Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോടിയേരിക്കും മകനും പണം നൽകിയിട്ടില്ല; താൻ പണം നൽകിയത് മാണി സി കാപ്പനെന്ന് ദിനേശ് മേനോൻ; കിയാൽ ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി കാപ്പൻ വാങ്ങി; അതിൽ 25 ലക്ഷം രൂപ തിരിച്ചുതന്നുവെന്നും മുംബൈ വ്യവസായി; ആരോപണം ഉന്നയിച്ചവർ തന്നെ ചോദിക്കണം; അറിയാത്ത കാര്യങ്ങളെ കുറിച്ച് എന്തു പറയാനാണെന്ന് കോടിയേരിയുടെ മറുപടിയും; ഷിബു ബേബി ജോൺ പുറത്തുവിട്ട സിബിഐ മൊഴിപ്പകർപ്പ് വിവാദം കത്തിപ്പടരുന്നു

കോടിയേരിക്കും മകനും പണം നൽകിയിട്ടില്ല; താൻ പണം നൽകിയത് മാണി സി കാപ്പനെന്ന് ദിനേശ് മേനോൻ; കിയാൽ ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി കാപ്പൻ വാങ്ങി; അതിൽ 25 ലക്ഷം രൂപ തിരിച്ചുതന്നുവെന്നും മുംബൈ വ്യവസായി; ആരോപണം ഉന്നയിച്ചവർ തന്നെ ചോദിക്കണം; അറിയാത്ത കാര്യങ്ങളെ കുറിച്ച് എന്തു പറയാനാണെന്ന് കോടിയേരിയുടെ മറുപടിയും; ഷിബു ബേബി ജോൺ പുറത്തുവിട്ട സിബിഐ മൊഴിപ്പകർപ്പ് വിവാദം കത്തിപ്പടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരിയുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണനും മകൻ ബിനീഷ് കോടിയേരിക്കും പണം നൽകിയിട്ടില്ലെന്ന് മുംബൈ വ്യവസായി ദിനേശ് മേനോൻ. താൻ പണം നൽകിയത് മാണി സി കാപ്പനാണെന്നും ദിനേശ് പ്രതികരിച്ചു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് വന്ന സമയത്ത് കോടിയേരി ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടിട്ടുണ്ട് അല്ലാതെ അദ്ദേഹവുമായി മറ്റൊരു ചർച്ചകളും ഉണ്ടായിട്ടില്ലെന്നും ദിനേശ് മേനോൻ പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്നരക്കോടി രൂപ മാണി സി കാപ്പൻ വാങ്ങിയിരുന്നു. അതിൽ 25 ലക്ഷം രൂപ തിരിച്ചുതന്നു. ബാക്കി ചെക്ക് തന്നെങ്കിലും അത് ബൗൺസായി. അതിന്റെ പേരിൽ നാല് കേസും കൂടാതെ മറ്റൊരു വഞ്ചനാ കേസും മാണി സി കാപ്പനെതിരെ ഫയൽ ചെയ്തിട്ടുണ്ടെന്നും ദിനേശ് മേനോൻ പറഞ്ഞു. അതേസമയമം ആരോപണം ഉന്നയിച്ചവർ തന്നെ ചോദിക്കണമെന്നായിരുന്നു കോടിയേരി ഈ വിഷയത്തിൽ പ്രതികരിച്ചത്. അറിയാത്ത കാര്യങ്ങളെ കുറിച്ച് എന്തു പറയാനാണെന്ന് അദ്ദേഹം ചോദിച്ചു. ആരോപണത്തിൽ കഥയില്ല. പണം തന്നിട്ടില്ലെന്ന് ദിനേശ് മേനോൻ തന്നെ പറഞ്ഞിട്ടുണ്ട്. ദിനേശ് മേനോനും മാണി സി കാപ്പനും തമ്മിലുള്ള വണ്ടിച്ചെക്ക് കേസിൽ തന്നെ വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചോദിച്ചു.

കണ്ണൂർ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകൻ ബിനീഷ് കോടിയേരിക്കുമെതിരെ സിബിഐക്ക് മുമ്പാകെ മാണി സി കാപ്പൻ നൽകിയ മൊഴിയുടെ രേഖകൾ ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ പുറത്തുവിട്ടിരുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഷിബു ബേബിജോൺ, പാലായിൽ നിന്നും ഇടത് സ്ഥാനാർത്ഥിയായി ജയിച്ച മാണി സി കാപ്പൻ കോടിയേരിക്കും മകനുമെതിരെ നൽകിയ മൊഴിയുടെ രേഖകൾ പുറത്ത് വിട്ടത്.

2013ലെ മൊഴിയാണ് ഷിബു ബേബി ജോണാണ് പുറത്തുവിട്ടത്. വ്യവസായി ദിനേശ് മേനോന്റെ കമ്പനിക്ക് ഓഹരികൾ ലഭിച്ചെങ്കിലും പിന്നീട് റദ്ദാക്കപ്പെട്ടു. ഇതോടെ ദിനേശ് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തന്നോട് വാങ്ങിയെന്നും കാപ്പൻ മൊഴി നൽകിയിരുന്നു. ആർഎസ്‌പി നേതാവ് ഷിബു ബേബി ജോണിനോട് താൻ ഇക്കാര്യം സംസാരിച്ചിരുന്നു. തെരഞ്ഞെടുപ്പു പ്രമാണിച്ച് 'പൊട്ടിച്ചതാണെന്നാണ്' ഷിബു തന്നെ തന്നോടു പറഞ്ഞതെന്നാണ് മാണി സി കാപ്പൻ ആരോപണത്തോട് പ്രതികരിച്ചത്.

സിബിഐയിൽ തനിക്കെതിരെ ഒരു കേസുമില്ല. ഈ വാർത്തയിൽ പറയുന്നതു പോലെ ഏതെങ്കിലും സ്വകാര്യ വ്യക്തി പറഞ്ഞാൽ സിബിഐ കേസെടുക്കുമോ? ഇതുമായി ബന്ധപ്പെട്ട് സിബിഐ തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ദിനേശ് മേനോൻ നൽകിയ പരാതിയിൽ ഒരു സിബിഐ ഉദ്യോഗസ്ഥൻ തന്നെ വിളിച്ചിരുന്നു. ഈ ഉദ്യോഗസ്ഥൻ ദിനേശ് മേനോന്റെ സുഹൃത്താണെന്നു പിന്നീടു വ്യക്തമായി. ഇതിനെത്തുടർന്നു സിബിഐ ഡയറക്ടർക്കു താൻ പരാതി നൽകുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് കാപ്പൻ വിശദീകരിച്ചു.

ദിനേശ് മേനോനുമായി മേഘാലയിലെ തോട്ടം ഇടപാടിൽ ബന്ധമുണ്ട്. മറ്റെല്ലാം വ്യാജമായ വിവരങ്ങളാണ്. ഷിബു ബേബി ജോൺ മൊഴി എന്ന പേരിൽ പുറത്തുവിട്ടത് വ്യാജ രേഖയാണ്. ഇക്കാര്യം ഷിബുവിനോടു പറഞ്ഞിട്ടുണ്ട്. ഷിബു തന്റെ അടുത്ത സുഹൃത്താണ്. തെരഞ്ഞെടുപ്പു പടക്കം പൊട്ടിക്കുന്നത് എന്റെ ദേഹത്തു തന്നെ വേണോയെന്ന് ഷിബുവിനോടു ചോദിച്ചതായും കാപ്പൻ പറഞ്ഞു. കോടിയേരിയെ മാത്രമല്ല, ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മറ്റു പല നേതാക്കളെയും ദിനേശ് മേനോനു പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്. അതിൽ കോടിയേരിയെയും മകനെയും മാത്രം എടുത്തു വാർത്തയാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് മാണി സി കാപ്പൻ പറഞ്ഞു.

മാണി സി കാപ്പൻ 3.5 കോടി രൂപ തട്ടിയെടുത്തെന്ന് മുംബൈ മലയാളി വ്യവസായി ദിനേശ് മേനോൻ സിബിഐക്ക് പരാതി നൽകിയിരുന്നു. ഈ കേസിൽ സിബിഐയുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിൽ മാണി സി കാപ്പൻ പറയുന്നത് - 'കണ്ണൂർ എയർപോർട്ട് ഷെയറുകൾ വിതരണം ചെയ്യാൻ പോകുമ്പോൾ, ദിനേശ് മേനോന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെയും അദ്ദേഹത്തിന്റെ മകൻ ബിനീഷിനെയും പരിചയപ്പെടണം, ഞാൻ അവരെ ദിനേശ് മേനോന് പരിചയപ്പെടുത്തി. പണം കൊടുക്കൽ നടത്തിയതിന് ശേഷം ദിനേശ് മേനോൻ എന്നോട് പറഞ്ഞപ്പോളാണ് ചില പേയ്മെന്റുകൾ ദിനേശ് മേനോൻ നടത്തിയെന്ന് ഞാൻ മനസ്സിലാക്കിയത്'. ഈ മൊഴിയാണ് ഷിബു ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തതും ചർച്ചയാക്കിയതും. അതേസമയം ഷിബുവിന്റെ ആരോപണത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. ഇതുസംബന്ധിച്ച മാധ്യമങ്ങളോടെ ചോദ്യത്തോടെ മുഖ്യമന്ത്രി പ്രതികരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP