Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയിലിൽ നിന്ന് ഇറങ്ങിയാൽ പാലാരിവട്ടം അഴിമതിയിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന ടി ഒ സൂരജ്; പാലം നിർമ്മാണ സമയത്ത് സൂരജ് കൊച്ചിയിൽ കോടികളുടെ സ്വത്ത് വാങ്ങിയ വിവരവും കോടികളുടെ കള്ളപ്പണ ഇടപാടും ചൂണ്ടിക്കാട്ടി സൂരജിന് കുരുക്കിട്ട വിജിലൻസ് വി കെ ഇബ്രാഹിംകുഞ്ഞിന്റെ കാര്യത്തിൽ മെല്ലപ്പോക്ക് നയം തുടരുന്നു; ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യം ഉണ്ടായിരുന്നെന്ന വിജിലൻസ് റിപ്പോർട്ടിൽ കൂടുതൽ നടപടികളേക്ക് കടന്നില്ല; പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

ജയിലിൽ നിന്ന് ഇറങ്ങിയാൽ പാലാരിവട്ടം അഴിമതിയിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന ടി ഒ സൂരജ്; പാലം നിർമ്മാണ സമയത്ത് സൂരജ് കൊച്ചിയിൽ കോടികളുടെ സ്വത്ത് വാങ്ങിയ വിവരവും കോടികളുടെ കള്ളപ്പണ ഇടപാടും ചൂണ്ടിക്കാട്ടി സൂരജിന് കുരുക്കിട്ട വിജിലൻസ് വി കെ ഇബ്രാഹിംകുഞ്ഞിന്റെ കാര്യത്തിൽ മെല്ലപ്പോക്ക് നയം തുടരുന്നു; ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യം ഉണ്ടായിരുന്നെന്ന വിജിലൻസ് റിപ്പോർട്ടിൽ കൂടുതൽ നടപടികളേക്ക് കടന്നില്ല; പാലാരിവട്ടം പാലം അഴിമതി കേസിൽ പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്. നാല് പ്രതികളുടെയും റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കവേയാണ് വിജിലൻസ് കോടതി വീണ്ടും കാലാവധി നീട്ടിയത്. അതേസമയം ജാമ്യഹർജി നിലവിൽ ഉള്ളതിനാൽ ഇപ്പോഴൊന്നും പറയുന്നില്ലെന്ന് സൂരജ് പ്രതികരിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയാൽ പാലാരിവട്ടം അഴിമതിയിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സൂരജ് പറഞ്ഞു.

അതേസമയം പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ജാമ്യം നൽകരുതെന്നാണ് വിജിലൻസ് കഴിഞ്ഞ ദിവസം വാദിച്ചത്. ഇതിന്റെ തുടർ വാദവും ഇന്ന് കോടതിയിൽ നടക്കും. പാലാരിവട്ടം പാലം അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി ഒ സൂരജിനെതിരെ കൂടുതൽ തെളിവുകൾ ഉൽക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്മൂലം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. പാലം നിർമ്മാണ സമയത്ത് സൂരജ് കൊച്ചിയിൽ കോടികളുടെ സ്വത്ത് വാങ്ങി. കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

പാലത്തിന്റെ നിർമ്മാണം നടന്ന 2012-2014 കാലത്ത് ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയിൽ 6.68 ഏക്കർ ഭൂമി വാങ്ങിയെന്നാണ് വിജിലൻസ് പറയുന്നത്. മൂന്നു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനായി സൂരജ് നൽകിയിട്ടുള്ളത്. ഇതിൽ രണ്ടുകോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് തന്നെ സമ്മതിച്ചിട്ടുണ്ട്. പാലം നിർമ്മാണത്തിനായി കരാർ കമ്പനിക്ക് മുൻകൂർ തുക നൽകിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും വിജിലൻസിന്റെ സത്യവാങ്മൂലത്തിലുണ്ട്.

അതിനിടെ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ കാര്യത്തിൽ ഇപ്പോഴും സർക്കാർ മെല്ലപ്പോക്ക് നയം തുടരുകയാണ്. പാലാരിവട്ടം പാലം നിർമ്മാണത്തിൽ കരാറുകാരന് മുൻകൂറായി പണം അനുവദിച്ചതിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നെന്ന് വിജിലൻസ് പറഞ്ഞിട്ടും കൂടുതൽ തെളിവുകൾ ശേഖരിച്ചിട്ടില്ല. മുൻകൂർ പണം നൽകാൻ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് ഇടപെട്ടതിന്റെ രേഖകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, അറസ്റ്റിലേക്ക് കാര്യങ്ങൾ കടന്നിട്ടില്ല.

കരാറെടുത്ത ആർഡിഎസ് പ്രോജക്ടിന് മൊബിലൈസേഷൻ അഡ്വാൻസായി 8.25 കോടി രൂപ നൽകിയതിലൂടെ വർഷതോറും പലിശയിനത്തിൽ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നാല് വർഷത്തിനിടയിൽ 2.24 കോടിയാണ് നഷ്ടം. 2014ലെ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിൽ ഇത് വ്യക്തമാക്കിയതായും വിജിലൻസ് പറയുന്നു. പണം കൈമാറിയതിൽ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട ഫയലുകളാണ് വിജിലൻസിന് ലഭിച്ചത്. കമ്പനി എംഡി സുമിത് ഗോയലിന്റെ അപേക്ഷയിൽ ഞൊടിയിടയിലാണ് കാര്യങ്ങൾ നടന്നത്.

റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് അപേക്ഷ നൽകിയത്. അവ അന്നത്തെ എംഡി എ പി എം മുഹമ്മദ് ഹനീഷ് വകുപ്പിന് കൈമാറി. മന്ത്രി പറഞ്ഞിട്ടാണ് പണം നൽകിയതെന്നാണ് ടി ഒ സൂരജ് കോടതിയിൽ വെളിപ്പെടുത്തിയത്. വിജിലൻസിനും സമാന മൊഴി നൽകി. റിമാൻഡിൽ കഴിയുന്ന ടി ഒ സൂരജ് ഉൾപ്പെടെയുള്ളവരുടെ ജാമ്യഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വിജിലൻസ് ഹൈക്കോടതിയിൽ തിങ്കളാഴ്ച പുതുക്കിയ സത്യവാങ്മൂലം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP