Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂർ എയർപോർട്ടിന്റെ ഓഹരിയിൽ തട്ടിപ്പ് നടത്താൻ കോടിയേരിയും മകനും മൂന്നരകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സിബിഐക്ക് ഒരിടത്ത് എംഎൽഎ മൊഴി നൽകുമ്പോൾ എങ്കിലും അറിയുക; സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് അവിടെ അരങ്ങേറുന്നതെന്ന്; ഖജനാവിൽ നിന്നും കാശ് മുഴുവൻ മുടക്കി ഉണ്ടാക്കിയ എയർപോർട്ടിന്റെ ഭൂരിപക്ഷം ഷെയറുകളും സ്വകാര്യ മേഖലയിലാക്കാൻ സിപിഎം നേതാക്കൾ എത്ര കാശ് വാങ്ങിയെന്ന് എന്നെങ്കിലും പുറം ലോകം അറിയുമോ?

കണ്ണൂർ എയർപോർട്ടിന്റെ ഓഹരിയിൽ തട്ടിപ്പ് നടത്താൻ കോടിയേരിയും മകനും മൂന്നരകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് സിബിഐക്ക് ഒരിടത്ത് എംഎൽഎ മൊഴി നൽകുമ്പോൾ എങ്കിലും അറിയുക; സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് അവിടെ അരങ്ങേറുന്നതെന്ന്; ഖജനാവിൽ നിന്നും കാശ് മുഴുവൻ മുടക്കി ഉണ്ടാക്കിയ എയർപോർട്ടിന്റെ ഭൂരിപക്ഷം ഷെയറുകളും സ്വകാര്യ മേഖലയിലാക്കാൻ സിപിഎം നേതാക്കൾ എത്ര കാശ് വാങ്ങിയെന്ന് എന്നെങ്കിലും പുറം ലോകം അറിയുമോ?

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ എയർപോർട്ട് കേരളത്തിന്റെ പ്രതീക്ഷയാണ്. ഏറ്റവും പുതിയ ഈ എയർപോർട്ടിലേക്ക് ദിവസംതോറും എത്തിക്കൊണ്ടിരിക്കുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. മംഗലാപുരം എയർപോർട്ടിന്റെ സുരക്ഷ കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിൽ ഏറ്റവും ലാഭമുണ്ടാക്കിത്തരാൻ സാധ്യതയുള്ള എയർപോർട്ടാണ് കണ്ണൂർ. അത് ഒരു നല്ല കാര്യം തന്നെ. പക്ഷേ കണ്ണൂർ എയർപോർട്ടിന്റെ പേരിൽ നടക്കുന്ന ശതകോടികളുടെ അഴിമതിയെക്കുറിച്ച് മാത്രം ആർക്കും മിണ്ടാട്ടമില്ല.എന്തിന് ഏറഎ പറയുന്നു. ഇവിടെ അഴിമതിക്ക് ചുക്കാൻ പിടിക്കുന്ന സിപിഎമ്മിന്റെ മുഖം തുറന്ന് കാണിക്കുന്നതിന് പോലും പ്രതിപക്ഷകക്ഷികൾക്ക് മടിയാണ്. ആർക്കാണ് കണ്ണൂർ എയർപോർട്ടിന്റെ പിതൃത്വം എന്ന് തർക്കം തുടരുമ്പോൾ അതിന്റെ പിന്നിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് മാത്രം ആരും ഓർക്കുന്നില്ല.

സിപിഎം നേതാക്കൾ കണ്ണൂർ എയർപോർട്ടിന്റെ മറവിൽ കോടികൾ ഉണ്ടാക്കുന്നു എന്ന ആരോപണത്തിന് കണ്ണൂർ എയർപോർട്ടോളം തന്നെ പഴക്കമുണ്ട്. ഏറ്റവുമൊടുവിൽ പുറത്ത് വരുന്ന സൂചനകളിൽ നിന്ന് തെളിയുന്നത് ഇതുവരെ പറഞ്ഞ് കേട്ട ആരോപണങ്ങൾ ശരിയാണ് എന്ന് തന്നെയാണ് ഇപ്പോൾ പുറത്ത് വരുന്ന തെളിവുകളിൽ നിന്ന് മനസ്സിലാക്കുന്നത്. നാട് ഭരിക്കുന്ന സിപിഎ്മമിന്റെ ഘടകകക്ഷിയായ എൻസിപി നേതാവായ മാണി സി കാപ്പൻ സിബിഐക്ക് കൊടുത്തിരിക്കുന്ന മൊഴി അനുസരിച്ച് ഇതിന്റെ പേരിൽ സിപിഎം നേതാക്കൾ കൈക്കൂലി വാങ്ങി എന്നാണ്. മാണി സി കാപ്പൻ ഇപ്പോൾ നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ആളാണ്. ദിനേശ് മേനോൻ എന്നയാൾ കൊടുത്ത പരാതിയിൽ സിബിഐക്ക് കൊടുത്ത മറുപടിയിലാണ് കോടിയേരി ബാലകൃഷ്ണനും മകനും കൈക്കൂലി വാങ്ങിയ കഥ പറയുന്നത്.

ദിനേശ് മേനോന് താൻ അഞ്ച് പൈസ പോലും കൊടുക്കാനില്ലെന്നും താൻ ആകെ ചെയ്ത തെറ്റ് കോടിയേരി ബാലകൃഷ്ണനേയും മകനേയും പരിചയപ്പെടുത്തി കൊടുത്തു എന്നതും മാത്രമാണ് എന്നും മാണി സി കാപ്പന്റെ മൊഴിയിൽ പറയുന്നു. അതിന് ശേഷമാണ് ഇതിന്റെ പേരിൽ കോടികളുടെ അഴിമതി നടന്നെന്നും കോടിയേരിയും മകനും കോടികൾ വാങ്ങിയെടുത്തു എന്ന് അറിയുന്നതും. ഇത് വെറും ഒരു ആരോപണം അല്ല. സിപിഎമ്മിന്റെ ഘടകകക്ഷിയായ എൻസിപി നേതാവും ഇപ്പോൾ എംഎൽഎയുമായ ഒരു വ്യക്തി സിബിഐക്ക് എഴുതിക്കൊടുത്തതുമാണ്.പണം താൻ കൊടുക്കാനില്ല എന്ന് മാണി സി കാപ്പൻ പറയുമ്പോൾ അതുകൊടുക്കേണ്ടത് കോടിയേരിയും മകനുമാണ് എന്ന് തന്നെയാണ് കാപ്പൻ പറയുന്നത്.

ഇതുവരെ കണ്ണൂർ എയർപോർട്ടിനെ കുറിച്ച് കേൾക്കുന്ന എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നതാണ് ഇടത് എംഎൽെ പറയുന്നത് മുഴുവൻ. സിപിഎം നേതാക്കൾക്കും അവരുടെ മക്കൾക്കും പണമുണ്ടാക്കാനുള്ള ഒരു സംരംഭമായി ഈ കണ്ണൂർ എയർപോർട്ട് മാറിയിരിക്കുന്നു. സിപിഎംമ്മുകാർക്കും അവരുടെ മക്കൾക്കും ബന്ധുക്കൾക്കും ശിങ്കിടികൾക്കും പണം കൊയ്യാനുള്ള ഒരു മാർഗ്ഗമായി ഈ എയർപോർട്ട് മാറിയിരിക്കുന്നു. എയർപോർട്ടുമായി ബന്ധപ്പെട്ടുള്ള എല്ലാ കരാറുകളും ലഭിക്കുന്നത് സിപിഎമ്മുമായി ബന്ധമുള്ളവർക്കാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP