Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളം സംഘടിപ്പിക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും 8-ന്; ഡോ. എഴുമറ്റൂർ രാജരാജ വർമ്മ ആദ്യാക്ഷരം പകർന്നു നൽകും

മലയാളം സംഘടിപ്പിക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിംഗും 8-ന്; ഡോ. എഴുമറ്റൂർ രാജരാജ വർമ്മ ആദ്യാക്ഷരം പകർന്നു നൽകും

സ്വന്തം ലേഖകൻ

യർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മലയാളം ആണ്ടുതോറും നടത്തി വരാറുള്ള വിദ്യാരംഭം ഈ വർഷം വിജയദശമി ദിനമായ ഒക്ടോബർ 8 ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിക്ക് താല ഫിർഹൗസിലുള്ള സയന്റോളജി ഹാളിൽ വച്ച് പരമ്പരാഗത രീതിയിൽ നടത്തപ്പെടും. പ്രശസ്ത മലയാള ഭാഷാ പണ്ഡിതനും, എഴുത്തുകാരനുമായ ഡോ. എഴുമറ്റൂർ രാജരാജ വർമ്മയാണ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത്. റോജി എം ജോൺ എംഎ‍ൽഎ ആശംസാപ്രസംഗം നടത്തുന്നതാണ്.

തദവസരത്തിൽ വച്ച് മലയാളത്തിന്റെ സഹ യാത്രികയും താലാ ഹോസ്പിറ്റലിലെ നഴ്‌സുമായ അനു റേച്ചൽ മാത്യു രചിച്ച 'സ്വപ്നം' എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനകർമ്മം ഡോ. എഴുമറ്റൂർ രാജരാജ വർമ്മ നിർവഹിക്കുന്നതാണ്

ഡോ. എഴുമറ്റൂർ രാജരാജ വർമ്മ
കവി, നാടകകൃത്ത്, വിമർശകൻ, ഗവേഷകൻ, ജീവചരിത്രകാരൻ, ബാലസാഹിത്യകാരൻ, സഞ്ചാര സാഹിത്യകാരൻ, നവസാക്ഷര സാഹിത്യ രചയിതാവ് എന്നിങ്ങനെ മലയാള ഭാഷയുടെ വിഭിന്നങ്ങളായ മേഖലകളിൽ എഴുതി പ്രസിദ്ധീകരിക്കപ്പെട്ട നൂറോളം പുസ്തകങ്ങളുടെ ബഹുമുഖ പ്രതിഭയുള്ള സൃഷ്ടാവ് എന്ന നിലയിൽ മലയാള സാഹിത്യ ലോകത്ത് അദ്ദേഹം നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ കാലാ കാലങ്ങളായി മലയാളഭാഷാ ഗവേഷണ രംഗത്ത് വിദ്യാർത്ഥികൾ റഫറൻസ് ഗ്രന്ഥങ്ങളായി ഉപയോഗിച്ചുവരുന്നു. അയർലണ്ടിലുള്ള തന്റെ മകൾ രശ്മി വർമ്മയുടെയും, ഭർത്താവ് രജത് വർമ്മയുടെയും അടുത്തേക്ക് കഴിഞ്ഞ ഏതാനും വർഷമായുള്ള സന്ദർശനത്തിന്റെ ഭാഗമായി അവരുടെ മകളുടെ പേരു ചേർത്ത് 'അയർലണ്ടിലെ രാജ്നന്ദിനിക്ക്' എന്ന പുസ്തകം കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ചു.

രസതന്ത്രത്തിലും , നിയമത്തിലും ബിരുദങ്ങൾ, സാമൂഹിക ശാസ്ത്രത്തിലും, മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദങ്ങൾ, മലയാള സാഹിത്യത്തിൽ പിഎച് ഡി, ബ്രോഡ്കാസ്റ്റിങ്, പബ്ലിക് റിലേഷൻസ് & അഡ്വെർടൈസിങ് എന്നിവയിൽ ഡിപ്ലോമകൾ, ഇവയൊക്കെ അദ്ദേഹത്തിന്റെ പേരിനൊപ്പം എഴുതി ചേർക്കാവുന്ന ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകളാണ്.

മെറിറ്റ് ഈവനിങ്

വിദ്യാരംഭത്തിനു ശേഷമുള്ള മെറിറ്റ് ഈവനിംഗിൽ ഈ വർഷം ജൂനിയർ സെർട്ട്, ലീവിങ് സെർട്ട് പരീക്ഷകളിൽ ഉന്നത വിജയം നേടിയ മലയാളി വിദ്യാർത്ഥികളെ ആദരിക്കും. ഓരോ വിഭാഗത്തിലും അപേക്ഷിക്കുന്നവരിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ മൂന്നു പേർക്ക് വീതം മലയാളം പ്രത്യേകം രൂപകൽപന ചെയ്ത മെമെന്റോ സമ്മാനിക്കും. ജൂനിയർ സെർട്ടിന് കുറഞ്ഞത് 7A യും, ലീവിങ് സെർട്ടിന് കുറഞ്ഞത് 500പോയിന്റും നേടിയ വിദ്യാർത്ഥികളെ മാത്രമേ അവാർഡിനായി പരിഗണിക്കുകയുള്ളൂ. വിദ്യാർത്ഥികൾ സെപ്റ്റംബർ 30-നു മുൻപായി മാർക്ക് ലിസ്റ്റിന്റെ കോപ്പി [email protected] എന്ന മെയിലിലേക്കു അയയ്ക്കുകയോ, മലയാളം ഭാരവാഹികളെ ഏല്പിക്കുകയോ ചെയ്യേണ്ടതാണ്. ജൂനിയർ സെർട്ടിന്റെ ഫലം പ്രസിദ്ധീകരിക്കാൻ വീണ്ടും വൈകിയാൽ ലഭിക്കുന്ന മുറയ്ക്ക് അപേക്ഷിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും, വിദ്യാരംഭത്തിന് കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

രാജൻ ദേവസ്യ - 087 057 3885
മനോജ് മെഴുവേലി - 087 758 0265
അനീഷ് കെ ജോയി - 089 418 6869
ജോജി എബ്രഹാം - 087 160 7720
വിജയാനന്ദ് - 087 721 1654

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP