Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈദരാബാദ് നിസാം 1948ൽ നിക്ഷേപിച്ചത് പത്ത് ലക്ഷം പൗണ്ട്; ഏഴ് പതിറ്റാണ്ടു കൊണ്ട് തുക പലിശ സഹിതം ഉയർന്നത് 35 ദശലക്ഷം പൗണ്ട് ആയി; ഹൈദരാബാദിനെ സൈനിക ബലംപ്രയോഗിച്ച് ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിനെതിരെ പൊരുതാൻ ആയുധങ്ങൾ നൽകിയതിന്റെ പ്രതിഫലം എന്ന വാദം യുകെ കോടതി അംഗീകരിച്ചില്ല; 300 കോടി രൂപ ഇനി ഇന്ത്യയ്ക്കും നിസാമിന്റെ ബന്ധുക്കൾക്കും സ്വന്തം; പാക്കിസ്ഥാനെ നിയമപോരാട്ടത്തിൽ തോൽപ്പിച്ച് വെസ്റ്റ് മിനിസ്റ്റർ ബാങ്കിലെ നിക്ഷേപം തിരിച്ചു പിടിക്കുമ്പോൾ

ഹൈദരാബാദ് നിസാം 1948ൽ നിക്ഷേപിച്ചത് പത്ത് ലക്ഷം പൗണ്ട്; ഏഴ് പതിറ്റാണ്ടു കൊണ്ട് തുക പലിശ സഹിതം ഉയർന്നത് 35 ദശലക്ഷം പൗണ്ട് ആയി; ഹൈദരാബാദിനെ സൈനിക ബലംപ്രയോഗിച്ച് ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിനെതിരെ പൊരുതാൻ ആയുധങ്ങൾ നൽകിയതിന്റെ പ്രതിഫലം എന്ന വാദം യുകെ കോടതി അംഗീകരിച്ചില്ല; 300 കോടി രൂപ ഇനി ഇന്ത്യയ്ക്കും നിസാമിന്റെ ബന്ധുക്കൾക്കും സ്വന്തം; പാക്കിസ്ഥാനെ നിയമപോരാട്ടത്തിൽ തോൽപ്പിച്ച് വെസ്റ്റ് മിനിസ്റ്റർ ബാങ്കിലെ നിക്ഷേപം തിരിച്ചു പിടിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഹൈദരാബാദ് നിസാമിന്റെ സ്വത്തിനെച്ചൊല്ലി ദശാബ്ദങ്ങൾ നീണ്ടുനിന്ന കേസിൽ പാക്കിസ്ഥാനു തിരിച്ചടി. കേസിൽ പാക്കിസ്ഥാന്റെ വാദങ്ങൾ തള്ളിയ യുകെ ഹൈക്കോടതി ഇന്ത്യയ്ക്കനുകൂലമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. 1947ൽ ഇന്ത്യ വിഭജന സമയത്തു ലണ്ടനിലെ ബാങ്ക് അക്കൗണ്ടിൽ നിസാം നിക്ഷേപിച്ച തുകയെച്ചൊല്ലിയായിരുന്നു തർക്കം.

ഹൈദരാബാദ് നിസാമിന്റെ സ്വത്തുമായി ബന്ധപ്പെട്ട ഹൈദരാബാദ് ഫണ്ട്സ് കേസിലാണ് ലണ്ടൻ കോടതിയിൽ പാക്കിസ്ഥാന് തിരിച്ചടിയുണ്ടായത്. പാക്കിസ്ഥാന്റെ നടപടി യുക്തിരഹിതമാണെന്നും കോടതി നിരീക്ഷിച്ചു. മരവിപ്പിച്ചു വച്ചിരിക്കുന്ന നിസാമിന്റെ സ്വത്ത് ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള വഴിയാണ് തുറന്നിരിക്കുന്നത്. 1948 സെപ്റ്റംബർ 20ന് വെസ്റ്റ്മിനിസ്റ്റർ ബാങ്കിൽ നിക്ഷേപിച്ച 1,007, 940 പൗണ്ടും ഒമ്പത് ഷില്ലിംഗുമാണ് കേസിന് ആധാരം. അന്നത്തെ യു.കെയിലെ പാക് ഹൈക്കമ്മീഷറുടെ പേരിലാണ് ഹൈദരാബാദ് നിസാമിന്റെ ധനമന്ത്രി ഈ നിക്ഷേപം നടത്തിയത്. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം തന്റെ അനുമതി കൂടാതെയാണ് പണം കൈമാറിയതെന്നും തിരിച്ചുനൽകണമെന്നും നിസാം ആവശ്യപ്പെട്ടുവെങ്കിലും ബാങ്കും പാക്കിസ്ഥാനും വഴങ്ങിയില്ല. ഈ ഫണ്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചാണ് ഇന്ത്യയും പാക്കിസ്ഥാനും തർക്കം നടന്നുവന്നിരുന്നത്.

ഏഴാമത്തെ നൈസാമായ മിർ ഉസ്മാൻ അലിഖാൻ 10,07,940 പൗണ്ടും ഒൻപത് ഷില്ലിംഗും ലണ്ടനിലെ നാഷണൽ വെസ്റ്റ്മിൻസ്റ്റർ ബാങ്കിൽ നിക്ഷേപിച്ചത്. പാക്കിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മിഷണർ ഹബീബ് ഇബ്രാഹിം റഹീം തൂലയെ പണം സുരക്ഷിതമായി സൂക്ഷിക്കാൻ ചുമതലപ്പെടുത്തിയിരുന്നു. ഹബീബ് ഇബ്രാഹിം പണം ഉത്തമ വിശ്വാസത്തോടെ സൂക്ഷിക്കാമെന്ന് സമ്മതിക്കുകയും ചെയ്തരുന്നു. ഏഴ് പതിറ്റാണ്ട് കൊണ്ട് ആ തുക പലിശ സഹിതം ഇപ്പോൾ 35 ദശലക്ഷം പൗണ്ട് (ഏകദേശം 300 കോടി രൂപ ) ആയി വർദ്ധിച്ചു. ഹൈദരാബാദിനെ സൈനിക ബലംപ്രയോഗിച്ച് ഇന്ത്യയോട് കൂട്ടിച്ചേർക്കുന്നതിനെതിരെ പൊരുതാൻ നൈസാമിന് ആയുധങ്ങൾ നൽകിയതിന്റെ പ്രതിഫലം എന്ന പേരിലാണ് ഈ പണത്തിൽ പാക്കിസ്ഥാൻ അവകാശവാദം ഉന്നയിച്ചത്. പാക്കിസ്ഥാന്റെ വാദങ്ങൾ തള്ളിയ കോടതി പണം ത്തിന്റെ അവകാശികൾ നൈസാമിന്റെ പിന്മുരക്കാർക്കാണെന്ന് വിധിക്കുകയായിരുന്നു.

നിസാമിന്റെ പിന്തുടർച്ചക്കാരായ മുഖറം ജാ രാജകുമാരൻ, സഹോദരൻ മുഫഖം ജാ എന്നിവർ ഇന്ത്യൻ സർക്കാരിനോടൊപ്പം ചേർന്നു നടത്തിയ കേസിലാണു ദശാബ്ദങ്ങൾക്കുശേഷം വിജയം നേടിയത്. യുകെയിലെ നാറ്റ്‌വെസ്റ്റ് ബാങ്കിലെ 3.5 കോടി പൗണ്ടിനെച്ചൊല്ലിയായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള നിയമയുദ്ധം. നിസാം ഏഴാമനാണ് ഈ തുകയുടെ മുഴുവൻ അർഹതയെന്ന് ലണ്ടൻ റോയൽ കോടതി ജഡ്ജി ജസ്റ്റിസ് മാർകസ് സ്മിത്ത് വിധിച്ചു. 10.08 ലക്ഷം പൗണ്ടും 9 ഷില്ലിങ്ങുമാണ് 1948ൽ ഹൈദരാബാദ് നിസാം പുതുതായി രൂപംകൊണ്ട പാക്കിസ്ഥാന്റെ ബ്രിട്ടനിലെ ഹൈക്കമ്മിഷനറുടെ അക്കൗണ്ടിലേക്ക് അന്നു കൈമാറിയത്. ബാങ്കിലെ ഈ തുക നിലവിൽ 3.5 കോടി പൗണ്ടായി ഉയർന്നു. ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ, തുക തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് നിസാമിന്റെ പിൻതുടർച്ചക്കാർ വാദിച്ചു. എന്നാൽ തുക തങ്ങളുടേതാണെന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. ഇതൊന്നും കോടതി അംഗീകരിച്ചില്ല. 1948ൽ കുട്ടിയായിരുന്ന മുഖറം ജാ രാജകുമാരന് ഇപ്പോൾ എൺപത് വയസു കഴിഞ്ഞു.

ഇന്ത്യ വിഭജന സമയത്ത് ഹൈദരാബാദിന്റെ ഏഴാമത്തെ നിസാം ആയിരുന്ന മിർ ഒസ്മാൻ അലി ഖാൻ ഇന്ത്യയിലും പാക്കിസ്ഥാനിലും ചേരാൻ തയാറായിരുന്നില്ല. ഈ സമയത്താണ് സൂക്ഷിക്കുന്നതിനായി 10 ലക്ഷം പൗണ്ട് യുകെയിലെ പാക്ക് ഹൈക്കമ്മിഷണർ ആയിരുന്ന ഹബീബ് ഇബ്രാഹിം റഹിംതുലയുടെ ലണ്ടനിലെ അക്കൗണ്ടിലേക്കു മാറ്റുന്നത്. ഹൈദരാബാദിന് നൽകിയ ആയുധങ്ങളുടെ തുകയാണ് ഇതെന്നാണ് പാക്കിസ്ഥാൻ വാദിച്ചിരുന്നത്. എന്നാൽ പാക്കിസ്ഥാന്റെ വാദഗതിക്കു തെളിവില്ലെന്ന് ലണ്ടൻ കോടതി കണ്ടെത്തി. കോടതി വിധി പരിശോധിച്ചശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഈ കേസിൽ പാക്കിസ്ഥാന് 'സോവറീൻ ഇമ്മ്യൂണിറ്റി' (രാഷ്ട്രത്തിന് തെറ്റുപറ്റില്ലെന്നും സിവിൽ ക്രിമിനൽ നടപടികൾ പാടില്ലെന്നുമുള്ള ന്യായം) ഇല്ലെന്നും ലണ്ടൻ കോടതി വിധിച്ചു. കേസിലെ എതിർകക്ഷികൾക്ക് കോടതി ചെലവ് നൽകണമെന്നും കോടതി ലണ്ടനിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർക്ക് നിർദ്ദേശം നൽകി. 3.5 കോടി പൗണ്ട് വിലമതിക്കുന്നതാണ് ഹൈദരാബാദ് ഫണ്ട്സ്. ഇന്ത്യാ സർക്കാർ, നാഷണൽ വെസ്റ്റ്മിനിസ്റ്റർ ബാങ്ക്, ഹൈദരാബാദ് നിസാമിന്റെ അനന്തരാവകാശികളായ മുക്രം ഝാ, മുഫാഖം ഝാ എന്നിവർക്കായി നാലു ലക്ഷം പൗണ്ടാണ് കോടതി ചെലവിലേക്ക് പാകസിസ്ഥാൻ നൽകേണ്ടത്. ഇതിൽ ഒന്നര ലക്ഷം പൗണ്ട് ഇന്ത്യാ സർക്കാരിനും 1,32,0000 പൗണ്ട് നാഷണൽ വെസ്റ്റ് മിനിസ്റ്റർ ബാങ്കിനുമാണ്. നിസാമിന്റെ അവകാശികൾക്ക് 60,000 പൗണ്ടു വീതം ലഭിക്കും.

മരവിപ്പിച്ചു വച്ചിരിക്കുന്ന നിസാമിന്റെ സ്വത്ത് ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള വഴിയാണ് കോടതി വിധിയിലൂടെ തുറന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ നേരത്തെ നിസാമിന്റെ അനന്തരാവകാശികളുമായി ചർച്ച നടത്തിയിരുന്നു. 2008 ഏപ്രിൽ 11നാണ് പാക്കിസ്ഥാനുമായി നിയമപോരാട്ടത്തിന് കേന്ദ്ര മന്ത്രിസഭായോഗം സർക്കാരിന് അനുമതി നൽകിയത്. നിസാമിന്റെ അനന്തരാവശികൾ 2014 മാർച്ചിൽ കേസിൽ കക്ഷി ചേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP