Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയതിന് ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്! കേസെടുത്തത് പൊതുമരാമത്ത് വകുപ്പ് തുറവൂർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയിൽ; ജി സുധാകരന്റെ ബിനാമി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനുള്ള കള്ളക്കളിയുടെ ഭാഗമെന്ന് കോൺഗ്രസ്; തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും, ജയിലിൽ കിടക്കാൻ തയ്യാറാണെന്നും ഷാനിമോൾ; തെരഞ്ഞെടുപ്പ് കാലത്ത് ഷാനിമോൾക്കെതിരെ കേസ് വേണ്ടെന്ന് പറഞ്ഞെന്ന് ജി സുധാകരൻ

റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയതിന് ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്! കേസെടുത്തത് പൊതുമരാമത്ത് വകുപ്പ് തുറവൂർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയിൽ; ജി സുധാകരന്റെ ബിനാമി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനുള്ള കള്ളക്കളിയുടെ ഭാഗമെന്ന് കോൺഗ്രസ്; തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും, ജയിലിൽ കിടക്കാൻ തയ്യാറാണെന്നും ഷാനിമോൾ; തെരഞ്ഞെടുപ്പ് കാലത്ത് ഷാനിമോൾക്കെതിരെ കേസ് വേണ്ടെന്ന് പറഞ്ഞെന്ന് ജി സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കോൺഗ്രസ് നേതാവും അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. റോഡ് നിർമ്മാണം തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് ഷാനിമോൾക്കെതിരെ പൊലീസ് കേസെടുത്തത്. പൊതുമരാമത്ത് വകുപ്പ് തുറവൂർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സെപ്റ്റംബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരമല്ലൂർ-എഴുപുന്ന റോഡ് നിർമ്മാണം രാത്രി 11 മണിയോടെ ഷാനിമോളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ എത്തി തടസ്സപ്പെടുത്തിയെന്നാണ് പരാതി. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലപ്പുഴ എസ്‌പിക്ക് പരാതി നൽകുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നാണ് കോൺഗ്രസിന്റെ വാദം.

ജി സുധാകരന്റെ ബിനാമി സ്ഥാനാർത്ഥിയാണ് അരൂരിലേതെന്നും. ആ സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് കള്ളക്കേസെന്നുമാണ കോൺഗ്രസ് പ്രതികരിക്കുന്നത്. തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും, ജയിലിൽ കിടക്കാൻ തയ്യാറാണെന്നും ഷാനിമോൾ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ചട്ടം ലംഘിച്ച് റോഡ് നിർമ്മാണം നടത്തുന്നുവെന്ന് ആരോപിച്ചാണ് 50 ഓളം വരുന്ന കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ഷാനിമോൾ ഉസ്മാൻ എത്തി റോഡ് നിർമ്മാണം തടസ്സപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് ചട്ടം നിർമ്മാണ പ്രവർത്തിക്ക് ബാധകമല്ലെന്നും എന്നിട്ടുപോലും ഷാനിമോൾ ഉസ്മാൻ അടക്കമുള്ള സംഘം ജോലി തടസ്സപ്പെടുത്തുകയായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് പരാതി നൽകിയത് എന്നാണ് പൊതുമരാമത്ത് നൽകുന്ന വിശദീകരണം. അതേസമയം തെരഞ്ഞെടുപ്പ് കാലത്ത് ഷാനിമോളെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകരുതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടുതൽ നടപടികൽലേക്ക് ഇപ്പോൾ പോകരുതെന്ന നിലപാടിലാണ് മന്ത്രി.

റോഡ് നിർമ്മാണ പ്രവർത്തി തടസ്സപ്പെടുത്തിയത് ശരിയല്ല. തുടർന്നുവന്ന നിർമ്മാണ പ്രവർത്തിയാണ്. ജനങ്ങൾക്ക് പ്രയോജകരമായ കാര്യത്തെ തടസ്സപ്പെടുത്താനാണ് ഷാനിമോൾ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഷാനിമോൾക്കെതിരെ കേസ് വേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അവർ ആദ്യമായി മണ്ഡലത്തിൽ ഇറങ്ങി നടന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. എന്റെ വകുപ്പിന്റെ പേരിൽ അവരെ ചോദ്യം ചെയ്യേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എക്സിക്യൂട്ടീവ് എഞ്ചിനിയറെ അപമാനിച്ചു. നടക്കുന്നത് പുതിയ ജോലിയല്ല. അത് അവർക്ക് അറിയാം. ഈ മണ്ഡലത്തിൽ ഷാനിമോൾക്ക് പ്രസക്തിയില്ലെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP