Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനായി നാൽപ്പത് സെക്ടർ ഓഫീസർമാരെയും സെക്ടർ അസിസ്റ്റന്റുമാരെയും നിയമിച്ചപ്പോൾ പകുതിയും തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാർ; നിയമനം നടത്തിയത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്നും വീഴ്‌ച്ചയുടെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ; മേയർ പ്രശാന്ത് ഇടത് സ്ഥാനാർത്ഥി ആയിരിക്കവേ കളക്ടറുടെ നീക്കം തിരഞ്ഞെടുപ്പ് അട്ടിമറിയെന്ന് ആരോപണം; വിവാദമായതോടെ ലിസ്റ്റ് മാറ്റാൻ ശ്രമം തുടങ്ങി കലക്ടറുടെ ഓഫീസ്

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനായി നാൽപ്പത് സെക്ടർ ഓഫീസർമാരെയും സെക്ടർ അസിസ്റ്റന്റുമാരെയും നിയമിച്ചപ്പോൾ പകുതിയും തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാർ; നിയമനം നടത്തിയത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്നും വീഴ്‌ച്ചയുടെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ജില്ലാ കളക്ടർ ഗോപാലകൃഷ്ണൻ; മേയർ പ്രശാന്ത് ഇടത് സ്ഥാനാർത്ഥി ആയിരിക്കവേ കളക്ടറുടെ നീക്കം തിരഞ്ഞെടുപ്പ് അട്ടിമറിയെന്ന് ആരോപണം; വിവാദമായതോടെ ലിസ്റ്റ് മാറ്റാൻ ശ്രമം തുടങ്ങി കലക്ടറുടെ ഓഫീസ്

എം മനോജ് കുമാർ

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിനു വേണ്ടിയുള്ള സെക്ടർ ഓഫീസർമാരുടെയും സെക്ടർ അസിസ്റ്റനറുമാരുടെയും നിയമനം വിവാദമാകുന്നു. സെക്ടർ ഓഫീസർമാരും സെക്ടർ അസിസ്റ്റന്റ്‌റ്മാരുമായി നിയമിതരായവരിൽ ഭൂരിഭാഗവും തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാർ ആയതാണ് നിയമന ലിസ്റ്റ് വിവാദത്തിലേക്ക് നീങ്ങാൻ കാരണം. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാർത്ഥിയായ മേയർ വി.കെ.പ്രശാന്തുമായി അടുപ്പമുള്ളവരാണ് ലിസ്റ്റിൽ കയറിപ്പറ്റിയവരിൽ ഭൂരിഭാഗവും. ഇതാണ് സെക്ടർ ഓഫീസ്- സെക്ടർ അസിസ്റ്റന്റ്‌റ് നിയമനത്തെ വിവാദമാക്കി നിർത്തുന്നത്. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ആണ് സെക്ടർ ഓഫീസർമാരും സെക്ടർ അസിസ്റ്റന്റ്‌റ്മാരെയും നിയമിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുക ലക്ഷ്യമിട്ടുള്ള ഇടത് കളികളാണ് ഈ നിയമനങ്ങൾക്ക് പിന്നിൽ എന്നും ആരോപണം ഉയർന്നു.

വട്ടിയൂർക്കാവിലെ സെക്ടർ ഓഫീസർമാരായി നിയമിതരായ ഇരുപത് പേരിൽ പത്ത് പേരും തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ്. സെക്ടർ അസിസ്റ്റന്റുമാരായി നിയമിതരായ ഇരുപത് പേരിൽ പത്തുപേരും തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥരാണ്. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് ഡ്യുട്ടിക്കായി ജില്ലാ വരണാധികാരി നിയമിച്ച 40 ഉദ്യോഗസ്ഥരിൽ 20 ഉദ്യോഗസ്ഥരും തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥരായത് യാദൃശ്ചികമല്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇടത് അട്ടിമറിയാണ് ഇതിനു പിന്നിലുള്ളതെന്നുമാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക തയാറാക്കിയതു മുതൽ എല്ലാ കാര്യത്തിലും കളക്ടർ തുടർച്ചയായി വീഴ്ചവരുത്തുന്നുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കണ്ടെത്തിയ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെയാണ് ഇടത് പക്ഷപാതമുള്ള സെക്ടർ ഓഫീസർമാരുടെയും സെക്ടർ അസിസ്റ്റനറുമാരുടെയും നിയമനം നടത്തി കളക്ടർ കൂടുതൽ കുഴപ്പങ്ങളിലേക്ക് നീങ്ങുന്നത്. ഇപ്പോൾ നിയമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നാളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള ട്രെയിനിങ്ങും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ ജില്ലാ കളക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഈ ലിസ്റ്റിൽ മാറ്റം വന്നേക്കും എന്നാണ് അറിയാൻ കഴിയുന്നത്. ലിസ്റ്റ് വിവാദമായ സാഹചര്യത്തിൽ ലിസ്റ്റിൽ മാറ്റം വന്നേക്കാൻ സാധ്യതയുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. നാളത്തെ ട്രെയിനിങ് കൂടി തീരുമാനിച്ചതിനാൽ പുതുക്കിയ ലിസ്റ്റ് വളരെപ്പെട്ടെന്നു ഇറക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്.

വട്ടിയൂർക്കാവിൽ വോട്ടർ പട്ടിക തയാറാക്കിയതു മുതൽ എല്ലാ കാര്യത്തിലും കലക്ടർ തുടർച്ചയായി വീഴ്ചവരുത്തുന്നുണ്ടെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കണ്ടെത്തിയിട്ടുണ്ട്. കളക്ടറുടെ ഭാഗത്ത് നിന്നുള്ള തിരഞ്ഞെടുപ്പ് വീഴ്ചകൾ അക്കമിട്ടു ഉന്നയിച്ച് ജില്ലാ കളക്ടർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. ഈ നോട്ടീസിന് കളക്ടർ നൽകിയ മറുപടി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പരിശോധിച്ചു വരുന്നതേയുള്ളൂ. നിരന്തര വീഴ്ചകളുടെ അടിസ്ഥാനത്തിൽ കളക്ടറെ മാറ്റാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. തിരഞ്ഞെടുപ്പു സമയത്ത് നിശ്ചിത സമയത്തുതന്നെ മറുപടികൾ നൽകണമെന്നാണു ചട്ടം. കളക്ടർ അതു പാലിക്കുന്നില്ല. ഇത് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ വീഴ്ച വരുത്തുന്നതിൽ ടിക്കാറാം മീണ ക്ഷുഭിതനാണ്.

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ജില്ലാ കളക്ടർ വീഴ്ച വരുത്തിയതായുള്ള മീണയുടെ കണ്ടെത്തൽ നിലനിൽക്കുമ്പോൾ തന്നെയാണ് സെക്ടർ ഓഫീസ്- സെക്ടർ അസിസ്റ്റന്റ്‌റ് നിയമനലിസ്റ്റിലെ ഗുരുതര വീഴ്ചയും രംഗത്ത് വരുന്നത്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് സെക്ടർ ഓഫീസർമാരും സെക്ടർ അസിസ്റ്റന്റുമാരും. ഇടത് സ്ഥാനാർത്ഥിയായി മേയർ വി.കെ.പ്രശാന്ത് വട്ടിയൂർക്കാവിൽ മത്സരിക്കുമ്പോൾ മേയർ ഭരിക്കുന്ന കോർപ്പറെഷനിലെ ഉദ്യോഗസ്ഥർ പ്രധാന തിരഞ്ഞെടുപ്പ് ഡ്യുട്ടിക്കെത്തുന്നത്. ഇതിൽ അസ്വീകാര്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് വൃത്തങ്ങൾ തന്നെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്.

തിരഞ്ഞെടുപ്പുകളെ എപ്പോഴും ആഘോഷമായി മാറ്റുന്ന സിപിഎം പലപ്പോഴും തിരഞ്ഞെടുപ്പ് അട്ടിമറികൾക്ക് ചുക്കാൻ പിടിക്കാറുമുണ്ട്. ഇത്തരം അട്ടിമറി തന്നെയാണോ സെക്ടർ ഓഫീസർമാരുടെയും സെക്ടർ അസിസ്റ്റന്റ്‌റ്മാരുടെ നിയമനത്തിനും പിന്നിൽ എന്നാണ് ചോദ്യം ഉയരുന്നത്. ഇടത് കുത്തക മണ്ഡലമായി സിപിഎം നിലനിർത്തിയ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ വൻ ക്രമക്കേടുകൾ ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കണ്ടെത്തപ്പെട്ടത്. പണിയറിയാവുന്ന അടൂർ പ്രകാശ് സ്ഥാനാർത്ഥിയായി വന്നപ്പോൾ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം സിപിഎമ്മിന് നഷ്ടമാവുകയും ചെയ്തു. ഹാട്രിക് വിജയ പ്രതീക്ഷയുമായി ആറ്റിങ്ങലിൽ മത്സരിച്ച എ.സമ്പത്താണ് ഇക്കുറി അടൂർ പ്രകാശിനോട് മത്സരിച്ച് പരാജയപ്പെട്ടത്. ആറ്റിങ്ങൽ തിരഞ്ഞെടുപ്പ് സമയത്ത് ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റുമായി ബന്ധപ്പെട്ടു ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് മറുനാടൻ പുറത്തു വിട്ടത്.

ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേരാണ് ലിസ്റ്റിലുണ്ടായിരുന്നത്. കള്ളവോട്ടിന്റെ നിഴലിലുണ്ടായിരുന്നത്. 112322 പേരുകാരും. മറുനാടൻ നൽകിയ തുടരൻ വാർത്തകൾ ആറ്റിങ്ങലിൽ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. ഈ കാര്യങ്ങൾ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയിൽ ടീക്കാറാം മീണയ്ക്ക് നേരിട്ട് അറിയാവുന്നതാണ്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തോട് തൊട്ടു കിടക്കുന്ന നിയോജക മണ്ഡലം തന്നെയാണ് വട്ടിയൂർക്കാവും. അതുകൊണ്ട് തന്നെയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ എന്ന നിലയിൽ വട്ടിയൂർക്കാവ് ഒരുക്കങ്ങൾ സാകൂതം വീക്ഷിക്കുകയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയതിന് പേരിൽ കളക്ടർക്ക് നേരെ ശകാരം ചൊരിയുകയും കാരണം കാണിക്കൽ നോട്ടീസ് ഇഷ്യു ചെയ്യുകയും ചെയ്തിരിക്കുന്നത്. ഇപ്പോൾ മീണയെ പേടിച്ച് സെക്ടർ ഓഫീസ്- സെക്ടർ അസിസ്റ്റന്റ്‌റ് നിയമനലിസ്റ്റിൽ മാറ്റം വരുത്താനുള്ള ഒരുക്കങ്ങളിലാണ് കളക്ടറുടെ ഓഫീസ്. പക്ഷെ ഇതുവരെയും പുതിയ നിയമന ലിസ്റ്റ് പുറത്തിറങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP