയറ്റി. വീഴ്ചയിൽ കാര്യമായി പശുവിന് കാര്യമായി പരുക്കേറ്റതുമില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP