Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഗാന്ധിജി മരിച്ചതിന്റെ പിറ്റേന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് കണ്ടത് വലിയ ആഹ്ലാദം; അവിടെ പലരും ഏറെ സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ ഞാൻ അമ്പരന്നുപോയി; അവർക്ക് അവരുടെ വികാരം ഒളിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല; നെഹ്റുവിനെയും ഗാന്ധിയെയും അവർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു'; ഗാന്ധിവധം പിടിഐക്കുവേണ്ടി റിപ്പോർട്ട് ചെയത 99 കാരനായ മുൻ മാധ്യമ പ്രവർത്തകൻ വാൾട്ടർ ആൽഫ്രഡിന്റെ വെളിപ്പെടുത്തലിൽ പൊളിയുന്നത് ആർഎസ്എസിന്റെ ഗാന്ധിപ്രേമം

'ഗാന്ധിജി മരിച്ചതിന്റെ പിറ്റേന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് കണ്ടത് വലിയ ആഹ്ലാദം; അവിടെ പലരും ഏറെ സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ ഞാൻ അമ്പരന്നുപോയി; അവർക്ക് അവരുടെ വികാരം ഒളിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല; നെഹ്റുവിനെയും ഗാന്ധിയെയും അവർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു'; ഗാന്ധിവധം പിടിഐക്കുവേണ്ടി റിപ്പോർട്ട് ചെയത 99 കാരനായ മുൻ മാധ്യമ പ്രവർത്തകൻ വാൾട്ടർ ആൽഫ്രഡിന്റെ വെളിപ്പെടുത്തലിൽ പൊളിയുന്നത് ആർഎസ്എസിന്റെ ഗാന്ധിപ്രേമം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനം കടന്നുപോകവെ ഗാന്ധിയെ പൂർണ്ണമായും ഏറ്റെടുത്ത നിലയിലായിരുന്നു ആർഎസ്എസും ബിജെപിയും. ആർഎസ്എസ് മോധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവർ ഗാന്ധിജിയെ പ്രകീർത്തിച്ചുകൊണ്ട്് ലേഖനങ്ങൾ എഴുതിയിരുന്നു. എന്നാൽ ഗാന്ധിവധത്തിന്റെ പിറ്റേന്ന് എന്തായിരുന്നു നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെ സ്ഥിതിയെന്ന് വെളിപ്പെടുത്തുകയാണ്, പിടിഐയുടെ മുൻ ലേഖകൻ വാൾട്ടർ ആൽഫ്രഡ്. ഗാന്ധി വധത്തിൽ ആർഎസ്എസിന് ആഹ്ലാദം അടക്കാൻ ആയില്ലെന്ന് അദ്ദേഹം നൽകിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം വൈറലായിരിക്കയാണ്.

സാങ്കേതികത ഒട്ടും വികാസം പ്രാപിച്ചിട്ടില്ലാത്ത കാലത്ത് ആ വാർത്ത കഴിയുന്നത്ര വേഗത്തിൽ പത്രങ്ങൾക്കെത്തിക്കാൻ യത്നിച്ച ആ ദിവസം 99ാം വയസ്സിലും വ്യക്തതയോടെ ആൽഫ്രഡിന്റെ ഓർമകളിലുണ്ട്. നാഥൂറാം വിനായക് ഗോദ്സെയുടെ വെടിയുണ്ട ആ മഹാനുഭാവന്റെ ജീവിതമെടുത്ത ദുരന്തത്തിന്റെ റിപ്പോർട്ടിങ്ങിനെക്കുറിച്ചും ആർ.എസ്.എസ് ആസ്ഥാനത്ത് ഗാന്ധിവധത്തോടുള്ള പ്രതികരണം എങ്ങനെയായിരുന്നുവെന്നതിനെക്കുറിച്ചും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ മുൻ പ്രത്യേക ലേഖകൻ വിശദീകരിക്കുന്നു.

'1948 ജനുവരി 30. വൈകുന്നേരം ആറരക്കും ഏഴിനുമിടയിലായിക്കാണും. നാഗ്പൂരിലെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഓഫിസിൽ എന്നെത്തേടി മുംബൈയിൽനിന്ന് സഹപ്രവർത്തകൻ പോങ്ഷെയുടെ ഫോൺ കോളെത്തുന്നു. 'ഗാന്ധിജി വെടിയേറ്റു മരിച്ചു' -ഒറ്റ വാചകത്തിൽ പോങ്ഷെ പറഞ്ഞു.ഞാൻ തീർത്തതും ഞെട്ടിത്തരിച്ചുപോയി.എന്നാൽ, മനസ്സാന്നിധ്യം വീണ്ടെടുത്ത് ആ വാർത്ത ലോകത്തിനു മുമ്പാകെയെത്തിക്കാനുള്ള ഔദ്യോഗിക തിരക്കുകൾക്കൊപ്പമായിരുന്നു പിന്നീടുള്ള നിമിഷങ്ങൾ. ഗാന്ധിജി വെടിയേറ്റു മരിച്ചതിന്റെ തൊട്ടടുത്ത ദിവസം ആൽഫ്രഡ് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് പോയിരുന്നു. ഗോഡ്സെ അറസ്റ്റിലായതും ആർ.എസ്.എസുമായി ഗാന്ധി വധത്തിനുള്ള ബന്ധവുമൊക്കെ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു അത്.

ആർ.എസ്.എസ് ആസ്ഥാനത്തു തന്നെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്്. അവിടെ പലരും ഏറെ സന്തോഷം പ്രകടിപ്പിക്കുന്നത് കണ്ടപ്പോൾ ഞാൻ അമ്പരന്നുപോയി. അവർക്ക് അവരുടെ വികാരം ഒളിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. നെഹ്റുവിനെയും ഗാന്ധിയെയും അവർക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു.ഗാന്ധിജി കൊല്ലപ്പെടുമ്പോൾ അവർ ആ രീതിയിൽ പ്രതികരിക്കുമെന്ന് ഞാൻ ഒരിക്കലും ഊഹിക്കുക പോലുമുണ്ടായില്ല'-ആൽഫ്രഡ് ഓർക്കുന്നു.

ഗാന്ധിജിയുടെ ഒട്ടേറെ യോഗങ്ങളിൽ റിപ്പോർട്ടറായി ആൽഫ്രഡ് പങ്കെടുത്തിട്ടുണ്ട്. 1942 ആഗസ്റ്റിൽ മുംബൈയിലെ ഗോവാലിയ ടാങ്കിൽ ഗാന്ധിജി ക്വിറ്റ് ഇന്ത്യ പ്രഖ്യാപനം നടത്തിയ സമ്മേളനത്തിലടക്കം താൻ ഉണ്ടായിരുന്നുവെന്ന് മുംബൈ മീരാ റോഡിലെ വസതിയിൽ വിശ്രമജീവിതം നയിക്കുന്ന ആൽഫ്രഡ് പറഞ്ഞു. വാർത്തകൾ ഇഴഞ്ഞു സഞ്ചരിക്കുന്ന കാലത്ത് മഹാത്മ ഗാന്ധിയുടെ വധം ഒരു മണിക്കൂറിലധികം വൈകിയാണ് നാഗ്പൂരിലറിഞ്ഞത്. ഡൽഹിയിൽ 5.17ന് വെടിയേറ്റ വിവരം ആറര കഴിഞ്ഞ് പോങ്ഷെ ഫോണിൽ പറഞ്ഞുനൽകിയ ശേഷം വാർത്ത ടൈപ് ചെയ്ത് ഓഫിസിലെ രണ്ടു ശിപായിമാർ വശം പത്ര ഓഫിസുകളിലെത്തിക്കുകയായിരുന്നു.

പുതുക്കിയ വിവരങ്ങൾ ചേർത്ത് രണ്ടു മണിക്കൂറിനിടെ വാർത്ത എത്തിച്ചുനൽകിയതായും ആൽഫ്രഡ് ഓർക്കുന്നു. ഇദ്ദേഹത്തിന്റെ അഭിമുഖം നവമാധ്യമങ്ങളിലടക്കം വലിയ തരംഗമായിരിക്കയാണ്. ആർഎസ്എസിന്റെ യഥാർഥമുഖം ഇതാണെന്ന് പറഞ്ഞാണ് പലരും ഈ വാർത്ത ഷെയർ ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP