Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വകാര്യ കാറുകളിൽ യാത്രക്കാരെ കയറ്റിയ ഡ്രൈവർമാർ അടക്കം അനധികൃതമായി ജോലി ചെയ്തതിന് പിടിയിലായത് 20 പ്രവാസികൾ; ഒമാനിൽ പരിശോധനയുമായി മന്ത്രാലയം

സ്വകാര്യ കാറുകളിൽ യാത്രക്കാരെ കയറ്റിയ ഡ്രൈവർമാർ അടക്കം അനധികൃതമായി ജോലി ചെയ്തതിന് പിടിയിലായത് 20 പ്രവാസികൾ; ഒമാനിൽ പരിശോധനയുമായി മന്ത്രാലയം

സ്വന്തം ലേഖകൻ

മസ്‌കത്ത്: സ്വകാര്യ കാറുകളിൽ യാത്രക്കാരെ കയറ്റിയ ഡ്രൈവർമാർഅടക്കം അനധികൃതമായി ജോലി ചെയ്തതിന് ഒമാനിൽ അറസ്റ്റിലായത് 20 പേർയ മസ്‌കത്ത് ഗവർണറേറ്റിൽ ചൊവ്വാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.

റസ്റ്റോറന്റുകളിലും കഫേകളിലും അനധികൃതമായി ജോലി ചെയ്തിരുന്നവർ, മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ കാറുകളിൽ യാത്രക്കാരെ കയറ്റിയ ഡ്രൈവർമാർ തുടങ്ങിയവർ പിടിയിലായവരിൽ ഉൾപ്പെടുന്നു. ഇവർക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച 24 പ്രവാസികളെ മസ്‌കത്ത് ഗവർണറേറ്റിൽ നിന്ന് അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ 18 പേരും ഗാർഹിക തൊഴിലാളികളായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP