Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഹമ്മദ് ബിൻ സൽമാനെതിരെ രാജകുടുംബത്തിൽ അതൃപ്തി വളരുന്നു; എണ്ണപ്പാടത്തെ ഹൂതി ആക്രമണവും ഇറാനുമായുള്ള വാക്പോരും സൗദിയുടെ സുരക്ഷക്ക് ആശങ്ക ഉണ്ടാക്കുന്നുവെന്ന് സൂചിപ്പിച്ച് സൗദി രാജകുടുംബാംഗങ്ങൾ തന്നെ രംഗത്ത്; 10,000 അംഗങ്ങളുള്ള രാജകുടുംബത്തിലെ മുറുമുറുപ്പ് ഗൗരവമായി എടുത്ത് സൽമാൻ രാജാവ്

മുഹമ്മദ് ബിൻ സൽമാനെതിരെ രാജകുടുംബത്തിൽ അതൃപ്തി വളരുന്നു; എണ്ണപ്പാടത്തെ ഹൂതി ആക്രമണവും ഇറാനുമായുള്ള വാക്പോരും സൗദിയുടെ സുരക്ഷക്ക് ആശങ്ക ഉണ്ടാക്കുന്നുവെന്ന് സൂചിപ്പിച്ച് സൗദി രാജകുടുംബാംഗങ്ങൾ തന്നെ രംഗത്ത്; 10,000 അംഗങ്ങളുള്ള രാജകുടുംബത്തിലെ മുറുമുറുപ്പ് ഗൗരവമായി എടുത്ത് സൽമാൻ രാജാവ്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: കടുത്ത തീവ്രവാദ നിലപാടുകളിൽ നിന്നും പരമ്പരാഗത ഇസ്ലാമതത്തിന്റെ കാർക്കശ്യങ്ങളിൽ നിന്നും സൗദി അറേബ്യയെ മോചിപ്പിച്ച് മിതവാദ രാഷ്ട്രമാക്കാൻ യത്നിച്ചതിന്റെ പേരിൽ ലോകത്തിന്റെ കൈയടി നേടിയ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിസ് നിലവിൽ സൗദി രാജകുടുംബത്തിൽ നിന്നും കടുത്ത എതിർപ്പിന് ഇരയായിക്കൊണ്ടിരിക്കുന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നു. എംബിഎസിനെതിരെ രാജകുടുംബത്തിൽ നിന്നും കടുത്ത അസംതൃപ്തി വളർന്ന് വരുന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകൾ. ഹൂതി ആക്രമണത്തിന് പിന്നാലെയാണ് തർക്കം രൂക്ഷമായതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ടു ചെയ്യുന്നു.

എണ്ണപ്പാടത്തെ ഹൂതി ആക്രമണവും ഇറാനുമായുള്ള വാക്പോരും സൗദിയുടെ സുരക്ഷക്ക് ആശങ്ക ഉണ്ടാക്കുന്നുവെന്നാണ് രാജകുടുംബാംഗങ്ങൾ ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നത്. 10,000 അംഗങ്ങളുള്ള രാജകുടുംബത്തിലെ മുറുമുറുപ്പ് സൽമാൻ രാജാവ് ഗൗരവമായി എടുത്തിരിക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.എംബിഎസിന് സൗദി രാജഭരണത്തെ സംരക്ഷിക്കാൻ കഴിവില്ലെന്ന വിമർശനവും ഇതോടെ ശക്തമായിട്ടുണ്ട്.രാജകുടുംബത്തിലെ പ്രമുഖ അംഗങ്ങൾ ഇത്തരം ആശങ്കകളും വിമർശനങ്ങളുമുയർത്തി രംഗത്തെത്തിയെന്നാണ് നയതന്ത്ര ഉറവിടങ്ങൾ സൂചന നൽകുന്നത്.

ഇതിനെ തുടർന്ന് അധികാരത്തിൽ തുടരുക എംബിഎസിനെ സംബന്ധിച്ചിടത്തോളം ഇനി വളരെ ബുദ്ധിമുട്ടായിത്തീരാനും ഇടയാക്കും. ഇറാനോടുള്ള എംബിഎസിന്റെ നിലപാട് തീർത്തും അപകടകരമാണെന്നാണ് രാജകുടുംബാംഗങ്ങൾ ആരോപിക്കുന്നത്.എംബിഎസിൽ തങ്ങൾക്ക് ഒരു യുവനേതാവെന്ന നിലയിൽ തീരെ വിശ്വാസമില്ലെന്ന് രേഖപ്പെടുത്തുന്ന സൗദി രാജകുടുംബാംഗങ്ങളും കുറവല്ല.സെപ്റ്റംബർ 14ന് സൗദിയിലെ എണ്ണപ്പാടത്ത് നടന്ന ആക്രമണത്തെ തുടർന്നാണ് എംബിഎസിനെതിരെയുള്ള വികാരം ശക്തമായിരിക്കുന്നത്. ഈ ആക്രമണത്തിന് പുറകിൽ ഇറാനാണെന്നാണ് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുന്നത്.

എന്നാൽ ഹൂതി വിമതരാണ് ഇതിന് പുറകിലെന്നാണ് ഇറാൻ പറയുന്നത്. ഇതിന്റെ പേരിൽ അമേരിക്കയും ഇറാനും തമ്മിൽ യുദ്ധ സമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ആക്രമണത്തെ തുടർന്ന് ഇറാനും സൗദിയും പരസ്പരം പോർവിളികളോടെ ശക്തമായി നിലകൊള്ളുന്ന അവസ്ഥ നിലനിൽക്കുന്നുമുണ്ട്. കാര്യങ്ങൾ കൈവിട്ട് പോയേക്കാവുന്ന ഈ അപകടകരമായ സാഹചര്യത്തിൽ ഇറാനെ പ്രകോപിപ്പിക്കുന്ന നിലപാടാണ് എംബിഎസ് കൈക്കൊള്ളുന്നതെന്നും അത് സൗദിക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നുമാണ് സൗദി രാജകുടുംബാംഗങ്ങൾ ആരോപിക്കുന്നത്.

സൗദി ജേർണലിസ്റ്റ് ജമാൽ ഖഷോഗിയെ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കൊന്നതിന് പുറകിലും അടുത്ത ദിവസം സൗദി രാജാവ് സൽമാന്റെ അംഗരക്ഷരിൽ പ്രമുഖനായ അബ്ദുൾ അസീസ് അൽ-ഫാഗത്തെ വധിച്ചതിന് പുറകിലും എംബിഎസാണെന്ന ആരോപണവും സമീപകാലത്ത് ഉയർന്നിരുന്നു.സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിംഗിന് അനുവാദം നൽകുകയും സിനിമാശാലകൾ ആരംഭിക്കുകയും ചെയ്ത് പുരോഗമനത്തിലേക്ക് നയിക്കുന്നതിനുള്ള യജ്ഞത്തിന് തുടക്കമിട്ട് ലോകത്തിന്റെ കൈയടി നേടിയ എംബിഎസാണ് ഇത്തരത്തിൽ സ്വന്തം കുടുംബക്കാരിൽ നിന്നും നിലവിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP