Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്മനത്തെ വട്ടിയൂർകാവിൽ നിന്നും മാറ്റി നിർത്തിയത് തോൽക്കുമെന്ന് ബിജെപി നേതൃത്വത്തിന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന്; സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്ന് മാറിയതും തോൽവി ഭയം മൂലം; ത്രികോണ മത്സര സാധ്യത പറഞ്ഞിട്ടും കോന്നിയിലെ സുരേന്ദ്രന്റെ വോട്ട് തേടൽ ആവേശം തീരെയില്ലാതെ; അരൂരിലും എറണാകുളത്തും വോട്ടു കച്ചവട ഭീഷണി തുടരുന്നു; അഞ്ചിടങ്ങളിൽ മൂന്നിടത്തും ഇരു മുന്നണികളോടും മത്സരിക്കാൻ കെൽപ്പുണ്ടായിട്ടും ബിജെപി ദയനീയമായി പരാജയപ്പെടുന്നത് ഇങ്ങനെ

കുമ്മനത്തെ വട്ടിയൂർകാവിൽ നിന്നും മാറ്റി നിർത്തിയത് തോൽക്കുമെന്ന് ബിജെപി നേതൃത്വത്തിന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന്; സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്ന് മാറിയതും തോൽവി ഭയം മൂലം; ത്രികോണ മത്സര സാധ്യത പറഞ്ഞിട്ടും കോന്നിയിലെ സുരേന്ദ്രന്റെ വോട്ട് തേടൽ ആവേശം തീരെയില്ലാതെ; അരൂരിലും എറണാകുളത്തും വോട്ടു കച്ചവട ഭീഷണി തുടരുന്നു; അഞ്ചിടങ്ങളിൽ മൂന്നിടത്തും ഇരു മുന്നണികളോടും മത്സരിക്കാൻ കെൽപ്പുണ്ടായിട്ടും ബിജെപി ദയനീയമായി പരാജയപ്പെടുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ അഞ്ച് ഉപതിരഞ്ഞെടുപ്പിൽ മൂന്നിടത്ത് ഏവരും പ്രതീക്ഷിച്ചത് ശക്തമായ ത്രികോണ മത്സരമാണ്. ഈ മൂന്നിടത്തും ബിജെപിക്ക് വിജയ സാധ്യതയുള്ളതായിരുന്നു ഇതിന് കാരണം. വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്ന് പോലും വിലയിരുത്തിയവരുണ്ട്. എന്നാൽ അതുണ്ടായില്ല. മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ 84 വോട്ടിനാണ് കെ സുരേന്ദ്രൻ തോറ്റത്. അതുകൊണ്ട് തന്നെ സുരേന്ദ്രനെങ്കിൽ പോരാട്ടം കടുക്കുമെന്ന് ഏവരും കരുതി. കോന്നിയിലും ലോക്‌സഭയിലെ വോട്ട് വച്ച് കടുത്ത മത്സരം പ്രതീക്ഷിക്കുന്നവരുണ്ട്. അവിടെ മാത്രമാണ് നേരിയ ത്രികോണ മത്സര സാധ്യതയുള്ളതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വട്ടിയൂർകാവിലും മഞ്ചേശ്വരത്തും വിജയ സാധ്യത ബിജെപി ഇല്ലായ്മ ചെയ്തതിന്റെ കാരണം ആർക്കും വ്യക്തമല്ല. അതുകൊണ്ട് കൂടിയാണ് വോട്ട് കച്ചവട വിവാദം വീണ്ടും സജീവമാകു്ന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്ത് ഗ്ലാമർ മണ്ഡലങ്ങൾ മഞ്ചേശ്വരവും വട്ടിയൂർ്കകാവും ആയിരുന്നു. വട്ടിയൂർക്കാവിൽ കുമ്മനവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും 2016ൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇരുവരേയും ബിജെപി വീണ്ടും മത്സരിപ്പിക്കും എന്ന് തന്നെയാണ് കരുതിയിരുന്നത്. അങ്ങനെ സംഭവിച്ചാൽ ത്രികോണ് മത്സരം എന്ന കണക്കുകൂട്ടലിലായിരുന്നു.

നെയ്യാറ്റിൻകര ഉപതെരഞ്ഞടുപ്പോടെയാണ് ബിജെപി കേരളത്തിൽ ശക്തമായ സ്വാധീനമായി മാറുന്നത്. അന്ന് ബിജെപിക്ക് 6000 വോട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിജയസാധ്യതയുമില്ലാത്ത നെയ്യാറ്റിൻകരയിൽ ഒ രാജഗോപാലിനെ സ്ഥാനാർത്ഥിയാക്കി 30,000 വോട്ടുകൾ ബിജെപി നേടി. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും രാജഗോപാൽ 35,000 വോട്ട് നേടി. ഇതിന്റെ പ്രതിഫലനം കേരള രാഷ്ട്രീയത്തിലുണ്ടായി. എന്നാൽ അതിന് ശേഷം വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി ഈ പരീക്ഷണത്തിന് മുതിർന്നില്ല. മിക്കയിടത്തും വോട്ട് കുറച്ചു. പാർട്ടിക്ക് സംഘടനാ സ്വാധീനം തീരെയില്ലാത്ത മണ്ഡലങ്ങളായിരുന്നു അവ. പാലായിലും വോട്ട് നഷ്ടമുണ്ടായി. എന്നാൽ വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ലോക്‌സഭയിലും വട്ടിയൂർകാവിലെ കുമ്മനം രാജശേഖരൻ ഏറെ മുന്നേറി. ഈ വോട്ടുകൾ നേടാനായാൽ പോലും വട്ടിയൂർകാവിൽ ജയിക്കാമായിരുന്നു. എന്നാൽ കുമ്മനത്തെ ദേശീയ നേതൃത്വം വെട്ടി. മഞ്ചേശ്വരത്തും സുരേന്ദ്രനെ നിർത്തിയില്ല.

കുമ്മനത്തെ വട്ടിയൂർകാവിൽ നിന്നും മാറ്റി നിർത്തിയത് തോൽക്കുമെന്ന് ബിജെപി നേതൃത്വത്തിന് റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് ആണെന്നാണ് സൂചന. സുരേന്ദ്രൻ മഞ്ചേശ്വരത്ത് നിന്ന് മാറിയതും തോൽവി ഭയം മൂലമാണ്. സിപിഎം വോട്ടുകൾ മറിച്ച് രണ്ടിടത്തും ബിജെപിയെ തോൽപ്പിക്കുമെന്ന കണക്കു കൂട്ടലിലാണ് ഇത്. ഇതോടെ രണ്ടിടത്തും ബിജെപിയുടെ സാധ്യത അടഞ്ഞു. വട്ടിയൂർക്കാവിൽ ഗുണം സിപിഎമ്മിന് കിട്ടി. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് കാര്യങ്ങൾ അനായാസമാകുകയും ചെയ്തു. ത്രികോണ മത്സര സാധ്യത പറഞ്ഞിട്ടും കോന്നിയിലെ സുരേന്ദ്രന്റെ വോട്ട് തേടൽ ആവേശം തീരെയില്ലാതെയാണെന്നാണ് റിപ്പോർട്ട്. അവസാന ലാപ്പിൽ കയറി വരുമെന്ന് ബിജെപി പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം സാധ്യമാകുമെന്നതിൽ സംശയമുണ്ട്. അരൂരിലും എറണാകുളത്തും ഇപ്പോഴും വോട്ട് കച്ചവടെ ഭീഷണി തുടരുകയാണ്. അഞ്ചിടങ്ങളിൽ മൂന്നിടത്തും ഇരു മുന്നണികളോടും മത്സരിക്കാൻ കെൽപ്പുണ്ടായിട്ടും കേരളത്തിലെ ബിജെപി ദയനീയമായി പരാജയപ്പെടുന്നത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളീച്ച കാരണമാണ്.

കേരളത്തിൽ ബിജെപി ഏറെ പ്രധാന്യത്തൊടെ കാണുന്ന മണ്ഡലമാണ് വട്ടിയൂർകാവ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയതോടെയാണ് വട്ടിയൂർകാവ് പിടിച്ചെടുക്കാൻ കഴിയുന്ന മണ്ഡലമാണെന്ന പ്രതീക്ഷ ബിജെപി നേതൃത്വത്തിനുണ്ടായത്. ഇവിടെയാണ് കുമ്മനം രാജശേഖരൻ സ്ഥാനാർത്ഥിയാകുമെന്ന പ്രതീക്ഷിച്ചിരുന്ന ഇവിടെയാണ് ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് എ്ത്തുന്നത്. ഒ രാജഗോപാലിനെ പോലെ എല്ലാ തെരഞ്ഞെടുപ്പുകളിലും മൽസരിക്കുന്ന നേതാവായി കുമ്മനത്തെ മാറ്റുന്നതിൽ ബിജെപി ദേശീയ നേതൃത്വത്തിന് പൂർണ യോജിപ്പില്ലായിരുന്നു. ഇതും അവസാന ഘട്ടത്തിൽ സുരേഷിന് സഹായമായെന്നാണ് സൂചന. മൽസരിക്കാൻ കുമ്മനത്തിനുള്ള സമ്മതം അദ്ദേഹം തന്നെ പരസ്യപ്പെടുത്തിയിരുന്നു. അദ്ദേഹം മൽസരിക്കുമെന്ന സൂചനയാണ് ഒ രാജഗോപാലും കഴിഞ്ഞ ദിവസം നൽകിയിരുന്നത്. ഇതെല്ലാം വട്ടിയൂർക്കാവിൽ ബിജെപിക്ക് തിരിച്ചടിയാകുന്ന ഘടകങ്ങളാണ്. ഇത് മുതലെടുക്കാൻ സിപിഎം ആഞ്ഞ് ശ്രമിക്കുന്നുമുണ്ട്. മേയർ വികെ പ്രശാന്തിന് പ്രചരണത്തിൽ മുന്നേറാനും കഴിയുന്നു. ത്രികോണമെന്ന് പറയുമ്പോഴും ബിജെപിയുടെ ജയസാധ്യത വട്ടിയൂർകാവിൽ പൂർണ്ണമായും അടഞ്ഞുവെന്നാണ് സ്ഥാനാർത്ഥി നിർണ്ണയത്തോടെ ഉയരുന്ന വിലയിരുത്തൽ. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ കണക്കുപ്രകാരം വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണ മൽസരത്തിനുള്ള സാധ്യതയുണ്ട്. എന്നാൽ ബിജെപിയിലെ ഗ്രൂപ്പ് തർക്കങ്ങളിൽ കഴിഞ്ഞ നാല് വർഷമായി ഉണ്ടാക്കിയ നേട്ടത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹയകരമാകുമോ എന്നതാണ് മുഖ്യ ചോദ്യം.

മഞ്ചേശ്വരം നിയമസഭാ മണ്ഡലം പിടിക്കാൻ മൃദുഹിന്ദുത്വ സമീപനവുമായി ഇടതുമുന്നണിയും രംഗത്തുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ തുടങ്ങിയ കരുനീക്കം പത്രികാസമർപ്പണത്തിലും ശബരിമല വിഷയത്തിലും വരെ എത്തിനിൽക്കുകയാണ്. ഏറ്റവുമൊടുവിൽ താൻ അമ്പലക്കമ്മിറ്റി പ്രസിഡന്റാണെന്നും വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നും ഇടതു സ്ഥാനാർത്ഥി ശങ്കർ റൈ മാധ്യമങ്ങൾക്കു മുന്നിൽ വെട്ടിത്തുറന്നു പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഒരു ക്ഷേത്രത്തിൽ ദർശനം നടത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ആദ്യ സിപിഎം സ്ഥാനാർത്ഥിയെന്ന വിശേഷണവും ഇദ്ദേഹത്തിനായിരുന്നു. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിയംഗവും കർഷകസംഘം കുമ്പള ഏരിയാ പ്രസിഡന്റുമായ ശങ്കർ റൈ സിപിഎം പ്രാദേശിക നേതാക്കൾക്കൊപ്പം മധൂർ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തുകയും ഉദയാസ്മന പൂജ നടത്തി പ്രസാദം വിതരണം ചെയ്യുകയും ചെയ്ത ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയാണ് പത്രികാസമർപ്പണത്തിനു പോയത്. ഹിന്ദു സമുദായത്തിനു നിർണായക വോട്ടുകളുള്ള ഇവിടെ സാധാരണയായി ബിജെപിയാണ് നേരിയ വോട്ടിനു രണ്ടാം സ്ഥാനത്തെത്താറുള്ളത്. 1987 മുതലുള്ള ഏഴു തിരഞ്ഞെടുപ്പുകളിലും ഇവിടെ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.

1991ൽ കെ ജി മാരാർ തോറ്റത് 1072 വോട്ടിനാണെങ്കിൽ 2016ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തോൽവിയറിഞ്ഞത് വെറും 84 വോട്ടിനായിരുന്നു. എന്നാൽ, ഇക്കുറി ബിജെപിയിൽ കടുത്ത ഭിന്നതയാണുള്ളത്. കള്ളവോട്ട് ആരോപണം ഉന്നയിച്ച് ഒട്ടേറെ നിയമപോരാട്ടം നടത്തിയ കെ സുരേന്ദ്രൻ മഞ്ചേശ്വരത്തെ സംഘപരിവാരത്തിലെ ഭിന്നത അതിരൂക്ഷമാണെന്നു തിരിച്ചറിഞ്ഞ് മൽസരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ രവീശ തന്ത്രി കുണ്ടാറിനെ നിർത്തിയെങ്കിലും ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്തിനെ തഴഞ്ഞെന്നു പറഞ്ഞ് സംഘർഷത്തിലേക്കു വരെ എത്തിയിരുന്നു. ഇത്തരത്തിൽ ബിജെപിയിലെ പ്രാദേശികവാദവും തർക്കവുമെല്ലാം മുതലെടുക്കാമെന്നു കരുതിയാണ് സിപിഎം മൃദുഹിന്ദുത്വ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. മുസ് ലിം ലീഗ് സ്ഥാനാർത്ഥിയായ എം സി കമറുദ്ദീന് കാര്യങ്ങൾ എളുപ്പമാകുമെന്നാണ് സൂചന. പ്രദേശവാസി കൂടിയായ ശങ്കർ റൈയ്ക്കു ജയസാധ്യതയുണ്ടെന്ന വിലയിരുത്തലിൽ ഹൈന്ദവ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് സിപിഎം പ്രചാരണം നടത്തുന്നതെന്നാണു സൂചന. ഇതും ബിജെപിക്ക് തിരിച്ചടിയാണ്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ വലിയ നേട്ടം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേന്ദ്രന് ലഭിച്ചത്. ഇത് തന്നെയാണ് കോന്നിയിൽ സുരേന്ദ്രനെ പരിഗണിക്കുന്നതിലേക്ക് നയിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ മത്സരിച്ച സുരേന്ദ്രന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞ നിയമസഭ മണ്ഡലമാണ് കോന്നി. ഇവിടെ 46540 വോട്ടുകൾ നേടിയ സുരേന്ദ്രൻ വെറും 460 വോട്ടുകൾ മാത്രമാണ് വീണ ജോർജുമായിട്ടുള്ള വ്യത്യസം. ഒന്നാമത് വന്ന ആന്റോ ആന്റണിയുമായിട്ടുള്ള വ്യത്യാസം വെറും 2460 വോട്ടും. ഈ സാഹചര്യങ്ങളാണ് കഴിഞ്ഞ തവണ 89 വോട്ടിന് തോറ്റ മഞ്ചേശ്വരത്തെക്കാൾ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കട്ടെ എന്ന് പാർ്ട്ടി തീരുമാനിച്ചത്. . കടുത്ത വിഭാഗീയതയാണ് കോൺഗ്രസിലും സിപിഎമ്മിലുമുള്ളത്. സിപിഎം സ്ഥാനാർത്ഥി കെയു ജനീഷ്‌കുമാർ പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് അനഭിമതനാണ്. സീറ്റ് നഷ്ടമായ എംഎസ് രാജേന്ദ്രന്റെ നേതൃത്വത്തിൽ പിന്നണിയിൽ ജനീഷിനെതിരേ പടയൊരുങ്ങി കഴിഞ്ഞു. സുരേന്ദ്രനെ മൽസരിപ്പിച്ചാൽ തങ്ങൾ വോട്ടുചെയ്യാമെന്ന് നേതാക്കൾ ബിജെപിക്കാരോട് പറയുന്നിടം വരെ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. യുവജനവിഭാഗം നേതാവാണ് ജനീഷ്‌കുമാറെങ്കിലും ഡിവൈഎഫ്‌ഐയിലെയും എസ്എഫ്‌ഐയിലെയും വലിയൊരു വിഭാഗം ഇദ്ദേഹത്തിന് എതിരാണ്.

സിപിഎമ്മിനുള്ളിലും ജനീഷ്‌കുമാറിനോട് താൽപര്യമില്ല. ഏതാണ്ടിതേ അവസ്ഥ തന്നെയാണ് കോൺഗ്രസിലുമുള്ളത്. മോഹൻരാജിനെ കാലുവാരാനൊരുങ്ങി കോൺഗ്രസിലെ അടൂർ പ്രകാശ് അനുകൂലികൾ രംഗത്തുണ്ട്. ഇവരും സുരേന്ദ്രൻ മൽസരിക്കണമെന്ന് താൽപര്യപ്പെടുന്നവരാണ്. ഇതും സുരേന്ദ്രന് അനുകൂല സാഹചര്യമൊരുക്കുന്നു. സുരേന്ദ്രന് അനുകൂലമായ മറ്റൊരു ഘടകം സാമുദായിക സമവാക്യമാണ്. കോന്നി മണ്ഡലത്തിൽ ഹൈന്ദവർക്കിടയിൽ ഏറ്റവും കൂടുതൽ വോട്ടുള്ളത് ഈഴവർക്കാണ്. ഈഴവ വോട്ടുകൾ ഒന്നടങ്കം നേടിയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ സുരേന്ദ്രൻ ഇവിടെ മികച്ച പ്രകടനം കാഴ്ചവച്ചത്. മോഹൻരാജ് നായർ സമുദായാംഗമാണ്. ജനീഷ്‌കുമാർ ഈഴവ സമുദായത്തിൽപ്പെട്ടയാളാണെങ്കിലും സുരേന്ദ്രൻ മൽസര രംഗത്തേക്ക് വരുന്നതോടെ സമുദായ വോട്ടുകൾ ലഭിക്കാതെ പോകുമെന്നാണ് ആർഎസ്എസ് വിലയിരുത്തൽ. എന്നാൽ പ്രചരണത്തിൽ അതിന്റെ തിളക്കം കാട്ടാൻ ബിജെപിക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത.

എറണാകുളത്ത് സിജി രാജഗോപാൽ പ്രാദേശിക നേതാവാണ്. ഇവിടെ അത്ഭുതമൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല,. അരൂരിൽ യുവമോർച്ചാ നേതാവ് പ്രകാശ് ബാബുവും സജീവമാണ്. എന്നാൽ കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ട് കിട്ടുമോ എന്നത് സംശയമാണ്. ഇതെല്ലാം ബിജെപിയെ വെട്ടിലാക്കാൻ പോന്നതാണ്. അഞ്ചിടത്തും വോട്ട് കുറഞ്ഞാൽ വോട്ട് കച്ചവടം ബിജെപിക്കെതിരെ വീണ്ടും സജീവമായി ഇടതും വലതും ഉയർത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP