Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ പാർലിമെന്റിലേക്ക് പോകാൻ കാരണം കാന്തപുരത്തിന്റെ കൂടി പ്രാർത്ഥനയുടെ ശക്തി; അതിൽ ഞാൻ അഭിമാനിക്കുന്നു'; കാന്തപുരത്തെ വാനോളം പുകഴ്‌ത്തി ടിഎൻ പ്രതാപൻ എം പി; തക്‌ബീർ ചൊല്ലി സ്വീകരിച്ച് അണികളും; കോൺഗസ് നീക്കം അഞ്ചിടത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എപി വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടെന്ന് ആരോപണം; ഇ കെ വിഭാഗത്തിന്റെ വോട്ട് എതിരാവുമോ എന്ന ആശങ്കയിൽ ലീഗും; ഉപതെരഞ്ഞെടുപ്പിൽ കാന്തപുരത്തിന്റെ വോട്ടിനായി മുന്നണികളുടെ നീക്കം

'ഞാൻ പാർലിമെന്റിലേക്ക് പോകാൻ കാരണം കാന്തപുരത്തിന്റെ കൂടി പ്രാർത്ഥനയുടെ ശക്തി; അതിൽ ഞാൻ അഭിമാനിക്കുന്നു'; കാന്തപുരത്തെ വാനോളം പുകഴ്‌ത്തി ടിഎൻ പ്രതാപൻ എം പി; തക്‌ബീർ ചൊല്ലി സ്വീകരിച്ച് അണികളും; കോൺഗസ് നീക്കം അഞ്ചിടത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എപി വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടെന്ന് ആരോപണം; ഇ കെ വിഭാഗത്തിന്റെ വോട്ട് എതിരാവുമോ എന്ന ആശങ്കയിൽ ലീഗും; ഉപതെരഞ്ഞെടുപ്പിൽ കാന്തപുരത്തിന്റെ വോട്ടിനായി മുന്നണികളുടെ നീക്കം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ:കാന്തപുരം എ പി അബൂബക്കർ മുസലിയാറെ വാനോളം പുകഴ്‌ത്തി തൃശൂർ എംപിയും കോൺഗ്രസ് നേതാവുമായ ടിഎൻ പ്രതാപൻ രംഗത്ത്. കാന്തപുരത്തിന്റെ പ്രാർത്ഥനയോട് കൂടി എംപിയാകാൻ അവസരമുണ്ടായ വ്യക്തിയെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നുവെന്നും, ഞാൻ പാർലമെന്റിലേക്ക് പോയതിൽ കാന്തപുരത്തിന്റെ പ്രാർത്ഥനയുടെ ശക്തിയുണ്ടെന്നും ടിഎൻ പ്രതാപൻ പറഞ്ഞു. കഴിഞ്ഞ ഞായാറാഴ്‌ച്ച ചാവക്കാടിൽ എസ്എസ്എഫ് സംഘടിപ്പിച്ച സംസ്ഥാന സാഹിത്യോത്സവ് വേദിയിലെ സമാപന സമ്മേളനത്തിലാണ് ടിഎൻ പ്രതാപൻ കാന്തപുരത്തെ വാനോളം പുകഴ്‌ത്തിയത്. ടിഎൻ പ്രതാപന്റെ പ്രസംഗം അണികൾ തക്‌ബീർ (ദൈവനാമം) ചൊല്ലിയാണ് സ്വീകരിച്ചത്.

അതേസമയം അഞ്ചിടത്ത് നടക്കുന്ന ഉപതരിഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടാണ് പ്രതാപൻ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന ആരോപണവും ശക്തമാണ്. കാന്തപുരത്തിന്റെ സിപിഎം ചായ്വ് ഒഴിവാക്കുകയെന്നതാണ് യുഡിഎഫ് നേതാക്കളുടെ ലക്ഷ്യം. പ്രതാപന്റെ പ്രസംഗം കാന്തപുരം സുന്നീ വിഭാഗം പ്രവർത്തകർ സോഷ്യൽ മീഡിയയിൽ ഇതിനകം പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് കൊടുത്തത് കാന്തപുരം സുന്നീ വിഭാഗമാണെന്ന ആരോപണം ശക്തമായിരുന്നു. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് കാന്തപുരം സുന്നീ വിഭാഗം വോട്ട് ചെയ്യില്ലെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ലീഗിനകത്ത് തന്നെ ചർച്ചയായിട്ടുണ്ടെന്നാണ് വിവരം.ലീഗ് സ്ഥാനാർത്ഥി എം സി ഖമറുദ്ദീനെ പരാജയപ്പെടുത്താനുള്ള എല്ലാ നീക്കവും കാന്തപുരം വിഭാഗം ഒരുപക്ഷേ നടത്തിയേക്കും. ലീഗിനെ പരാജയപ്പെടുത്താൻ മഞ്ചേശ്വരത്ത് കാന്തപുരം വിഭാഗം സിപിഎമ്മിനോ, ബിജെപിക്കോ വോട്ട് ചെയ്യാൻ സാധ്യതയുമുണ്ട്. ഇത് തടയിടാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്.

അതേസമയം കാന്തപുരത്തെ കോൺഗ്രസ് നേതാക്കാൾ പുകഴ്‌ത്തുന്നത് ഇകെ വിഭാഗം സുന്നികൾക്ക് തീരെ പിടിച്ചിട്ടില്ല. കാന്തപുരം കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ പൗരോഹിത്യം വളർത്തുമെന്നാണ് ഇകെ വിഭാഗം സുന്നികളുടെ ആരോപണം. തിരുകേശ വിഷയത്തിലും, 40 കോടി രൂപയുടെ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ടും കാന്തപുരം ഇപ്പോഴും നിലപാട് വ്യക്തമാക്കിയിട്ടില്ല. അണികൾക്ക് പോലും ഉത്തരം നൽകാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.

കാന്തപുരം വിഭാഗവുമായി അടുപ്പം പുലർത്തരുതെന്നാണ് ഇകെ വിഭാഗം ലീഗ് നേതൃത്വത്തോട് ഇതുവരെ പറഞ്ഞിട്ടുള്ളത്. ഇകെ വിഭാഗം സമ്മർദ്ദം ചെലുത്തിയതിന്റെ അടിസ്ഥാനത്തിൽ ലീഗ് യുഡിഎഫ് നേതാക്കളോട് അക്കാര്യം വ്യക്തമാക്കിയതുമാണ്. കഴിഞ്ഞ മർക്കസ് സമ്മേളനത്തിൽ യുഡിഎഫ് നേതാക്കൾ എത്താതിരുന്നതും ലീഗിന്റെ സമ്മർദ്ദം മൂലവുമാണ്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ എങ്ങനെയെങ്കിലും കാന്തപുരത്തിന്റെ വോട്ട് നേടിയെടുക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP