Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബൈക്കിൽ എത്തിയ സംഘം സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നു; യുവാക്കൾ പൊട്ടിച്ചെടുത്തത് മൂന്നരപ്പവന്റെ മാല; പ്രതികളുടെ ദൃശ്യങ്ങൾ സിസി ടിവിയിൽ; കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

ബൈക്കിൽ എത്തിയ സംഘം സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നു; യുവാക്കൾ പൊട്ടിച്ചെടുത്തത് മൂന്നരപ്പവന്റെ മാല; പ്രതികളുടെ ദൃശ്യങ്ങൾ സിസി ടിവിയിൽ; കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ബൈക്കിലെത്തിയ സംഘം സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ചു കടന്നു. റോഡിലൂടെ നടന്ന് പോകുകയായിരുന്ന ശോഭനയുടെ മാലപൊട്ടിച്ചതിന് പിന്നാലെ ക്ഷേത്രത്തിൽ പോയി വരികയായിരുന്ന വസന്തകുമാരിയുടേയും മാലപൊട്ടിച്ചുകടന്നു. സി.സി.ടി.വിയിൽ പതിഞ്ഞ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി. ബൈക്കിലെത്തിയ യുവാക്കൾ യുവതികളുടെ മാല പൊട്ടിച്ചു കടന്നത് ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ്. എടപ്പാൾ മാണൂരിലാണ് ആദ്യ സംഭവമുണ്ടായത്. തുടർന്ന് ഒമ്പതരയോടെ തട്ടാൻപടിയിലും പത്ത് മണിയോടെ തണ്ടിലത്തുമാണ് സംഭവം നടന്നത്.

മാണൂർ വില്ല റോഡിലൂടെ നടന്ന് പോകുകയായിരുന്ന മുഞ്ഞത്ത് നാരായണൻ കുട്ടിയുടെ ഭാര്യ ശോഭനയുടെ മാലയും ക്ഷേത്രത്തിൽ പോയി വരികയായിരുന്ന തട്ടാൻപടി സ്വദേശി വസന്തകുമാരിയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് ബൈക്കിലെത്തിയ യുവാക്കൾ പൊട്ടിച്ചെടുത്തത്. മാണൂരിൽ മാല പൊട്ടിച്ചെങ്കിലും ബഹളം കേട്ട് ഓടിയെ നാട്ടുകാരെ കണ്ട് പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.പിടിവലിയിൽ മൂന്ന് കഷ്ണങ്ങളായങ്കിലും മാല ഉടമയ്ക്ക് തന്നെ ലഭിച്ചു.

നാട്ടുകാർ പിന്തുടർന്നങ്കിലും പ്രതികളെ പിടികൂടാനായില്ല.സംഭവങ്ങളിൽ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളിൽ മാല പൊട്ടിച്ചെടുത്ത സംഘങ്ങളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താൻ പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ച് ഇവരുടെ ഫോട്ടോയും പൊലീസ് പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പൊലീസിന്റെ വക പാരിധോഷികം നൽകുമെന്ന് പൊന്നാനി സിഐ സണ്ണി ചാക്കോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP